For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

|

തടി കുറയ്ക്കാന്‍ പ്രധാനം വ്യായാമം , ഭക്ഷണം എന്നിവ വളരെ പ്രധാനം.

തടി കൂട്ടാന്‍ മാത്രമല്ല, കുറയ്ക്കാനും ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഓരോ തരം ഭക്ഷണങ്ങളിലും ഓരോ തരം ഘടകങ്ങളാണ് ഇതിന് സഹായിക്കുക. ചിലതില്‍ ഫൈബറാണെങ്കില്‍ ഇത് വിശപ്പു കുറയ്ക്കും, അപചയപ്രക്രിയ ശക്തിപ്പെടുത്തും. മറ്റു ചില ഭക്ഷണങ്ങള്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകളുണ്ട്. ഇവയെക്കുറിച്ച് അറിയൂ. ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

ഭക്ഷണത്തിനൊപ്പം വ്യായാമവും വളരെ പ്രധാനം. ഇതിനായി ജിമ്മില്‍ പോകണമെന്നൊന്നുമില്ല, ദൈനംദിന കാര്യങ്ങള്‍ വരെ ഇതിന് സഹായിക്കും. ചില ചെറിയ കാര്യങ്ങളായിരിക്കും, എന്നാല്‍ ശരീരത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില കാര്യങ്ങളേയും ഭക്ഷണങ്ങളേയും കുറിച്ച് അറിയൂ.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ ബ്ലാക്ക് ബീന്‍സ് ഏറെ സഹായിക്കും. പ്രോട്ടീന്‍ വേണ്ടവര്‍ക്ക് ചുവന്ന ഇറച്ചിയ്ക്കു പകരം ഇത് ഉപയോഗിക്കാം. ഒരു കപ്പ് ബ്ലാക് ബീന്‍സില്‍ 15 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

അവോക്കാഡോയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ദിവസവും പകുതി അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് കഴിച്ചാല്‍ വയറ്റിലെ കൊഴുപ്പ് പെട്ടെന്നു നീങ്ങും. ഇത് വിശപ്പു കുറയ്ക്കുന്നതിനോടൊപ്പം വയറ്റിലെ കൊഴുപ്പും നീക്കും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

കൊഴുപ്പില്ലാത്ത പ്രോട്ടീനാണ് സാല്‍മണില്‍ അടങ്ങിയിട്ടുള്ളത്. ഇത് പെട്ടെന്നു തന്നെ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ചുവന്ന അരി കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഇതുകൊണ്ടുണ്ടാക്കുന്ന അര ഗ്ലാസ് ചോറില്‍ 1.7ഗ്രാം റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പു കത്തിച്ചു കളയും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ മാത്രമല്ല, തടി കുറയ്ക്കാനും ബ്രൊക്കോളി സഹായിക്കുന്നു.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു, ഇങ്ങനെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ഒലീവ് ഓയില്‍ ഇത്തരത്തിലെ ഒരു ഭക്ഷണമാണ്. ശരീരത്തിലെ നല്ല കൊളസ്‌ടോള്‍ കൂട്ടി കൊഴുപ്പു കുറയ്ക്കുന്ന ഒന്ന്. സാധാരണ എണ്ണകള്‍ക്കു പകരം ഇത് പാചകത്തിന് ഉപയോഗിക്കാം.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്‌സ്. കൊഴുപ്പില്ലെന്നു മാത്രമല്ല, മറ്റു പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ധാരാളം ഘടകങ്ങളും ഇതിലുണ്ട്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

മുന്തിരിയില്‍ നിന്നും ഉണ്ടാക്കുന്നതു കൊണ്ട് വൈനും തടി കുറയ്ക്കും. മുന്തിരിയുടെ തൊണ്ടില്‍ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്ടോള്‍ എന്ന ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

കമ്പിളിനാരങ്ങ അഥവാ ബബ്ലൂസ് നാരങ്ങയും തടി കുറയ്ക്കാന്‍ സഹായിക്കും. ഇത് ഭക്ഷണത്തിനു മുന്‍പ് അല്‍പം കഴിയ്ക്കുന്നത് ആഴ്ചയില്‍ അരക്കിലോ വീതം കുറയാന്‍ സഹായിക്കും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

പഴം തടി കൂട്ടുമെന്ന ധാരണ വേണ്ട. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. രാവിലെ ഒരു പഴം കഴിയ്ക്കുക.ഇതില്‍ ഇന്‍സോലുബിള്‍ കാര്‍ബോഹൈഡ്രേറ്റുണ്ട്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ആവശ്യമാണ്. ഇത് ഡയറ്റിന് പ്രധാനം. ശരീരത്തിലെ വിഷാംശം പുറത്തു കളയേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ഒപ്പം ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ജങ്ക് ഫുഡ് വീട്ടില്‍ വാങ്ങി സൂക്ഷിക്കാതിരിക്കുക. ഇവ കാണുമ്പോള്‍ കഴിയ്ക്കുവാനും തോന്നും. പകരം പഴവര്‍ഗങ്ങളും ആരോഗ്യകരമായ ഭക്ഷണവും സൂക്ഷിക്കുക.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ഭക്ഷണത്തില്‍ മസാലകള്‍ ഉള്‍പ്പെടുത്തുക. മസാലകള്‍ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. സോസുകള്‍ പോലുള്ളവ കഴിവതും കുറയ്ക്കുക

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

വ്യായാമം മാത്രമല്ല, വീട്ടു ജോലികള്‍ ചെയ്യുക, സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുക തുടങ്ങിയ ശീലമാക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ഏഴു മണിക്കൂറില്‍ കുറവുറങ്ങുന്നത് വിശപ്പു കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് ശരീരത്തിലെ അപചയപ്രക്രിയ പതുക്കെയാക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക. ഇത് സ്ട്രസ്,ടെന്‍ഷന്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും. തടി വര്‍ദ്ധിപ്പിക്കാന്‍ ഇവയും കാരണം തന്നെ.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

നടക്കുന്നത് തടി കുറയ്ക്കാനുളള മറ്റൊരു വഴിയാണ്. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തല്‍. ശരീരത്തിന്റ എല്ലാ ഭാഗത്തുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് നല്ലതാണ്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

രാത്രി 9 മണിക്കു ശേഷം ഭക്ഷണം കഴിയ്ക്കാതിരിക്കുക. ഇത് ദഹനപ്രക്രിയയെ സഹായിക്കും. പ്രത്യേകിച്ച് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍. അത്താഴം എപ്പോഴും 9ന് മുന്‍പാക്കുകക.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ലിഫ്റ്റിനു പകരം കോണിപ്പടികള്‍ ഉപയോഗിക്കുക. ശരീരത്തിലെ കൊഴുപ്പു കളയാനുള്ള നല്ലൊരു വഴിയാണിത്.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

സൈക്കിള്‍ ചവിട്ടാന്‍ അറിയുന്നവരാണെങ്കില്‍ ദിവസവും ഇതു ചെയ്തു നോക്കൂ, ആരോഗ്യം നന്നാവുകയും ചെയ്യും. തടി കുറയുകയും കാലുകളിലെ മസിലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയാന്‍ സഹായിക്കുന്ന യോഗാരീതികളുണ്ട് . ഇവ പരിശീലിച്ചു നോക്കൂ. ഗുണമുണ്ടാകും. . ഭുജാസന, കുണ്ഡലിനി എന്നിവ ഇതില്‍ ചിലതു മാത്രം. ഇത്തരം

യോഗാ രീതികള്‍ സ്ഥിരമായി ചെയ്യുന്നത് ഗുണം നല്‍കും.

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

തടി കുറയ്ക്കാന്‍ വീട്ടുവിദ്യകള്‍

ഹോബികള്‍ തെരഞ്ഞെടുക്കുക. പ്രത്യേകിച്ച് ശരീരത്തിന് വ്യായാമം നല്‍കുന്ന വിധത്തിലുള്ളവ. നീന്തുക, ഡാന്‍സ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Read more about: weight തടി
English summary

Body, Weight, Health, Swimming. Food, Protein, Fat, തടി, വണ്ണം, ആരോഗ്യം, ശരീരം, നീന്തുക, കൊഴുപ്പ്, ഭക്ഷണം, പ്രോട്ടീന്‍,

There are different tricks to reduce weight. It includes certain foods and particular exercises. Know about these ways,
X
Desktop Bottom Promotion