Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം!
ജ്യോതിഷം ഭാവി, ഭൂത, വര്‍ത്തമാനം അറിയാന്‍ മാത്രമല്ല, തടി കുറയ്ക്കാനും സഹായിക്കുമെന്നറിയാമോ.
ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒന്നാണ് രാശിചക്രം. ഇതനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ സോഡിയാക് സൈനുകളുണ്ട്. ലിയോ, വിര്‍ഗോ, ഏരീസ് ഇപ്രകാരം. ഇവയനുസരിച്ച് ഓരോ സോഡിയാക് സൈനുകളിലും വരുന്നവര്‍ ചെയ്യേണ്ടുന്ന പ്രത്യേക വ്യായാമങ്ങളുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.
നിങ്ങളുടെ സൂര്യരാശിചിഹ്നം അനുസരിച്ചുള്ള വ്യായാമം ഏതെന്നു കണ്ടുപിടിച്ചു ചെയ്യൂ. ജ്യോതിഷശാസ്ത്രം പറയുന്നത് തടി കുറയുമെന്നു തന്നെയാണ്.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
ഏരീസ് (മാര്‍ച്ച്21-ഏപ്രില്‍20) ആണ് രാശിചിഹ്നമെങ്കില് ഇത്തരക്കാരില്‍ ധാരാളം ഊര്ജമുണ്ടായിരിക്കും. വെയ്റ്റ് ലിഫ്റ്റിംഗ്, ഫുട്ബോള്‍, ടെന്നീസ് തുടങ്ങിയവ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. മേടം രാശിയിലാണ് ഇക്കൂട്ടര്‍ പെടുന്നത്.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
ടോറസ് (ഏപ്രില്‍ 21-മെയ് 21) വിഭാഗത്തില്‍ പെടുന്നവരില്‍ അപചയപ്രക്രിയകള്‍ വളരെ സാവധാനത്തിലായിരിക്കും. ഇക്കൂട്ടര്‍ക്ക് ഡാന്‍സ്, ജോഗിംങ്, ഓട്ടം തുടങ്ങിയ വ്യായാമങ്ങളാണ് കൂടുതല്‍ ചേരുക. ഇടവരാശിയാണ് ഇക്കൂട്ടരുടേത്.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
ജെമിനി (മെയ് 22-ജൂണ്‍21) രാശിചിഹ്നമെങ്കില് ഇക്കൂട്ടര്‍ക്ക് കൈ, ലംഗ്സ് തുടങ്ങിയ അവയവങ്ങളില്‍ പ്രശ്നമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂട്ടു ചേര്‍ന്നുള്ള വ്യായാമങ്ങള്‍, ജിംനാസ്റ്റിക്സ് എന്നിവ ഇക്കൂട്ടര്‍ക്ക് ചേര്‍ന്ന വ്യായാമങ്ങളാണ്. സ്ട്രെസ് കുറയ്ക്കാനുള്ള യോഗയും ഇക്കൂട്ടര്‍ക്ക് ചേര്‍ന്ന വ്യായാമങ്ങളാണ്.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
ക്യാന്‍സര്‍ (ജൂണ്‍22-ജൂലായ് 22) രാശിചിഹ്നമുള്ളവര്ക്ക് നീന്തല്‍ പോലുള്ള വ്യായാമങ്ങളാണ് കൂടുതല്‍ ചേരുക. ഇവര്‍ക്ക് വയര്‍ കൂടാന്‍ സാധ്യത കൂടുതലാണ്. ഇതുകൊണ്ട് നീന്തലിനൊപ്പം വെയ്റ്റ് ലിഫ്റ്റിംഗ് വ്യായാമങ്ങളും ഗുണം ചെയ്യും. വയറിന് അസുഖം വരാന്‍ ഇത്തരക്കാര്‍ സാധ്യത കൂടുതലാണ്.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
ലിയോ (ജൂലായ് 23-ആഗസ്ത് 22) വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്ക് കാര്‍ഡിയോ വ്യായാമങ്ങള്‍ ചേരും.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
വിര്‍ഗോ (ആഗസ്ത് 23-സെപ്റ്റംബര്‍22) വിഭാഗത്തില്‍ പെടുന്നവര്‍ ഹൈപ്പര്‍ ആക്ടീവിറ്റിയുള്ളവരായിരിക്കും. സൈക്കിളിംഗ്, ബാഡ്മിന്റണ്‍, ഓട്ടം, സ്ട്രെച്ചിംഗ് തുടങ്ങിയവ ഇത്തക്കാര്‍ക്ക് ചേര്‍ന്നവയാണ്. സ്ട്രെസ് പോലുള്ളവയില്‍ നിന്നും അകന്നു നില്ക്കാന് ഇത്തരക്കാര്‍ ശ്രദ്ധിക്കുകയും വേണം.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
ലിബ്ര (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 23) വിഭാഗത്തില്‍ പെടുന്നവര്‍ക്ക് തടി കൂടാനുള്ള സാധ്യത കൂടുതലാണ്. കാര്‍ഡിയോ, ്സ്ട്രെച്ചിംഗ് വ്യായാമങ്ങളാണ് കൂടുതല്‍ തന്നത്. നടുവിന് ബലം നല്‍കാനുള്ള വ്യായാമങ്ങളും അത്യാവശ്യം. കൂടുതല്‍ ഭാരം ഉയര്‍ത്തുന്ന രീതിയിലുള്ള വ്യയാമങ്ങള്‍ ഒഴിവാക്കുക. ഇത് നടുവിന് ആയാസം നല്‍കും.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
സ്കോര്‍പിയോ (ഒക്ടോബര്‍ 23-നവംബര്‍ 21) വിഭാഗത്തില്‍ പെടുന്നവര്‍ ബോക്സിംഗ്, മാര്‍ഷ്യല്‍ വിഭാഗത്തില്‍ പെട്ട വ്യായാമങ്ങള്‍ ചെയ്യുന്നത് നന്നായിരിക്കും.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
സജിറ്റേറിയന്സ് (നവംബര്‍ 22-ഡിസംബര്‍ 21) അരക്കെട്ടിനും കാലിനും തടി കൂടാന്‍ സാധ്യതയുള്ളവരാണ്. സൈക്കിളിംഗ്, ജോഗിംങ്, ഓടുക തുടങ്ങിയ വ്യായാമങ്ങള്‍ ഇവര്‍ക്ക് തടി കുറയ്ക്കാന്‍ നല്ലതു തന്നെ.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
കാപ്രിക്കോണ്‍ (ഡിസംബര്‍ 22-ജനുവരി 19) വിഭാഗത്തില്‍ പെടുന്നവര്‍ സന്ധികളിലെ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ അടിമകളാകും. നടക്കുക, ഓടുംക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങളാണ് ഇത്തരക്കാര്‍ക്ക് കൂടുതല്‍ നല്ലത്.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
അക്വാറിയസ് (ജനുവരി 20-ഫെബ്രുവരി 18) വിഭാഗത്തിലുള്ളവര്‍ ഡാന്‍സ്, നീന്തല്‍ തുടങ്ങിയവ ഗുണം ചെയ്യും. ഏറോബിക്സ് ഇവര്‍ക്ക് പെട്ടെന്ന് തടി കുറയ്ക്കാന്‍ വേണ്ടി സ്വീകരിക്കാം. സ്കൈ ഡൈവിംഗ്, പാരാ ഗ്ലൈഡിംഗ് തുടങ്ങിയവയും ഇവര്‍ക്ക് ചേര്‍ന്ന വ്യായാമങ്ങള്‍ തന്നെ.

തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
പിസസ് ( ഫെബ്രുവരി 19-മാര്‍ച്ച് 20) വിഭാഗത്തില്‍ പെടുന്നവര്‍ യോഗ, ക്ലാസിക് ഡാന്‍സ് എന്നിവ ചെയ്യുന്നത് നല്ലതാണ്. നീന്തുക, ഓടുക എന്നിവയും ഇക്കൂട്ടര്‍ക്ക് ചേര്‍ത്ത് വ്യായാമങ്ങള്‍ തന്നെ.



Click it and Unblock the Notifications
