Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
വയര്‍ കുറഞ്ഞ് ഭംഗിയാകാന് ആഗ്രഹിക്കാത്തവരുണ്ടോ, ആരുമുണ്ടാകില്ല. സ്ത്രീയേയും പുരുഷനേയും പൊതുവായി അലട്ടുന്ന ഒരു പ്രശ്നവുമാണ് വയറ്റിലെ കൊഴുപ്പ്.
വയറ്റിലെ കൊഴുപ്പു മാറ്റാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. നിങ്ങള്‍ക്ക് അറിയാത്ത ചില വഴികള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
കഴിവതും കുറച്ചു മാത്രം മധുരം ഉപയോഗിക്കുക. ഉപയോഗിക്കാതിരുന്നാല്‍ കൂടുതല്‍ നല്ലത്. ഇത് ഗ്ലൈക്കോജന്‍ അളവ് വര്‍ദ്ധിപ്പിക്കും. വയര്‍ കുറയാന്‍ ഇതിലും നല്ല ചങ്ങാതി വേറെയില്ല.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
ഇന്‍സുലിന്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും. ഇത് തടയാനുള്ള ഒരു പരിഹാരമാര്‍ഗമാണ് വൈകീട്ട് 3-4 മണിക്കുള്ളില്‍ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഒരു ഭക്ഷണം കഴിയ്ക്കുകയെന്നത്. ഇത് ഒരു കഷ്ണം ചീസാകാം, ഒരു ഓര്‍ഗാനിക് ആപ്പിളാകാം. ശരീരത്തിലെ അപചയപ്രക്രിയ സ്വാഭാവികമായി നടക്കാന്‍ ഇത് സഹായിക്കും. ഇന്‍സുലിന്‍ ഉല്പാദനം കുറയും.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
ദിവസവും ബോക്സിംഗ് ചെയ്യുന്നത് നല്ലതാണ്. കെട്ടിത്തൂക്കിയ ഭാരത്തിന്മേല്‍ കൈ കൊണ്ട് ഇടിയ്ക്കുമ്പോള്‍ വയറ്റിലെ മസിലുകള്‍ക്ക് മര്ദമേല്ക്കുകയാണ് ചെയ്യുന്നത്. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്തു നോക്കൂ. വയറിന്റെ രണ്ടിഞ്ചു വ്യാസമെങ്കിലും കുറയും.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
സാധാരണ ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാണ് ഇട വരുത്തുക. ഇത് വയറും വര്‍ദ്ധിപ്പിക്കും. കടലുപ്പ് ഉപയോഗിക്കുകയാണ് പരിഹാരമാര്‍ഗം. ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്. ഉപ്പ് കഴിവതും കുറവു തന്നെ കഴിയ്ക്കുക.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
മോണോസാച്വറേറ്റഡ് ഫാറ്റ്, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ കുറേശെ വീതം കഴിയ്ക്കുകയെന്നത് ശീലമാക്കുക. വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന മാര്‍ഗമാണിത്.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
വ്യായാമം പ്രധാനം തന്നെ. ആഴ്ചയില്‍ നാലഞ്ച് ദിവസം ക്രഞ്ചസ് ചെയ്യുക. 20 മിനിറ്റെങ്കിലും ഇതു ചെയ്യുവാന്‍ ശ്രദ്ധിയ്ക്കുകയും വേണം.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
മറ്റൊരു വ്യായാമമുണ്ട്. നിലത്തു മലര്‍ന്ന് നിവര്‍ന്ന് കിടക്കുക. കൈകള്‍ രണ്ടും തലയ്ക്കു മുകളിലായി നിവര്‍ത്തി വയ്ക്കണം. ഒരു വലിയ ബോള്‍ കൈകളില്‍ പിടിക്കുക. കാലുകള്‍ രണ്ടും അകറ്റി അല്പം ഉയര്‍ത്തി ഈ ബോള്‍ കൈകള്‍ കൊണ്ട് കാലുകള്‍ക്കിടയില്‍ വയ്ക്കണം. ശരീരവും കൈകളും വളയാതെ ഈ വ്യയാമം ചെയ്യണം. ബോള്‍ കാലിനിടയിലേക്കു വയ്ക്കുമ്പോള്‍ ശരീരത്തിന്റെ മുകള്ഭാഗം മാത്രം അല്പം ഉയര്‍ത്താം.

വയര്‍ കുറയ്ക്കാന്‍ വ്യത്യസ്ത വഴികള്‍
നല്ല രീതിയില്‍ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നതും വയര്‍ കുറവാനുള്ള ഒരു മാര്‍ഗം തന്നെയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ദഹനം എളുപ്പത്തിലാക്കും. വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടില്ല. ഇത് വയര്‍ ചാടാതിരിക്കാനും സഹായിക്കും.



Click it and Unblock the Notifications
