കൈകളില്‍ മസിലുണ്ടാക്കാം

Posted By:
Subscribe to Boldsky
<ul id="pagination-digg"><li class="next"><a href="/health/diet-fitness/2012/04-16-build-arm-muscles-2-aid0200.html">Next »</a></li></ul>
Salman Khan
ശരീരമാസകലം മസില്‍ വയ്പ്പിക്കാന്‍ ആളുകള്‍ ശ്രമിക്കുന്ന കാലഘട്ടമാണിത്. ഈ മസില്‍ പിടുത്തം പ്രധാനമായും തെളിഞ്ഞു കാണുന്നത് കൈകളിലായിരിക്കും. ഗ്രീക്കു ദേവന്മാരെപ്പോലെ.

കയ്യിലെ ഇത്തരം മസിലുകള്‍ വളര്‍ത്തിയെടുക്കണമെന്നുള്ളവര്‍ക്കുള്ള ചില മാര്‍ഗനിര്‍ദേശങ്ങളാണ് ഇത്.

കയ്യിലെ മസിലുകള്‍ എല്ലാവര്‍ക്കും ജന്മനാ ലഭിക്കുന്നതാണ്. അല്ലാതെ ബോഡി ബില്‍ഡര്‍മാര്‍ക്ക് മാത്രമുള്ള അനുഗ്രഹമൊന്നുമല്ല. ഈ മസിലുകളെ ബലമുള്ളതാക്കി വളര്‍ത്തുകയാണ് വേണ്ടത്.

കൈകളെ കൊണ്ട് പണിയെടുപ്പിക്കുകയാണ് പ്രധാനം. കീ ബോര്‍ഡില്‍ ടൈപ്പു ചെയ്തതു കൊണ്ടോ പിയാനോ വായിച്ചതു കൊണ്ടോ കറിക്കറിഞ്ഞതു കൊണ്ടോ മാത്രമായില്ല. കൈകള്‍ കൊണ്ട് ഭാരം താങ്ങിയെടുക്കുക. ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുന്നതും കൈകള്‍ ഉയര്‍ത്തി ചെയ്യാവുന്ന ജോലികള്‍ എടുക്കുന്നതും ഗുണം ചെയ്യും. തോട്ടത്തില്‍ കിളയ്ക്കുക, വിറകു വെട്ടുക തുടങ്ങിയവ മസിലുകള്‍ വളരാന്‍ സഹായിക്കും. മസിലുകള്‍ക്കായി വ്യായാമം ചെയ്യുന്നവര്‍ ഭാരം എടുത്തു പൊക്കുന്നത് കണ്ടിട്ടില്ലേ.

വ്യായാമം ചെയ്യുമ്പോള്‍ മാത്രമല്ലാ, ഉറങ്ങുമ്പോഴും മസിലുകള്‍ വളരും. മസിലിന് വ്യയാമം മാത്രമല്ലാ, വിശ്രമവും പ്രധാനമാണെന്നര്‍ത്ഥം.

ശരീരത്തിലെ മറ്റു മസിലുകളേക്കാള്‍ ചെറുതാണ് കയ്യിലെ മസിലുകളെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ താങ്ങാവുന്നതിനേറെ മര്‍ദം മസിലുകള്‍ക്ക്് കൊടുക്കുന്നത് ദോഷം ചെയ്യും. വ്യായാമമാണെങ്കിലും അമിതമായാല്‍ മസിലുകളെ തകര്‍ത്തു കളയും.

കയ്യിലെ മാത്രം മസിലുകള്‍ കൊണ്ടായില്ല. ഇവയെ താങ്ങാനുള്ള ആരോഗ്യം ശരീരത്തിനും വേണം. കൈകള്‍ക്കുള്ള വ്യായമത്തോടൊപ്പം ശരീരത്തിന് ആകെയുള്ള വ്യായാമത്തിനും പ്രാധാന്യം നല്‍കണം.

അടുത്ത പേജില്‍

മസിലിന് ഭക്ഷണം വേണ്ടേ

<ul id="pagination-digg"><li class="next"><a href="/health/diet-fitness/2012/04-16-build-arm-muscles-2-aid0200.html">Next »</a></li></ul>
English summary

Build Arm Muscles, Health, Body, Exercise, Workout, Sleep, Food, Protein, Carbohydrate, ആരോഗ്യം, ശരീരം, മസില്‍, വ്യായാമം, ഭക്ഷണം, ഉറക്കം, കൊഴുപ്പ്, മുട്ട, പാല്‍,

Most of us look at the chiseled Greek God figures of stars and sportsperson with awe. 'Why are my arms not like that?' is a question that constantly pricks us. The answer is that, we don't use the muscles of our arms enough,
Story first published: Monday, April 16, 2012, 14:39 [IST]
Subscribe Newsletter