Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മസിലിന് ഭക്ഷണം വേണ്ടേ?

കയ്യിലെ മസില് വളര്‍ച്ചക്ക് ഭക്ഷണം വളരെ പ്രധാനമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കൈകളിലെ മസിലുകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ടു തന്നെ പുഴുങ്ങിയ മുട്ട കൈ മസിലുകളെ ശക്തിപ്പെടുത്തും. മുട്ടയുടെ മഞ്ഞയും വെള്ളയും പ്രോട്ടീന്‍ അടങ്ങിയതാണ്. പ്രോട്ടീന്‍ പുറമെ അമിനോ ആസിഡുകള്‍, വൈറ്റമിനുകള്‍ എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
മസിലുകള്‍ വളരാന്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രധാനമാണ്. തവിട് കളയാത്ത അരി, ഓട്സ്, ധാന്യഹ്ങല്, ചോളം, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ എളുപ്പം ദഹിക്കുമെന്ന് മാത്രമല്ലാ, പെട്ടെന്നു തന്നെ ഊര്‍ജമായി രൂപാന്തരപ്പെടുകയും ചെയ്യും.
മത്തി, അയില, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ കയ്യിലെ മസില് വളര്‍ച്ചക്കു സഹായിക്കും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇത്തരം മത്സ്യങ്ങള്‍ കഴിയ്ക്കണമെന്നു പറയും. ഇവയില്‍ പ്രോട്ടീനൊപ്പം മസിലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ധാരാളമുണ്ട്.
കൊഴുപ്പു കുറഞ്ഞ പാലുല്പന്നങ്ങള് കൈകളിലെ മസിലുകളുടെ വളര്‍ച്ചക്ക് പ്രധാനം. പാലിന് പുറമെ കൊഴുപ്പു കുറഞ്ഞ തൈര്, വെണ്ണ തുടങ്ങിയവയും കഴിയ്ക്കാം. മസിലുകള്‍ വളരാന്‍ ഇവയും അത്യന്താപേക്ഷിതമാണ്.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
