For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ്സ് ആണോ എപ്പോഴും; പ്രമേഹം അടുത്തുണ്ട്

|

ജീവിതകാലം നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാണ് പ്രമേഹനിയന്ത്രണം. പ്രമേഹം ചികിത്സിച്ചു മാറ്റാനാവില്ല, എന്നാല്‍ മരുന്ന്, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുടെ പിന്‍ബലത്തില്‍ നിങ്ങള്‍ക്ക് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. ആരംഭത്തില്‍ വലിയ ലക്ഷണങ്ങളൊന്നും കാണിക്കാത്ത പ്രമേഹം കാലക്രമേണ നിങ്ങളില്‍ ആരോഗ്യ അസ്വസ്ഥതകള്‍ വെളിപ്പെടുത്തുകയും ചെയ്യും. പല കാരണങ്ങളും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Most read: കരുത്തുറ്റ എല്ലുകള്‍ക്ക് കാല്‍സ്യം മാത്രം പോരാMost read: കരുത്തുറ്റ എല്ലുകള്‍ക്ക് കാല്‍സ്യം മാത്രം പോരാ

അത്തരത്തിലൊന്നാണ് സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ്സ്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് അഥവാ പഞ്ചസാര നില ക്രമപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമിതമായ സ്‌ട്രെസ്സ് ഫലപ്രദമായ ഗ്ലൂക്കോസ് നിയന്ത്രണത്തിന് ഒരു പ്രധാന തടസ്സമാകും. നിങ്ങളുടെ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകള്‍ ഗ്ലൂക്കോസിന്റെ അളവിനെ നേരിട്ട് ബാധിച്ചേക്കാം. ഈ ലേഖനത്തില്‍ സമ്മര്‍ദ്ദം എങ്ങനെ പ്രമേഹരോഗികളുടെ ജീവിതത്തില്‍ വില്ലനാകുന്നു എന്ന് മനസ്സിലാക്കാം.

പ്രമേഹവും സമ്മര്‍ദ്ദവും

പ്രമേഹവും സമ്മര്‍ദ്ദവും

പല പഠനങ്ങളും കാണിക്കുന്നത് പ്രമേഹവും സമ്മര്‍ദ്ദവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ്. വിട്ടുമാറാത്ത ഉത്കണ്ഠ, വിഷാദം, പൊതുവായ വൈകാരിക സമ്മര്‍ദ്ദം, ഉറക്ക അസ്വസ്ഥതകള്‍, കോപം, മാനസികനില എന്നിവ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടണിലെ ഒരു സംഘം നടത്തിയ പഠനത്തില്‍ പറയുന്നത് മാനസിക സമ്മര്‍ദ്ദം 18 വയസ്സിനു മുകളിലുള്ളവരില്‍ 33 ശതമാനം പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ്.

പഠനം പറയുന്നത്

പഠനം പറയുന്നത്

സ്വീഡനില്‍ നിന്നുള്ള മറ്റൊരുപഠനം പറയുന്നത് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ കഴിവില്ലാത്തവര്‍ക്ക് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ പ്രമേഹം വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നാണ്. വളരെ കുറച്ച് (5 മണിക്കൂറില്‍ താഴെ) അല്ലെങ്കില്‍ വളരെയധികം (8 മണിക്കൂറില്‍ കൂടുതല്‍) ഉറക്കവും അപകടസാധ്യത 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. സമ്മര്‍ദ്ദം പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമാകുന്നത് മനസിലാക്കാന്‍ വലിയ പ്രയാസമില്ല. അനാരോഗ്യകരമായ ജീവിതശൈലിയുമായി സമ്മര്‍ദ്ദം ബന്ധപ്പെട്ടിരിക്കുന്നു.

Most read:കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെMost read:കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെ

സമ്മര്‍ദ്ദം ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്നു

സമ്മര്‍ദ്ദം ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്നു

നിങ്ങള്‍ അമിതമായി സമ്മര്‍ദ്ദം അനുഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ ശരീരം ഇതിനെതിരേ പ്രതികരിക്കും. ഇതിനെ 'ഫ്‌ളൈറ്റ് റെസ്‌പോണ്‍സ്' എന്ന് വിളിക്കുന്നു. ഈ പ്രതികരണം നിങ്ങളുടെ ഹോര്‍മോണ്‍ അളവ് ഉയര്‍ത്തുകയും നിങ്ങളുടെ നാഡീകോശങ്ങളെ ചൂട് പിടിപ്പിക്കുകയും ചെയ്യും. ഈ പ്രതികരണ സമയത്ത്, നിങ്ങളുടെ ശരീരം നിങ്ങളുടെ രക്തത്തിലേക്ക് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ പുറപ്പെടുവിക്കുകയും നിങ്ങളുടെ ശ്വസനതാളം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്നു

ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്നു

ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ ശരീരം പേശികളിലേക്കും കൈകാലുകളിലേക്കും രക്തം പ്രവഹിപ്പിച്ച് സാഹചര്യത്തെ നേരിടാന്‍ നിങ്ങളെ അനുവദിക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ നാഡി കോശങ്ങള്‍ പുറത്തുവിടുന്ന ഗ്ലൂക്കോസ് പ്രോസസ്സ് ചെയ്യാന്‍ നിങ്ങളുടെ ശരീരത്തിന് കഴിഞ്ഞേക്കില്ല. നിങ്ങള്‍ക്ക് ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍, അത് രക്തപ്രവാഹത്തില്‍ വളരുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാന്‍ കാരണമാകുന്നു.

Most read:43% ഇന്ത്യക്കാരും വിഷാദരോഗികള്‍; റിപ്പോര്‍ട്ട്Most read:43% ഇന്ത്യക്കാരും വിഷാദരോഗികള്‍; റിപ്പോര്‍ട്ട്

സമ്മര്‍ദ്ദം കൊഴുപ്പ് കോശങ്ങളെ സജീവമാക്കുന്നു

സമ്മര്‍ദ്ദം കൊഴുപ്പ് കോശങ്ങളെ സജീവമാക്കുന്നു

കൊഴുപ്പ് കോശങ്ങളിലെ ഒരു എന്‍സൈമിനെ കോര്‍ട്ടിസോള്‍ പ്രേരിപ്പിക്കുന്നു. സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകളില്‍ കൂടുതലായി വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഈ കൊഴുപ്പ് കോശങ്ങള്‍ ഹൃദ്രോഗത്തിന് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നവയാണ്. മാത്രമല്ല, പ്രമേഹത്തിനുള്ള ഉയര്‍ന്ന അപകടസാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഇതിനകം പ്രമേഹമുണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തിലെ മൊത്തത്തിലുള്ള സമ്മര്‍ദ്ദവും കോര്‍ട്ടിസോളും കാരണം നിങ്ങളുടെ അവസ്ഥ കൂടുതല്‍ വഷളാകും. മാത്രമല്ല, കോര്‍ട്ടിസോള്‍ ഭക്ഷണ ആസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇതും പ്രമേഹനിയന്ത്രണത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്.

ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു

ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു

രക്തത്തില്‍ നിന്നും പഞ്ചസാരയെ ഊര്‍ജ്ജത്തിനായി കോശങ്ങളിലേക്ക് നീക്കുന്നതിനും ബ്ലഡ് ഷുഗര്‍ ക്രമീകരിക്കുന്നതിനും ഇന്‍സുലിന്‍ ആവശ്യമാണ്. ഉയര്‍ന്ന സ്‌ട്രെസ്സ് പാന്‍ക്രിയാസിന് ഇന്‍സുലിന്‍ സ്രവിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. അമിതമായ സമ്മര്‍ദ്ദത്താല്‍ കാലക്രമേണ, ഇന്‍സുലിന്‍ ഉയര്‍ത്താന്‍ പാന്‍ക്രിയാസ് പാടുപെടുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇതിനാല്‍ ഉയര്‍ന്ന തോതില്‍ തുടരുകയും ചെയ്യും.

ഉറക്കത്തെ ബാധിക്കുന്നു

ഉറക്കത്തെ ബാധിക്കുന്നു

മിക്കപ്പോഴും, സമ്മര്‍ദ്ദം ഒരാളില്‍ പിരിമുറുക്കവും ഉത്കണ്ഠയും ഉണ്ടാക്കുകയും ഉറക്ക പ്രശ്നമുണ്ടാക്കുകയും ചെയ്യും. മതിയായ ഉറക്കം ലഭിക്കാത്തതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉറക്കക്കുറവും ഉറക്കമില്ലായ്മയും നിങ്ങളുടെ പ്രമേഹവും ഉയര്‍ത്തുന്നു. രാത്രിയില്‍ ആറുമണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ഗ്ലൂക്കോസ് സഹിഷ്ണുതയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് പലപ്പോഴും ടൈപ്പ് 2 പ്രമേഹം വഷളാക്കാം.

Most read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നു

രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നു

സമ്മര്‍ദ്ദം നിങ്ങളുടെ രക്തക്കുഴലുകളെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. കാലക്രമേണ ഈ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രമേഹത്തിന്റെ പല സങ്കീര്‍ണതകളെയും വഷളാക്കുന്നു.

കോവിഡും സ്‌ട്രെസ്സും

കോവിഡും സ്‌ട്രെസ്സും

കോവിഡ് 19 ന്റെ നിലവിലെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ആളുകളില്‍ സ്‌ട്രെസ്സും സമ്മര്‍ദ്ദവും വിഷാദവുമൊക്കെ വര്‍ധിക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുമാത്രമല്ല, ലോക്ക്ഡൗണ്‍ മൂലം ശാരീരിക പ്രവര്‍ത്തനങ്ങളിലും വലിയ തോതില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ കാരണമായി പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വീണ്ടും വര്‍ദ്ധനവുണ്ടാവുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍, ആരോഗ്യകരമായ ഭക്ഷണങ്ങളുടെയും വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പഞ്ചസാരയും കൊഴുപ്പ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. അതിനൊപ്പം, ദിവസത്തില്‍ 45 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ നടത്തം, സൈക്ലിംഗ്, നീന്തല്‍, ജോഗിങ് എന്നിവ പോലുള്ള എയ്റോബിക് പ്രവര്‍ത്തനങ്ങളും വളരെ പ്രധാനമാണ്.

Most read:പ്രതിരോധശേഷി പറന്നെത്തും; കുടിക്കേണ്ടത് ഇത്Most read:പ്രതിരോധശേഷി പറന്നെത്തും; കുടിക്കേണ്ടത് ഇത്

English summary

Ways Your Stress Can Worsen Your Diabetes

Constant stress from long-term problems with blood glucose can also wear you down mentally and physically. This may make managing your diabetes difficult. Read on the ways your stress can worsen your diabetes.
X
Desktop Bottom Promotion