For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി മുഖത്ത് ക്രീം, അത്ഭുതപ്പെടുത്തും ഗുണങ്ങള്‍

നൈറ്റ് ക്രീം ഉപയോഗിക്കുന്നവര്‍ക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം

|

രാത്രി കിടക്കാന്‍ പോകുമ്പോള്‍ പലരും നൈറ്റ് ക്രീം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വെറുതേ പുരട്ടി ഉറങ്ങാന്‍ പോകുന്നവരാണ് നല്ലൊരു ശതമാനവും. അതു തന്നെയായിരിക്കും പലപ്പോഴും എത്ര രാത്രികളില്‍ പുരട്ടിയിട്ടും അതിന് ഫലമില്ലെന്ന പരാതിയ്ക്ക് പുറകില്‍. സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ നാടന്‍ വഴി

നൈറ്റ് ക്രീം പുരട്ടുന്നതിലൂടെ ചര്‍മ്മത്തിന് ഗുണങ്ങള്‍ ശരിയ്ക്കും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെയധികം പരിഹാരമാണ് നൈറ്റ് ക്രീം നല്‍കുന്നത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ക്ക് നൈറ്റ് ക്രീമിലൂടെ പരിഹാരം കാണാം എന്ന് നോക്കാം. വെളിച്ചെണ്ണയില്‍ പൊടി ഉപ്പ്‌ കാണിയ്ക്കും മാജിക്‌

 ജലാംശം നിലനിര്‍ത്തും

ജലാംശം നിലനിര്‍ത്തും

ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ചര്‍മ്മം വരണ്ടിരിയ്ക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 ചര്‍മ്മത്തിന് ആശ്വാസം

ചര്‍മ്മത്തിന് ആശ്വാസം

ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നതിനും നൈറ്റ് ക്രീം സഹായിക്കുന്നു. രാത്രിയിലാണ് പലപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങളെല്ലാം നമ്മളെ ഭീകരമായി ബാധിയ്ക്കുന്നത്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് നൈറ്റ് ക്രീം.

കൊളാജന്റെ ഉത്പാദനം

കൊളാജന്റെ ഉത്പാദനം

മനുഷ്യശരീരത്തില്‍ ഏറ്റവും അധികം ഉള്ള പ്രോട്ടീന്‍ ആണ് കൊളാജന്‍. ഇതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നൈറ്റ് ക്രീം സഹായിക്കുന്നു.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മത്തില്‍ രക്തയോട്ടം വര്‍ദ്ധിക്കുന്നതാണ് ചര്‍മ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിയ്ക്കാന്‍ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ നൈറ്റ് ക്രീം ഉപയോഗിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.

 ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത്

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത്

ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതാണ് മറ്റൊന്ന്. പലരിലും പ്രായമാകുന്നതോടെ ചര്‍മ്മത്തിന്റെ മുറുക്കം നഷ്ടപ്പെട്ട് ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതിന് കാരണമാകുന്നു. എന്നാല്‍ ചര്‍മ്മത്തിന്റെ മുറുക്കത്തിനും ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതില്‍ നിന്നും നൈറ്റ് ക്രീം രക്ഷിക്കുന്നു.

 ചര്‍മ്മം സോഫ്റ്റാകുന്നു

ചര്‍മ്മം സോഫ്റ്റാകുന്നു

നൈറ്റ് ക്രീം ഉപയോഗിക്കുന്നവരുടെ ചര്‍മ്മം സോഫ്റ്റാവുന്നു. മാത്രമല്ല ചര്‍മ്മം നല്ലതു പോലെ വഴക്കമുള്ളതായി മാറുകയും ചെയ്യുന്നു.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

പലരുടേയും ചര്‍മ്മത്തില്‍ പ്രായമാകുന്നതോടെ അതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. എന്നാല്‍ സ്ഥിരമായി നൈറ്റ് ക്രീം ഉപയോഗിച്ച് നോക്കൂ. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാവില്ല. എന്ന് മാത്രമല്ല ചര്‍മ്മത്തെ വളരെയധികം ഊര്‍ജ്ജസ്വലതയുള്ളതും ആക്കി മാറ്റുന്നു.

 ഇലാസ്തിസിറ്റി

ഇലാസ്തിസിറ്റി

ചര്‍മ്മത്തിലെ ഇലാസ്തിസിറ്റി നിലനിര്‍ത്താനും നൈറ്റ് ക്രീം സഹായിക്കുന്നു.

പുതിയ കോശങ്ങള്‍

പുതിയ കോശങ്ങള്‍

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി പുതിയ കോശങ്ങള്‍ക്ക് നൈറ്റ് ക്രീം ഉപയോഗത്തിലൂടെ കഴിയുന്നു. മാത്രമല്ല ചര്‍മ്മം നല്ലതു പോലെ തിളങ്ങുകയും പുഷ്ടിപ്പെടുകയും ചെയ്യുന്നു.

English summary

Amazing Benefits Of Using Night Creams

Want to know more about night cream? Then give this post a read. Here comes the most important bit about a night cream and its benefits.
X
Desktop Bottom Promotion