For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ നാടന്‍ വഴി

പ്രകൃതിദത്ത വഴികളിലൂടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം

|

ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തന്നെയാണ് പലപ്പോഴും നമുക്ക് നഷ്ടമാകുന്നത്. അത് വീണ്ടെടുക്കാന്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പിന്നീട് ചര്‍മ്മത്തിന്റെ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. ഏത് മഞ്ഞപ്പല്ലും വെളുക്കും നിമിഷങ്ങള്‍ക്കുള്ളില്‍

എന്നാല്‍ ഇനി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ ചര്‍മ്മത്തിന്റെ സ്വാഭാവികത വീണ്ടെടുക്കാം. മാത്രമല്ല ആരോഗ്യമുള്ള ചര്‍മ്മവും ഇതിലൂടെ നമുക്ക് ലഭിയ്ക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഗ്രീന്‍ ടീ രണ്ടാഴ്ച ഉപയോഗിക്കൂ, മുടി വളരും

 ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീരിന് പ്രകൃതിദത്തമായി ബ്ലീച്ചിങ് ഗുണമുണ്ട്. ചര്‍മ്മത്തിന്റെ നിറവ്യത്യാസം അകറ്റി തെളിച്ചം നല്‍കാന്‍ ഇത് സഹായിക്കും.

ഉപയോഗിക്കുന്നത്

ഉപയോഗിക്കുന്നത്

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞ് എടുക്കുക. പഞ്ഞി ഈ നീരില്‍ മുക്കി നിറം മങ്ങിയ ചര്‍മ്മ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം കഴുകി കളയുക.

നാരങ്ങ

നാരങ്ങ

നാരങ്ങ മറ്റൊരു പ്രകൃതി ദത്ത ബ്ലീച്ചിങ് ഏജന്റ് ആണ് ഇത്. ചര്‍മ്മത്തിന്റെ ഇരുണ്ട നിറം മാറ്റാന്‍ ഇത് സഹായിക്കും. നാരങ്ങ നീര് പുരട്ടി ഉടനെ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മങ്ങാന്‍ ഇത് കാരണമായേക്കും. രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യുന്നതായിരിക്കും ഉത്തമം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു നാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം മുഖത്ത് ഇരുണ്ട ഭാഗങ്ങളില്‍ തേയ്ക്കുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളഞ്ഞ് മുഖം തുടയ്ക്കുക

 പാല്‍

പാല്‍

പാലില്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന് തെളിഞ്ഞ നിറം പ്രകൃദത്തമായി നല്‍കാന്‍ പാല്‍ സഹായിക്കും. പച്ചപാല്‍ ചര്‍മ്മത്തില്‍ പുരട്ടുന്നതാണ് നല്ലത്. സാധാരണ പാലോ തണുത്ത പാലോ ഉപയോഗിക്കാം . അതേസമയം ചൂടാക്കിയതോ ചൂടുള്ളതോ ആയ പാല്‍ ഉപയോഗിക്കരുത്.

ഉപയോഗിക്കുന്നത്

ഉപയോഗിക്കുന്നത്

ഒരു പാത്രത്തില്‍ അല്‍പ്പം പാല്‍ എടുത്ത് റോസ് വാട്ടര്‍ ചേര്‍ക്കുക. കട്ടി കൂട്ടണം എങ്കില്‍ അല്‍പം ചന്ദനപൊടി കൂടി ചേര്‍ക്കുക. ഈ മിശ്രിതം ഇരുണ്ട ചര്‍മ്മത്തില്‍ പുരട്ടി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. തണുത്ത വെള്ളത്തില്‍ കഴുകി കളയുക

എണ്ണമയം ഇല്ലാതാക്കും

എണ്ണമയം ഇല്ലാതാക്കും

ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ യ്ക്ക് ചര്‍മ്മത്തിന് തെളിച്ചം നല്‍കാനുള്ള കഴിവുണ്ട്. ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടാക്കുമെന്നതിനാല്‍ രാത്രിയില്‍ പുരട്ടുക. അങ്ങനെയെങ്കില്‍ ചര്‍മ്മത്തിലേക്ക് എണ്ണ നന്നായി വലിച്ചെടുക്കാന്‍ സമയം ലഭിക്കും.

 ബദാം എണ്ണ

ബദാം എണ്ണ

ഏതെങ്കിലും ക്ലീന്‍സര്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചര്‍മ്മത്തില്‍ നിറം മങ്ങിയ ഭാഗത്ത് ബാദം എണ്ണ സാവധാനം തേയ്ക്കുക. അധികമാവുന്ന എണ്ണ ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ച് കളയുക. രാത്രി തേച്ച് രാവിലെ കഴുകി കളയുക

 ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലിയില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായുള്ള ഇവയുടെ ബ്ലീച്ചിങ് സവിശേഷത ചര്‍മ്മത്തിന് തെളിച്ചം നല്‍കാന്‍ സഹായിക്കും.ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചും വെറുതെ പിഴിഞ്ഞും മുഖത്ത് പുരട്ടാവുന്നതാണ്.കണ്ണില്‍ പുരളാതെ സൂക്ഷിക്കണം.

ഓറഞ്ച് തൊലി പൊടിച്ചത്

ഓറഞ്ച് തൊലി പൊടിച്ചത്

ഓറഞ്ചിന്റെ തൊലി കുറച്ച് ദിവസം വെയിലത്ത് വച്ച് ഉണക്കുക. അതിന് ശേഷം നന്നായി പൊടിച്ചെടുക്കുക. തേനും റോസ് വാട്ടറും ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകുക. നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍, കണ്ണുകളടച്ചതിന് ശേഷം ഓറഞ്ച് തൊലി ചര്‍മ്മത്തിലേക്ക് പിഴിഞ്ഞ് തേയ്ക്കുക

 സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തേയ്ക്ക് ഇറങ്ങരുത് . സൂര്യ പ്രകാശം ചര്‍മ്മത്തിന് ഹാനികരമാണ്. നേര്‍ത്ത മോയ്‌സ്ച്യുറൈസര്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തുക. ദിവസം രണ്ട് നേരം ചര്‍മ്മം വൃത്തിയാക്കാന്‍ മറക്കരുത്.

English summary

How to correct the dark uneven skin tone with common homemade tips

How to correct the dark uneven skin tone with common homemade tips read on...
Story first published: Tuesday, May 30, 2017, 17:39 [IST]
X
Desktop Bottom Promotion