വെളിച്ചെണ്ണയില്‍ പൊടി ഉപ്പ്‌ കാണിയ്ക്കും മാജിക്‌

Posted By:
Subscribe to Boldsky

ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിയ്ക്കുന്നത്. പ്രകൃതി ദത്തമായി നമ്മള്‍ കൊപ്രയില്‍ നിന്ന് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണെങ്കില്‍ ഗുണത്തിന്റെ കാര്യത്തില്‍ പിന്നെ സംശയിക്കുകയേ വേണ്ട. പല വിധ രോഗങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണയിലെ പ്രതിവിധി മുന്നിലാണ്. പച്ചമഞ്ഞളിലെ ആയുര്‍വ്വേദം, നിറം ഗ്യാരണ്ടി

വെളിച്ചെണ്ണ കൊണ്ട് നമ്മളെ പ്രതിസന്ധിയിലാക്കുന്ന പല വിധത്തിലുള്ള പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളേയും തുരത്താം. വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പ് പൊടി ചേര്‍ത്താലോ പിന്നെ ഏത് സൗന്ദര്യ പ്രശ്‌നത്തേയും നമുക്ക് പരിഹരിയ്ക്കാം. എങ്ങനെയെല്ലാം വെളിച്ചെണ്ണ കൊണ്ട് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം എന്ന് നോക്കാം. ചര്‍മ്മം തിളങ്ങാന്‍ ഉരുളക്കിഴങ്ങും മഞ്ഞളും

ഷേവ് ചെയ്തതിനു ശേഷം

ഷേവ് ചെയ്തതിനു ശേഷം

ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം പലരും ഷേവിംഗ് ലോഷന്‍ പുരട്ടാറുണ്ട്. എന്നാല്‍ ഇനി ഷേവിംഗ് ലോഷന് പകരം അല്‍പം വെളിച്ചെണ്ണയില്‍ ഉപ്പ് പൊടി ഇട്ട് പുരട്ടി നോക്കൂ. ഇത് ഷേവിംഗിനു ശേഷം മുഖത്തുണ്ടാകുന്ന മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

 ചര്‍മ്മത്തെ പരിപോഷിപ്പിക്കുക

ചര്‍മ്മത്തെ പരിപോഷിപ്പിക്കുക

ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്ന കാര്യത്തിലും വെളിച്ചെണ്ണ തന്നെയാണ് മുന്നില്‍. ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യും വെളിച്ചെണ്ണയിലെ ഉപ്പ് പ്രയോഗം.

ബ്ലാക്ക്‌ഹെഡ്‌സ് മാറ്റുന്നു

ബ്ലാക്ക്‌ഹെഡ്‌സ് മാറ്റുന്നു

ബ്ലാക്ക് ഹെഡ്‌സ് കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇനി ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ കഴിയും. അതിനായി രാത്രി കിടക്കാന്‍ നേരത്ത് വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പിട്ട് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

സെല്ലുലൈറ്റ് ക്രീം

സെല്ലുലൈറ്റ് ക്രീം

ശരീരത്തില്‍ പല സ്ഥലത്തും കൊഴുപ്പ് കൂടി സ്‌ട്രെച്ച് മാര്‍ക്ക് അഥവാ നീര്‍ച്ചുഴി ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും വെളിച്ചെണ്ണയിലൂടെ സാധിയ്ക്കും. വെളിച്ചെണ്ണയും തേനും അല്‍പം ഉപ്പും കൂടി മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യാം. അരമണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 ക്യൂട്ടിക്കിള്‍സ് സോഫ്റ്റാവാന്‍

ക്യൂട്ടിക്കിള്‍സ് സോഫ്റ്റാവാന്‍

വരണ്ടിരിയ്ക്കുന്നതായ ക്യൂട്ടിക്കിള്‍സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. നഖത്തില്‍ വെറും രണ്ടാഴ്ച കൊണ്ട് തന്നെ അത്ഭുതം കാണിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കും ഉപ്പിനും കഴിയും. ഇവ രണ്ടും മിക്‌സ് ചെയ്ത് നഖത്തില്‍ മസ്സാജ് ചെയ്യാം.

കൈയ്യില്‍ ക്രീമായി ഉപയോഗിക്കാം

കൈയ്യില്‍ ക്രീമായി ഉപയോഗിക്കാം

പലരുടേയും ചര്‍മ്മം പല വിധത്തിലാണ്. ചിലര്‍ക്ക് വരണ്ട ചര്‍മ്മവും ചിലരുടേതാകട്ടെ എണ്ണമയം നിറഞ്ഞ ചര്‍മ്മവും ആയിരിക്കും. എന്നാല്‍ ഇതിനെയെല്ലാം ഒരു പോലെ ഈ പ്രശ്‌നത്തില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. നല്ലതു പോലെ കൈയ്യില്‍ വെളിച്ചെണ്ണയും ഉപ്പും തേച്ച് പിടിപ്പിക്കാം.

 കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പ്

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പ്

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പാണ് മറ്റൊരു പ്രശ്‌നം. അതിനെ പ്രതിരോധിയ്ക്കാന്‍ ഇനി വെളിച്ചെണ്ണയും ഉപ്പും നല്ലൊരു മാര്‍ഗ്ഗമാണ്. വെളിച്ചെണ്ണയും ഉപ്പും നല്ലതു പോലെ മിക്‌സ് ചെയ്ത് കാല്‍ മുട്ടിലും കൈമുട്ടിലും തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം.

English summary

Coconut Oil Can Make You Look ten Years Younger

We give you several reasons more to simply love coconut oil salt mix.
Story first published: Tuesday, May 30, 2017, 10:39 [IST]