ചര്‍മ്മത്തിലെ ചുളിവ് മാറ്റാന്‍ ഈ ഇല മതി

Posted By:
Subscribe to Boldsky

പേരയ്ക്ക ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സ്വാദ് മാത്രമല്ല ആരോഗ്യ ഗുണങ്ങളും പേരയ്ക്കയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇപ്പോള്‍ പേരയ്ക്കയേക്കാള്‍ കൂടുതല്‍ ആവശ്യക്കാരുള്ളത് പേരയുടെ ഇലയ്ക്കാണ്. അത്രയധികം സൗന്ദര്യ ഗുണങ്ങളാണ് പേരയിലയിലുള്ളത്. നഖത്തിനും വിരല്‍മടക്കിനും നിറം നല്‍കാന്‍ പേസ്റ്റ്

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുഖക്കുരു പാട് മാറ്റുന്നതിനും കറുത്ത പുള്ളികള്‍ മാറുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും എന്തിനധികം സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം പേരയിലയിലുണ്ട്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവുണ്ടാക്കുന്ന ബാക്ടിരിയകള്‍ക്കെതിരെ ആന്റി ബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുവാന്‍ പേരയിലയ്ക്ക് കഴിയും. പേരയില അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിയ്ക്കും.

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ്

ആന്റി ക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് പേരയിലയില്‍ ധാരാളം ഉണ്ട്. ഇത് ചര്‍മ്മത്തില്‍ ചുളിവ് വരുത്തുന്ന കോശങ്ങളെ പ്രതിരോധിയ്ക്കുന്നു. ചര്‍മ്മം ചുളിവില്‍ നിന്നും രക്ഷിയ്ക്കുന്നതിന് പേരയിലയ്ക്ക് കഴിയും. താരന് പരിഹാരം മിനിട്ടുകള്‍ക്കുള്ളില്‍

കറുത്ത പുള്ളികള്‍

കറുത്ത പുള്ളികള്‍

മുഖത്തെയും കഴുത്തിലേയും കറുത്ത പുള്ളികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതിനെ ഇല്ലാതാക്കാന്‍ പേരയില അരച്ച് കറുത്ത പുള്ളികള്‍ക്ക് മുകളില്‍ പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ് പേരയില. പേരയില വെള്ളത്തില്‍ ഇട്ട വെച്ച് ആ വെള്ളം കൊണ്ട് അടുത്ത ദിവസം മുടി കഴുകുക. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കും.

 താരനെ പ്രതിരോധിയ്ക്കാന്‍

താരനെ പ്രതിരോധിയ്ക്കാന്‍

താരനെ പ്രതിരോധിയ്ക്കാന്‍ പേരയില സഹായിക്കുന്നു. പേരയില അരച്ച് അതിന്റെ ചാറെടുത്ത് തലയില്‍ തേച്ചാല്‍ മതി ഇത് താരനെ പ്രതിരോധിയ്ക്കും. ഈ മുഖക്കുരു അല്‍പം ഗുരുതരമാണ്

English summary

use guava leaves to beat skin problems

The use of guava leaves in one of those natural alternatives, which can be beneficial for almost all skin issues.
Story first published: Friday, August 19, 2016, 17:00 [IST]