Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
ഹോളി ആഘോഷങ്ങള്‍ക്ക് തുടക്കമായി, കേരളത്തില്‍ ചില ഇടങ്ങളിലെങ്കിലും ഹോളി ആഘോഷിക്കുന്നവരുണ്ടായിരിക്കും. അതുകൊണ്ട് തന്നെ വര്‍ണങ്ങള്‍ വാരി വിതറി ജീവിതം വര്‍ണാഭമാക്കാന്‍ ഒരു ഹോൡക്കാലം കൂടി വന്നെത്തി. ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും വര്‍ണാഭമായ ഉത്സവങ്ങളില്‍ ഒന്നാണ് ഹോളി. സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നിറമുള്ള വര്‍ണമാണ് ഹോളി. പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ ഹോളി സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.
ഹോളിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് തരത്തിലുള്ള ഐതിഹ്യമാണ് ഉള്ളത്. ഹിരണ്യകശിപുവിന്റേയും മകന് പ്രഹ്ളാദന്റേയും കഥയാണ് ഹോളിയുമായി ബന്ധപ്പെട്ട് വരുന്നത്. പ്രഹ്ളാദനെ വധിക്കുന്നതിന് വേണ്ടി ഹിരണ്യകശിപു തന്റെ സഹോദരി ഹോളികയെ നിയമിച്ചിരുന്നു. എന്നാല്‍ പ്രഹ്ലാദന്റെ ഭക്തിയാല്‍ ചിതയില്‍ നിന്ന് രക്ഷപ്പെടുകയും ഹോളിക അഗ്നിക്കിരയാവുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഹോളി ആഘോഷിക്കുന്നത്.

ഹോളി ആശംസകള്‍
രണ്ട് ദിവസമാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത്. ആദ്യത്തെ ദിവസം അഗ്നിപൂജയോടെയാണ് തുടക്കം. രണ്ടാമത്തെ ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ നിറങ്ങള്‍ പരസ്പരം അണിയിച്ചും മധുരപലഹാരങ്ങള്‍ നല്‍കിയും ആഘോഷിക്കുന്നു. ഈ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ഇനി പറയുന്ന സന്ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഹോളി ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്
നിറമേറിയ ദിനമാകട്ടെ ഈ ഹോളി, സ്നേഹവര്‍ണങ്ങള്‍ എല്ലായിടത്തും പരക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം. നിങ്ങളുടെ ജീവിതം സന്തോഷവും ആരോഗ്യവും നിറയ്ക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.
ഓരോ നിറവും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കട്ടെ. ഹോളി ആശംസകള്‍ എല്ലാവര്ക്കും
സ്നേഹം നിറഞ്ഞ ഹൃദയത്തോടെ എല്ലാ നിറങ്ങളും നിങ്ങളെ ചുറ്റിപ്പറ്റി നിരന്തരം സന്തോഷം പകരട്ടെ. സുവര്‍ണശോഭയാര്‍ന്ന ഹോളി ആശംസകള്‍ നേരുന്നു
സ്നേഹമേറുമ്പോള്‍ തിളങ്ങുന്ന ജീവിതമാണ് നിങ്ങളുടേത്, ജീവിതം നിറമുള്ളതാകുവാന് ഈ ദിനത്തില്‍ സാധിക്കട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
വര്ണാഭമാകട്ടെ ജീവിത വഴികള്‍ എന്നും എല്ലാവര്ക്കും ഹൃദ്യമായ സന്തോഷകരമായ ഹോളി ആശംസകള്‍ നേരുന്നു

ഇരുളകന്ന് ശോഭിക്കട്ടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഹോളി ആശംസകള്‍ എല്ലാവര്ക്കും
കനിവിന്റെ മധുര മനോഹര നിറങ്ങള്‍ ജ്വലിക്കട്ടെ എന്ന് നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് ആശംസിക്കാവുന്നതാണ്
നിറമാകട്ടെ ജീവിത വഴികളിലെങ്കിലും സ്നേഹത്തിലും നിറയട്ടെ ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍ നേരാം
സ്നേഹനിറമെഴും വിജയവഴികള്‍ നിങ്ങളെ തേടി വരും. അതിനായി നല്ലൊരു പുലരിക്കായി നിങ്ങള്‍ക്ക് കാത്തിരിക്കാം. ഹോളി ആശംസകള്‍
സ്നേഹത്തിനും സൗഹൃദത്തിനും നിറമൊരു ഭാഷയാണ്; ഈ ഹോളി നമ്മളോടൊപ്പം നിറങ്ങള്‍ പോലെ ആ സന്തോഷം പ്രചരിക്കട്ടെ.



Click it and Unblock the Notifications
