Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് യൂറിക് ആസിഡ്. അത് നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ചില ഭക്ഷണങ്ങളില്‍ പലപ്പോഴും യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും യൂറിക് ആസിഡ് സാധാരണയായി രക്തത്തില്‍ ലയിക്കുന്നതാണ്. അതിന് ശേഷം വൃക്കയിലൂടെ ഫില്‍ട്ടര്‍ ചെയ്യപ്പെടുന്നത് വഴി അധികമുള്ള യൂറിക് ആസിഡ് പുറത്തേക്ക് പോവുന്നു. എന്നാല്‍ യൂറിക് ആസിഡ് അമിതമായി വരുമ്പോള്‍ കിഡ്നിക്ക് പുറന്തള്ളാന്‍ സാധിക്കാതെ വരുന്നു.
ഇതിനെയാണ് പലപ്പോഴും ഹൈപ്പര്‍യൂറിസെമിയ എന്ന് വിളിക്കുന്നത്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് വഴി നിങ്ങളുടെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്ന്ു. പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സന്ധിവേദനയും വീക്കവും
നിങ്ങളുടെ ശരീരത്തില്‍ സന്ധിവേദനയും വീക്കവും ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് കാല് വിരലുകളില്‍ ഉണ്ടാവുന്ന വേദന, അത് കൂടാതെ സന്ധികളില്‍ ഉണ്ടാവുന്ന വീക്കവും ചുവപ്പും വേദനയും എല്ലാം ശ്രദ്ധിക്കണം. ഇതിന് കാരണമായി വരുന്നത് പരലുകല്‍ രക്തത്തില്‍ അടിഞ്ഞ് കൂടുന്നതാണ്. ഇതാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
ചുവപ്പും ചൂടും
നിങ്ങള്‍ക്ക് സന്ധികളില്‍ വീക്കവും അസ്വസ്ഥതയും ഉണ്ടാവുന്നതോടൊപ്പം തന്നെ ആ ഭാഗത്ത് ചുവപ്പും ചൂടും വര്‍ദ്ധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. പലപ്പോഴും യൂറിക് ആസിഡ് പരലുകള്‍ അടിഞ്ഞ് കൂടുന്നതിന്റെ സ്വാധീനത്തിലാണ് ഇത്തരത്തില്‍ ചുവപ്പ് നിറവും ചൂടും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. ശ്രദ്ധയോടെ വേണം ഇതിനെ കൈകാര്യം ചെയ്യുന്നതിന്.
സന്ധികളിലെ കാഠിന്യം
യൂറിക് ആസിഡ് ശരീരത്തില്‍ കൂടുതലെങ്കില്‍ അത് സൂചിപ്പിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും സന്ധികളിലെ കാഠിന്യം. ഇത്തരം കാര്യങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്. ഇത് നിയന്ത്രിക്കാതെ വേണ്ട ശ്രദ്ധ കൊടുക്കാതെ വിട്ടാല്‍ അത് പലപ്പോഴും ചലനശേഷിയെ വരെ സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ വേണ്ട പോലെ ഇത്തരം ലക്ഷണങ്ങളില്‍ ശ്രദ്ധ നല്‍കണം.

വീക്കവും അതിമൃദുലതയും
നിങ്ങളുടെ കാല്‍വിരലുകളിലോ അല്ലെങ്കില്‍ കാലുകളിലോ വീക്കം കാണപ്പെടുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് സാധാരണ ലക്ഷണങ്ങളില്‍ ഒന്നല്ല. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത് അതികഠിനമായ വേദനയും ഉണ്ടാക്കും. ഈ കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
പതിവ് വൃക്കയിലെ കല്ലുകള്‍
വൃക്കയിലെ കല്ലുകള്‍ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. പലപ്പോഴും ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡിന്റെ ലക്ഷണങ്ങളില്‍ ഒന്നായും കിഡ്നി സ്റ്റോണിനെ കാണപ്പെടുന്നു. മൂത്രനാളിയില്‍ യൂറിക് ആസിഡിന്റെ ക്രിസ്റ്റലൈസേഷന്‍ സംഭവിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് കിഡ്നിസ്റ്റോണ്‍ പോലുള്ള അവസ്ഥകളുണ്ടാക്കും. അത് മാത്രമല്ല പുറം വേദന, മൂത്രത്തിനോടൊപ്പം രക്തം അസ്വസ്ഥതകള്‍, വേദന എന്നിവയും ഉണ്ടാവുന്നു. ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വൃക്ക പ്രവര്‍ത്തന രഹിതമാവുന്നതിനുള്ള സാധ്യതയുണ്ട്.
എപ്പോള്‍ ഡോക്ടറെ കാണണം?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന യൂറിക് ആസിഡ് എപ്രകാരം പ്രതിസന്ധികളുണ്ടാക്കുന്നു എന്നതിനേക്കാള്‍ ഇതിനെ പരിഹരിക്കാന്‍ എപ്പോള്‍ ഡോക്ടറെ കാണണം എന്നത് ശ്രദ്ധേയമാണ്. ശരീരത്തില്‍ വീക്കമോ അസ്വസ്ഥതയോ വേദനയോ വിട്ടുമാറാതെ നില്ക്കുകയാണെങ്കില് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും ഇതിനെ നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
