For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന് പരിഹാരം മിനിട്ടുകള്‍ക്കുള്ളില്‍

|

താരന്‍ കേശസംരക്ഷണത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്‌നമാണ്. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ഷാമ്പൂവും മരുന്നും പ്രയോഗിച്ചിട്ടും താരന്‍ പോകുന്നില്ലെന്ന പരാതി മാത്രം ബാക്കി. താരന്‍ മുടിയെ മാത്രമല്ല പ്രശ്‌നത്തിലാക്കുന്നത് നമ്മുടെ ആരോഗ്യത്തേയും കാര്യമായി തന്നെ ബാധിയ്ക്കുന്നു. പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

ജോലി സ്ഥലത്തും മീറ്റിംഗിലും ഏതെങ്കിലും പൊതുയോഗങ്ങളിലും വരെ താരന്‍ പ്രശ്‌നമാകുന്നു. താരന്‍ പലരുടേയും ആത്മവിശ്വാസത്തിനു വരെ കത്തി വെയ്ക്കുന്നു. എന്നാല്‍ താരന്‍ മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിരോധിയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഈ മുഖക്കുരു അല്‍പം ഗുരുതരമാണ്

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് താരനെ പ്രതിരോധിയ്ക്കുന്നതില്‍ എന്നും മുന്നിലാണ്. മിനിട്ടുകള്‍ കൊണ്ട് തന്നെ താരനെ ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡയിലൂടെ കഴിയും. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഷാമ്പൂവില്‍ മിക്‌സ് ചെയ്ത് തല കഴുകുന്നത് താരനെ പ്രതിരോധിയ്ക്കുന്നു.

നാരങ്ങ

നാരങ്ങ

നാരങ്ങ മുടി സംരക്ഷണത്തില്‍ എന്നും മുന്നിലാണ്. ഇതിലെ സിട്രിക് ആസിഡ് തന്നെയാണ് താരനെ ഇല്ലാതാക്കുന്നതും. വെളിച്ചെണ്ണയും നാരങ്ങാ നീരും മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് താരനെ ഇല്ലാതാക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. ഒലീവ് ഓയില്‍ നല്ലതു പോലെ തലയില്‍ തേച്ചു പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

 വിനാഗിരി

വിനാഗിരി

വിനാഗിരിയും ഇത്തരത്തില്‍ താരനെ പ്രതിരോധിയ്ക്കുന്നതാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം തലയിലെ ചൊറിച്ചിലിനേയും താരനേയും പ്രതിരോധിയ്ക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും മാത്രമല്ല കറ്റാര്‍ വാഴ ഉപയോഗിക്കുന്നത്. താരനെ പ്രതിരോധിയ്ക്കുന്നതിനും കറ്റാര്‍വാഴ തന്നെയാണ് മു്ന്നില്‍. ഇത് തലയോട്ടിയിലേക്ക് ഇറങ്ങിച്ചെന്ന് മുടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന താരനെ ഇല്ലാതാക്കുന്നു.

ആസ്പിരിന്‍

ആസ്പിരിന്‍

ആസ്പിരിന്‍ പനിയും തലവേദനയും ചെറുക്കാന്‍ മാത്രമല്ല താരനെ പ്രതിരോധിയ്ക്കാനും മുന്നില്‍ തന്നെയാണ്. അല്‍പം ആസ്പിരിന്‍ ഷാമ്പൂവില്‍ മിക്‌സ് ചെയ്ത് തല കഴുകുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

തൈര്

തൈര്

മുടിയുടെ ആരോഗ്യത്തിന് തൈര് വളരെയധികം സഹായിക്കുന്നു. താരനെ പ്രതിരോധിയ്ക്കാനും 15 മിനിട്ടോളം തൈര് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ മൂടോടെ നശിപ്പിക്കുന്നു.

ഉലുവ

ഉലുവ

കേശസംരക്ഷണത്തിന് ഉലുവയുടെ സഹായം കൂടിയേ തീരൂ. താരനെ പ്രതിരോധിയ്ക്കാന്‍ ഉലുവയിട്ട വെള്ളം കൊണ്ട് തല കഴുകിയാല്‍ മതി. ഇത് താരനെ ഇല്ലാതാക്കുന്നു.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സൗന്ദര്യത്തിനു കേശസംരക്ഷണത്തിനും ആപ്പിള്‍ നല്ലതാണ് എന്നതാണ് സത്യം. ആപ്പിള്‍ ജ്യൂസ് ആക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കുകയും മുടി തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

English summary

How to eliminate dandruff naturally and permanently

Here are nine best natural remedies you can use to get rid of dandruff, take a look.
Story first published: Tuesday, August 16, 2016, 11:15 [IST]
X
Desktop Bottom Promotion