ഈ മുഖക്കുരു അല്‍പം ഗുരുതരമാണ്

Posted By:
Subscribe to Boldsky

മുഖക്കുരു ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ വരുന്നതാണ്. പലപ്പോഴും മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എല്ലാ മുഖക്കുരുവും ഒരേ തരക്കാരല്ല. സാധാരണ ഉണ്ടാവുന്ന മുഖക്കുരു ചുവപ്പ് നിറത്തോടു കൂടിയതായിരിക്കും.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇളം മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന മുഖക്കുരു അല്‍പം സൂക്ഷിക്കേണ്ടത് തന്നെയാണ്. ഒരിക്കലും കൈകൊണ്ട് കുത്തിപ്പൊട്ടിക്കുകയോ അതിനെ പെട്ടെന്ന് ഞെക്കിപ്പൊട്ടിക്കുകയോ ചെയ്യരുത്. പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്

ഇത് പലപ്പോഴും കൂടുതല്‍ ഭാഗത്തേക്ക് പരക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാനും മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതെ ഇതിനെ ഇല്ലാതാക്കാനും ചില പ്രകൃതി ദത്ത വഴികളുണ്ട്.

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഇത്തരം മുഖക്കുരുവിനെ നിഷ്പ്രയാസം ഇല്ലാതാക്കാം. എന്നാല്‍ ടൂത്ത് പേസ്റ്റില്‍ കര്‍പ്പൂര തുളസിയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് മുഖക്കുരുവിന് മുകളില്‍ തേച്ചാല്‍ മതി.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപോഗിച്ചും മുഖക്കുരുവിനെ ഇല്ലാതാക്കാം. ടീ ട്രീ ഓയില്‍ ഇതിനു മുകളില്‍ കിടക്കാന്‍ പോകുന്നതിനു മുന്‍പ് തേച്ചു പിടിപ്പിക്കുക. രാവിലെ ആവുമ്പോഴേക്കും മുഖക്കുരു മാറിയിട്ടുണ്ടാകും.

 ഉള്ളി

ഉള്ളി

മുഖക്കുരു ഉള്ള ഭാഗത്ത് ഉള്ളി നീര് തേച്ചു പിടിപ്പിക്കുക. ദിവസം രണ്ട് നേരം ഇത്തരത്തില്‍ ചെയ്താല്‍ മതി മുഖക്കുരു ഇല്ലാതാവും, പാടും പോലും അവശേഷിക്കില്ല.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

സൗന്ദര്യസംരക്ഷണത്തിനുപയോഗിക്കുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട്. ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന മുഖക്കുരുവിനെ പ്രതിരോധിയ്ക്കാന്‍ എപ്‌സം സാള്‍ട്ട് ധാരാളം.

 ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിയ്ക്കും. മാത്രമല്ല മുഖത്തിന്റെ തിളക്കം നിലനിര്‍ത്താനും ഇത് സഹായിക്കും.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖക്കുരുവിന്റെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയും സൗന്ദര്യസംരക്ഷണത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. മുട്ടയുടെ വെള്ള മുഖത്ത് തേച്ചു പിടിപ്പിക്കുക.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യപ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമ പരിഹാരമാണ് മഞ്ഞള്‍. നല്ലതു പോലെ മഞ്ഞളരച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടി നോക്കൂ. ഒരു ദിവസം കൊണ്ട് പാടു പോലും അവശേഷിപ്പിക്കാത്ത രീതിയില്‍ മുഖക്കുരു മാഞ്ഞ് പോകും.

English summary

home remedies for pus filled pimples

Here are some home remedies for pus filled pimples. Read on to know more...
Story first published: Friday, August 12, 2016, 8:00 [IST]