Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ചന്ദ്രഗ്രഹണം 2026: രക്തച്ചുവപ്പണിഞ്ഞ് ചന്ദ്രന്, ജ്യോതിഷം കടുകിട തെറ്റാതെ 5 രാശിക്ക് സുവര്ണമാറ്റങ്ങള്
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണത്തിനാണ് മാര്‍ച്ച് 3-സാക്ഷ്യം വഹിക്കും. അതില്‍ തന്നെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ ദിനത്തില്‍ ചന്ദ്രന് രക്തവര്‍ണത്തിലാണ് കാണപ്പെടുന്നത് എന്നതാണ്. അത് മാത്രമല്ല ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില രാശിക്കാരില്‍ ഈ ഗ്രഹണം അത്യപൂര്‍വ്വ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുകയും ചന്ദ്രന് ചുവപ്പ് നിറത്തിലുള്ള ഗോളമായി മാറുകയും ചെയ്യുന്നത് വഴിയാണ് രക്തചന്ദ്രന്‍ രൂപപ്പെടുന്നത്.
ഇന്ത്യയിലും ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുകയുള്ളൂ. എങ്കിലും ഗ്രഹണം ദൃശ്യമാവുന്നതിനാല്‍ സുതകകാലത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല്‍ രക്തചന്ദ്രന്‍ എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും പുതിയ അവസരങ്ങളും വരെ തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുകയും ആഗ്രഹങ്ങളില്‍ പലതും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുകയും ചെയ്യുന്നു. പുതിയതായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും നേട്ടങ്ങള്‍ തേടി എത്തുകയും അത് സാമ്പത്തിക ഉയര്‍ച്ചയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഗുണപരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളില്‍ ഉണ്ടാവുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങളെ പൂര്‍ണമായും മാറ്റി മറിയ്ക്കുന്ന സമയം കൂടിയാണ് ഈ ഗ്രഹണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും അനുകൂലമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. പലപ്പോഴും സമൂഹത്തില്‍ അംഗീകാരം തേടി എത്തുകയും ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ഗുണപരമായ നേട്ടങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്ന തരത്തിലാണ് മാറ്റങ്ങള്‍ വരുന്നത്. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്വാതന്ത്ര്യം എന്താണെന്ന് നമുക്ക് മനസ്സിലാക്കി തരുന്ന ഒരു സമയം കൂടിയാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ഗ്രഹണ സമയം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രണയവും സ്നേഹവും നിറഞ്ഞ് തുളുമ്പുന്നു. ജീവിതത്തിലെ എല്ലാ ഏറ്റക്കുറച്ചിലുകളും അവസാനിക്കുകയും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്ന സമയമാണ്. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തും. കാര്യങ്ങളെല്ലാം തന്നെ ഗുരുതരമായ അവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് മാറ്റി ചിന്തിക്കുന്നതിനും അതില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്ന സമയം കൂടിയാണ് ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം. മനസ്സിനുണ്ടായിരുന്ന ആധിയെ പ്രതിരോധിക്കാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ വിദേശജോലിക്കായി ധാരാളം അവസരങ്ങള്‍ വന്ന് ചേരും., വ്യക്തിഗത വളര്‍ച്ചയില്‍ നിങ്ങള്‍ മികച്ച് നില്‍ക്കുകയും അത് വഴി ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഗുണാനുഭവങ്ങളെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങള്‍ എത്രത്തോളം ഗുണകരമായി മാറുന്നു അത്രത്തോളം തന്നെ സന്തോഷവും സമാധാനവും നിങ്ങളിലേക്ക് എത്തും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയും. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഈ ഗ്രഹണം എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. വ്യക്തിപരമായി ധാരാളം നേട്ടങ്ങളും ഈ സമയം നിങ്ങളില്‍ തേടി എത്തും. ജീവിതത്തിലെ പുതിയ അനുഭവങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. ഗ്രഹണഫലമായി നിങ്ങളുടെ ജീവിതത്തില്‍ നിലനിന്നിരുന്ന പല പ്രതിസന്ധികളും അവസാനിക്കും. നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറ്റം വരും. സന്തോഷത്തോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ്.



Click it and Unblock the Notifications