Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ്
ശരീരഭാരം കുറയ്ക്കുക എന്നത് പലരും പെട്ടെന്ന് ആഗ്രഹിച്ച് നടപ്പിലാക്കണം എന്ന് കരുതുന്ന ഒന്നാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് നടക്കാതെ പോവുന്നു. പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പലരും പലതും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അതില്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് ഭക്ഷണത്തില്‍ എന്ത് കഴിക്കണം, എന്ത് കഴിക്കാന്‍ പാടില്ല എന്നത്. പലപ്പോഴും നമ്മുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് എപ്പോഴും നമ്മുടെ ശാരീരിക ഊര്‍ജ്ജത്തേയും അതുപോലെ തന്നെ മെറ്റബോളിസത്തേയും സ്വാധീനിക്കുന്നത്. വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഒരു ശീലമായിരിക്കും. എന്നാല്‍ അത് ഗുണമല്ല വളരെയധികം ദോഷമാണ് നല്‍കുക എന്ന കാര്യം മനസ്സിലാക്കണം. എന്നാല്‍ പ്രഭാത ഭക്ഷണത്തിലൂടെ തന്നെ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി നമുക്ക് അമിതവണ്ണത്തെ കുറയ്ക്കാന്‍ സാധിക്കും എന്നാണ് ന്യൂജഴ്സിയില്‍ നിന്നുള്ള എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. അലീസിയ റോണള്ട്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക
പ്രഭാത ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് സഹായിക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. കാരണം പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണത്തിന് പകരം എപ്പോഴും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. അത് വഴി നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ശരീരത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് വഴി നിങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.
എന്തൊക്കെ കഴിക്കണം?
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ അതില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്ന കാര്യം നമുക്ക് നോക്കാം. മുട്ട കഴിക്കുന്നത് എന്തുകൊണ്ടു ംനല്ലതാണ്. എന്നാല്‍ ഒരു മുട്ട മാത്രം കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ ആവശ്യകത നിറവേറ്റുകയില്ല. ഒരു വ്യക്തിക്ക് 30 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നതിന് വേണ്ടി അഞ്ച് മുട്ടകള്‍ കഴിക്കണം. അതില്‍ മൂന്ന് മുട്ടയുടെ വെള്ളയും രണ്ട് മുട്ടയും എന്ന രീതിയില്‍ കഴിക്കാവുന്നതാണ്. അത് മാത്രമല്ല പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്.

മുട്ട, തൈര്, പനീര്‍
ഇവ മൂന്നും രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും അതോടൊപ്പം ശരീരഭാരം കുറയ്ക്കുന്നതിനും സാധിക്കും. ഒരു കപ്പ് ഗ്രീക്ക് യോഗര്‍ട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് കൂടാതെ പനീര്‍ വിഭവങ്ങളും നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സാധിക്കും. ഭക്ഷണത്തില്‍ വരുത്തുന്ന ഇത്തരം മാറ്റങ്ങള്‍ എന്തുകൊണ്ടും ആരോഗ്യകരമായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
നാരുകള്‍
പ്രോട്ടീനൊപ്പം തന്നെ നാരുകളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പ്രോട്ടീനൊപ്പം തന്നെ പച്ചക്കറികള്‍ ചേര്‍ക്കുന്നത് വഴിദഹനം സുഗമമായിരിക്കണം. ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുകയും അമിതവണ്ണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ വരുത്തുന്നത് ചെറിയ മാറ്റങ്ങള്‍ ആണെങ്കില്‍ പോലും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്. ശരീരത്തിന് നല്കുന്ന പോഷകങ്ങള്‍ കൃത്യമായ രീതിയിലെങ്കില്‍ അമിതവണ്ണത്തെ വളരെ എളുപ്പത്തില്‍ തന്നെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
