For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിനും വിരല്‍മടക്കിനും നിറം നല്‍കാന്‍ പേസ്റ്റ്

|

ടൂത്ത് പേസ്റ്റിന്റെ ഉപയോഗം എന്താണെന്ന് നമുക്കെല്ലാം അറിയാം. പല്ല് തേയ്ക്കാനല്ലാതെ നിരവധി ഉപയോഗങ്ങള്‍ ടൂത്ത് പേസ്റ്റിനുണ്ട്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തില്‍ വരെ ടൂത്ത് പേസ്റ്റ് സഹായകമാണ്. പലരുടേയും പരാതിയാണ് കൈവിരലിലെ മടക്കുകളിലുള്ള കറുത്ത നിറവും നഖത്തിന്റെ നിറം മാറ്റവും. അകാല വാര്‍ദ്ധക്യത്തിന് വിട നല്‍കാം

ഇതിനു രണ്ടിനും പരിഹാരം നല്‍കാന്‍ ടൂത്ത് പേസ്റ്റിന് കഴിയും എന്നതാണ് കാര്യം. മാത്രമല്ല മറ്റു പലവിധ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ടൂത്ത് പേസ്റ്റില്‍ പരിഹാരം ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പുരുഷഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലായാല്‍

കൈവിരലിന് നിറം നല്‍കാന്‍ പേസ്റ്റ്

കൈവിരലിന് നിറം നല്‍കാന്‍ പേസ്റ്റ്

പേസ്റ്റ് അല്‍പം കൈവിരലില്‍ തേച്ച് പിടിപ്പിക്കുക. ഒരു സെല്ലോ ടേപ്പ് കൊണ്ട് അത്രയും ഭാഗം ചുറ്റി വെയ്ക്കുക. അല്‍പസമയ്ത്തിനു ശേഷം എടുത്തു മാറ്റം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ കൈവിരലിലെ കറുത്ത നിറം മാറുന്നു.

നഖത്തിന് ചുറ്റും

നഖത്തിന് ചുറ്റും

അല്‍പം പേസ്റ്റ് എടുത്ത് നഖത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഇത് നഖത്തിലെ മഞ്ഞ നിറം ഇല്ലാതാക്കി നഖത്തിന് നിറം നല്‍കുന്നു. മുടി ഡൈ ചെയ്യുന്നതിനോടൊപ്പം മരണം സൗജന്യം

നെയില്‍ പോളിഷ് കളയാന്‍

നെയില്‍ പോളിഷ് കളയാന്‍

നെയില്‍ പോളിഷ് കളയാന്‍ റിമൂവര്‍ ഉപയോഗിക്കുമ്പോള്‍ അത് നഖത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിയ്ക്കും. എന്നാല്‍ ഇനി പേസ്റ്റ് മതി നെയില്‍ പോളിഷ് കളയാന്‍. ഇതിനു മുകളില്‍ അല്‍പം പേസ്റ്റ് വെച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. നെയില്‍ പോളിഷ് പോവും.

 നാരങ്ങ നീരും പേസ്റ്റും

നാരങ്ങ നീരും പേസ്റ്റും

നാരങ്ങാ നീരില്‍ അല്‍പം പേസ്റ്റ് മിക്‌സ് ചെയ്ത് കൈവിരലിന്റെ മടക്കില്‍ തേച്ച് പിടിപ്പിക്കുക. ഇത് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാം. ഇതാകട്ടെ കൈവിരല്‍ മടക്കിലുള്ള ഇരുണ്ട നിറത്തെ ഇല്ലാതാക്കുന്നു.

 നഖം പൊട്ടിപ്പോവുന്നത്

നഖം പൊട്ടിപ്പോവുന്നത്

നഖം പൊട്ടിപ്പോവുന്നത് പലപ്പോഴും നമ്മളെയെല്ലാം അലട്ടുന്ന പ്രശ്‌നമാണ്. ഇതിനും പരിഹാരമാണ് പേസ്റ്റ്. പേസ്റ്റ് നഖത്തിനു ചുറ്റും കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം ഒലീവ് ഓയില്‍ തേച്ച് പിടിപ്പിക്കുക. ഇത് കൂടി ചേര്‍ത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് നഖത്തിന് ഉറപ്പ് നല്‍കും എന്ന് മാത്രമല്ല തിളക്കവും നല്‍കുന്നു.

സോപ്പ് വെള്ളവും പേസ്റ്റും

സോപ്പ് വെള്ളവും പേസ്റ്റും

അല്‍പം സോപ്പ് വെള്ളത്തില്‍ പേസ്റ്റ് കലര്‍ത്തുക. ഇതില്‍ കൈവിരല്‍ മുക്കി വെയ്ക്കുക. അല്‍പസമയത്തിനു ശേഷം ശ്രദ്ധിച്ചാല്‍ കാവിരലിലെ മടക്കിന് നിറം വര്‍ദ്ധിച്ചതായി കാണാം.

വിനാഗിരിയും പേസ്റ്റും

വിനാഗിരിയും പേസ്റ്റും

പേസ്റ്റില്‍ വിനാഗിരി മിക്‌സ് ചെയ്ത് വിരലിലും നഖത്തിലുമായി തേച്ചു പിടിപ്പിക്കുക. ഇതും നഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും കൈവിരലിലെ മടക്കുകളിലുണ്ടാകുന്ന കറുത്ത പാടിനേയും നീക്കാനും സഹായിക്കുന്നു.

English summary

Rub a little bit of toothpaste on your nail and fingers

Rub a little bit of tooth paste on your nails and fingers for several minutes. the final result will amaze you.
X
Desktop Bottom Promotion