ഏത് മുഖക്കുരുവിനേയും മാറ്റാന്‍ പഴത്തോല്‍

Posted By:
Subscribe to Boldsky

മുഖക്കുരു ഉണ്ടാക്കുന്ന പ്രശ്‌നം എത്രയെന്ന് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. മുഖക്കുരുവില്‍ നിന്നും രക്ഷനേടാന്‍ പല വിധത്തിലുള്ള മരുന്നുകളും നാട്ടു വഴികളും പരീക്ഷിച്ച് മടുത്തവര്‍ക്ക് ആശ്വാസം പകരുന്നതാണ് പഴത്തോല്‍. പഴം കഴിച്ച് പഴത്തോല്‍ കളയുന്ന സ്വഭാവമാണ് നമ്മുടേത്. എന്നാല്‍ ഇനി മുതല്‍ പഴത്തോല്‍ കളയേണ്ട ആവശ്യമില്ല. മുഖക്കുരുവും അരിമ്പാറയും പ്രശ്‌നമാകും മുന്‍പ്‌

എത്ര വലിയ മാറാത്ത മുഖക്കുരുവിനേയും മാറ്റാന്‍ പഴത്തോല്‍ കൊണ്ട് കഴിയും. സൗന്ദര്യസംരക്ഷണത്തില്‍ പഴത്തോല്‍ നല്‍കുന്ന ഗുണം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല. എന്തൊക്കെ ഗുണങ്ങളാണ് പഴത്തോല്‍ കൊണ്ട് മുഖത്ത് തേച്ചാല്‍ ലഭിയ്ക്കുന്നത് എന്ന് നോക്കാം.

മുഖക്കുരു മാറ്റുന്നു

മുഖക്കുരു മാറ്റുന്നു

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ ദിവസവും രണ്ട് നേരം പഴത്തോല്‍ മുഖക്കുരുവിന് മുകളില്‍ തേയ്ക്കുക. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുമ്പോള്‍ മുഖക്കുരു ഇല്ലാതാവും.

മുഖക്കുരു പാട് പോവുന്നു

മുഖക്കുരു പാട് പോവുന്നു

മുഖക്കുരു ഇല്ലാതായാലും മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കാന്‍ പ്രയാസമായിരിക്കും. അതിനായി പഴത്തോലില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. കറുപ്പ് നിറക്കാരുടെ സങ്കടങ്ങള്‍ മാറ്റാന്‍...

അരിമ്പാറ ഇല്ലാതാക്കാന്‍

അരിമ്പാറ ഇല്ലാതാക്കാന്‍

അരിമ്പാറ ഇല്ലാതാക്കാനും പഴത്തോല്‍ തന്നെ മുന്നില്‍. പഴത്തോല്‍ ചെറിയ കഷ്ണമാക്കി അരിമ്പാറയ്ക്ക് മുകളില്‍ വെച്ച് ബാന്‍ഡേജ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് ഒരു ദിവസത്തിനു ശേഷം എടുത്ത് മാറ്റാം. രണ്ട് മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അരിമ്പാറ മാറുന്നു.

സോറിയാസിസ് മാറാന്‍

സോറിയാസിസ് മാറാന്‍

സോറിയാസിസ് മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സോറിയാസിസ് ബാധിച്ച ചര്‍മ്മ പ്രദേശത്ത് പഴത്തോല്‍ കൊണ്ട് ഉരസിയാല്‍ മതി. ഇത് സോറിയാസിസിനെ പ്രതിരോധിയ്ക്കും.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റു പല കാരണങ്ങള്‍ കൊണ്ടും ആകാം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും പഴത്തോല്‍ മതി.

പല്ലിന് തിളക്കം കൂട്ടാന്‍

പല്ലിന് തിളക്കം കൂട്ടാന്‍

പല്ലിന് തിളക്കം നല്‍കാന്‍ പഴത്തോല്‍ ഉപയോഗിച്ച് പല്ല് തേച്ചാല്‍ മതി. എന്നും രാവിലെ പഴത്തോല്‍ കൊണ്ട് പല്ലിനു മുകളില്‍ തേയ്ക്കുക. നഖത്തിനും വിരല്‍മടക്കിനും നിറം നല്‍കാന്‍ പേസ്റ്റ്

English summary

Rubs a banana peel on face and this happens to your acne

Banana peel is very useful in different things. Banana peel contains antifungal, antibiotic and enzymatic properties. here are some beauty benefits of banana peel
Subscribe Newsletter