Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖക്കുരുവും അരിമ്പാറയും പ്രശ്നമാകും മുന്‍പ്
മുഖക്കുരു സാധാരണയുള്ള ഒരു സൗന്ദര്യ പ്രശ്നമാണ്. എന്നാല്‍ മുഖക്കുരുവും അരിമ്പാറയും എല്ലാം പലപ്പോഴും നമുക്ക് നല്‍കുന്നത് സൗന്ദര്യസംരക്ഷണത്തിലുള്ള ആധി മാത്രമാണ്. പലരും മുഖക്കുരു ഞെക്കിപ്പൊട്ടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതാകട്ടെ അതിലേറെ അപകടമാണ് ഉണ്ടാക്കുന്നത്. അനാവശ്യ രോമങ്ങള്‍ ഒരു മിനിട്ടില്‍ കളയാം
മുഖക്കുരുവും അരിമ്പാറയും മുഖത്തും ശരീരത്തിലും കാണപ്പെടുന്ന കറുത്ത പുള്ളികളും എല്ലാം പരിഹരിയ്ക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള് തിരഞ്ഞെടുക്കും.
എന്നാല്‍ ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ വളരെ വലുതായിരിക്കും. ഇത്തരം ചര്‍മ്മ പ്രശ്നങ്ങളോട് ചെയ്യാന്‍ പാടില്ലാത്തവ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടിലുണ്ടാകുന്ന പുണ്ണ്
സ്ഥിരമായി നമ്മളെ അലട്ടുന്ന പ്രശ്നമാണ് ഇത്. സൗന്ദര്യത്തിലുപരി ആരോഗ്യത്തിനു വരെ പ്രശ്നമുണ്ടാക്കുന്നു ഇത്. പ്രധാനമായും വൈറസ് ആണ് ഇതിന് കാരണമാക്കാര്. ഇത്തരത്തിലുള്ള പുണ്ണ് കാണുകയാണെങ്കില്‍ ഒരിക്കലും കൈകൊണ്ട് ഇത് തൊടരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

രോമവളര്‍ച്ച
ചര്‍മ്മത്തിന് പുറത്തേക്കല്ലാതെ അകത്തേക്ക് രോമം വളരുന്ന അവസ്ഥ പലരിലും ഉണ്ടാവും. ചിലര്‍ക്ക് ഇത്തരത്തിലുള്ള രോമവളര്‍ച്ച കൂടുതലായിരിക്കും. എന്നാല്‍ ഇതിനെ ഒരിക്കലും ടീസര്‍ ഉപയോഗിച്ച് പിഴുതെടുക്കാന്‍ പാടുള്ളതല്ല. അല്പം ഹൈഡ്രോകോര്‍ട്ടിസോണ്‍ ഇതിനു മുകളില്‍ അപ്ലൈ ചെയ്ത് അല്പസമയം കഴിഞ്ഞ് ക്ലെന്‍സര്‍ കൊണ്ട് ക്ലീന്‍ ചെയ്യുക. കഷണ്ടിയില്ല ഇനി; ഷാമ്പൂവിനൊപ്പം മൂന്ന് കൂട്ടുകള്‍

ബ്ലാക്ക്ഹെഡ്സ്
സൗന്ദര്യ പ്രശ്നങ്ങളില്‍ ഉണ്ടാവുന്ന പ്രധാന വില്ലനാമ് ബ്ലാക്ക്ഹെഡ്സ്. ചര്‍മ്മത്തിലെ അഴുക്കും ബാക്ടീരിയയും ചേരുമ്പോഴാണ് ഇത്തരം പ്രശ്നം ഉണ്ടാവുന്നത്. ഇതിന് പ്രകൃതി ദത്ത വഴികള്‍ മാത്രമേ ഉപയോഗിക്കാവൂ. ഒരിക്കലും ബ്യൂട്ടിപാര്‍ലറില്‍ പോയി ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ ശ്രമിക്കരുത്.

താടിയ്ക്ക് കീഴെയുണ്ടാകുന്ന മുഖക്കുരു
സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ് ഈ പ്രശ്നം വല്ലാതെ അലട്ടുന്നത്. മഞ്ഞ നിറത്തോട് കൂടി വളരെ വേദനയുള്ളതായിരിക്കും ഈ മുഖക്കുരു. ഒരിക്കലും ഇത്തരം മുഖക്കുരുവിന് വീട്ടു ചികിത്സ ചെയ്യരുത്. ഉടന്‍ തന്നെ നല്ലൊരു ചര്‍മ്മ രോഗ വിദഗ്ധനെ സമീപിക്കുകയാണ് വേണ്ടത്.

ശരീരത്തില്‍ കാണപ്പെടുന്ന കുരുക്കള്‍
പലരിലും അലര്‍ജി പോലെയാണ് ഇത്തരം പ്രശ്നങ്ങള്‍ കാണപ്പെടുന്നത്. വെളുത്തതും ചുവന്ന നിറത്തിലുള്ളതുമായ ചെറിയ ചെറിയ കുരുക്കള്‍ ആണ് പ്രശ്നം. കൈകൊണ്ട് തൊട്ടാല്‍ ഇവ ഇരട്ടിയാകും. ചിക്കന്‍ പോക്സിനു സമാനമായിരിക്കും ഇവ പലപ്പോഴും.

കണ്ണിന് താഴെയുണ്ടാകുന്ന വെളുത്ത കുരു
കണ്ണിന് താഴെ കാണപ്പെടുന്ന വെളുത്ത കുരുക്കളാണ് പലര്‍ക്കും പ്രശ്നം സൃഷ്ടിയ്ക്കുന്നത്. എന്നാല്‍ ഇതൊരിക്കലും ഞെക്കിപ്പൊട്ടിക്കാനോ മറ്റൊരു തരത്തിലു കൈകൊണ്ട് തൊട്ട് നശിപ്പിക്കാനോ ശ്രമിക്കരുത്. ചര്‍മ്മരോഗവിദഗ്ധനെ സമീപിക്കുകയാണ് ചെയ്യേണ്ടത്.

വൈറ്റ്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സ് പോലെ തന്നെയാണ് വൈറ്റ്ഹെഡ്സ്. ഇവ പലപ്പോഴും മൂക്കിനിരുവശത്ത് നിന്നും കവിളിലേക്കും പരക്കും. ചര്‍മ്മം എണ്ണമയമാണെങ്കില് ഇവ പെട്ടെന്ന് തന്നെ പടരും. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക. ഇടയ്ക്കിടക്ക് മുഖം കഴുകി വൃത്തിയായി സൂക്ഷിക്കുക.

അരിമ്പാറ
അരിമ്പാറ ഉണ്ടാക്കുന്നതും ബാക്ടീരിയകളും വൈറസുകളും ചേര്‍ന്നാണ്. അരിമ്പാറ ഒരിക്കലും പിന്നു കൊണ്ടോ മറ്റോ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കരുത്. മാത്രമല്ല കൈകൊണ്ടു തൊട്ടാല്‍ ഇത് കൂടുതല്‍ ശരീരഭാഗങ്ങളിലേക്ക് പരക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ പത്ത് പ്രശ്നങ്ങള്‍ക്ക് ഒറ്റപ്പരിഹാരം



Click it and Unblock the Notifications