For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുപ്പ് നിറക്കാരുടെ സങ്കടങ്ങള്‍ മാറ്റാന്‍...

|

കറുപ്പിനേഴഴക് എന്ന് പറഞ്ഞാലും പലപ്പോഴും കറുപ്പിനെ ഒഴിവാക്കി നിര്‍ത്തുന്ന പ്രവണത പണ്ട് മുതലേ ഉള്ളതാണ്. ഇന്ന് വിപണിയിലെ ഫെയര്‍നസ്സ് ക്രീമുകളുടെ തള്ളിക്കയറ്റവും കാണിയ്ക്കുന്നത് അത് തന്നെയാണ്.

മുഖവും ശരീരവും വെളുത്തില്ലെങ്കില്‍ വിവാഹം നടക്കില്ല നല്ല ജോലി കിട്ടില്ല എന്ന രീതിയില്‍ കറുത്തവരെ ഇടിച്ചു താഴ്ത്തുന്ന പരസ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ പരസ്യ വിപണി. പുരുഷഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലായാല്‍

കറുത്ത നിറമുള്ള ആളുകള്‍ പോലും പലപ്പോഴും അവരുടെ നിറത്തെ വെറുത്ത് പോകുന്ന അവസ്ഥ. എന്ത് തന്നെയായാലും ഇരുണ്ട ചര്‍മ്മമുള്ളവരോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത് എത്ര വിജയത്തില്‍ നില്‍ക്കുന്നവരേയും പരാജയത്തിലേക്ക് നയിക്കും. അവ എന്തൊക്കെയെന്ന് നോക്കാം. നഖത്തിനും വിരല്‍മടക്കിനും നിറം നല്‍കാന്‍ പേസ്റ്റ്

ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത്

ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത്

എത്രയൊക്കെ സുഹൃത്തുക്കളാണെന്ന് പറഞ്ഞാലും ചില സുഹൃത്തുക്കള്‍ കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ് ഇത്തരം വാക്കുകള്‍. കറുത്ത നിറമുള്ള നിങ്ങള്‍ ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിയ്ക്കുന്നത് അരോചകമാണ് എന്നത്.

സ്‌ക്രബ്ബ് ചെയ്യാന്‍ സമയമെടുക്കും

സ്‌ക്രബ്ബ് ചെയ്യാന്‍ സമയമെടുക്കും

ചര്‍മ്മം വൃത്തിയാക്കാനും ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാനും സഹായിക്കുന്നതാണ് വിവിധ തരത്തിലുള്ള സ്‌ക്രബ്ബ്. എന്നാല്‍ എത്രയൊക്കെ സ്‌ക്രബ്ബ് ചെയ്താലും മെലാനിന്‍ എന്ന വര്‍ണവസ്തുവാണ് ശരീരത്തിന്റെ നിറം തീരുമാനിയ്ക്കുന്നത്. പക്ഷേ സ്‌ക്രബ്ബ് ചെയ്ത് നിങ്ങളെ വെളുപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കേട്ടാല്‍ ആരുമൊന്ന് വിഷമിയ്ക്കും.പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

മേക്കപ്പിന്റെ കാര്യം

മേക്കപ്പിന്റെ കാര്യം

ഇരുണ്ട നിറമായതു കാരണം ലൈറ്റ് മേക്കപ്പ് പറ്റില്ലെന്ന ധാരണയും ചിലര്‍ക്കുണ്ട്. മാത്രമല്ല ലിപ്സ്റ്റിക് ഇടുമ്പോഴും ഈ പ്രശ്‌നം ഇവരുടെ കൂടെ തന്നെ കാണും.

 നിന്നേക്കാള്‍ കറുപ്പ് അവളാണ്

നിന്നേക്കാള്‍ കറുപ്പ് അവളാണ്

പല മുത്തശ്ശിമാരുടേയും കമന്റായിരിക്കും ഇത്. പേരക്കുട്ടിയെ സമാധാനിപ്പിക്കാന്‍ വേണ്ടി പറയുന്നതാണെങ്കിലും അത് കേള്‍ക്കുന്നവരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ.

നിന്റെ നിറത്തില്‍ അഭിമാനിയ്ക്കാം

നിന്റെ നിറത്തില്‍ അഭിമാനിയ്ക്കാം

കേള്‍ക്കാന്‍ അല്‍പം രസം തോന്നുന്നുണ്ടെങ്കിലും അവിടേയും നമ്മുടെ നിറത്തെ തന്നെയാണ് പരാമര്‍ശിച്ചിരിയ്ക്കുന്നത് എന്നത് തന്നെയാണ് പ്രശ്‌നം.

നിനക്ക് പറ്റിയ പങ്കാളി

നിനക്ക് പറ്റിയ പങ്കാളി

നിനക്ക് പറ്റിയ പങ്കാളിയെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ് എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ നിറം തന്നെയാണ് അവിടേയും വില്ലന്‍.

ബ്രൈറ്റ് കളര്‍ ചേരില്ല

ബ്രൈറ്റ് കളര്‍ ചേരില്ല

ഇരുണ്ട നിറം ചേരില്ലെന്ന് കരുതി ബ്രൈറ്റ് കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇതാ വരുന്നു അടുത്ത പണി ബ്രൈറ്റ് കളര്‍ നിന്റെ നിറത്തിന് ചേരില്ലെന്ന വാദം.

അച്ഛനുമമ്മയ്ക്കും നല്ല നിറമുണ്ടല്ലോ

അച്ഛനുമമ്മയ്ക്കും നല്ല നിറമുണ്ടല്ലോ

എല്ലാവരുടേയും സംശയമാണ് ഇത് അച്ഛനുമമ്മയ്ക്കും നിറമുണ്ടെങ്കിലും ചിലപ്പോള്‍ മക്കള്‍ക്ക് ഇരുണ്ട നിറമായിരിക്കും. ചിലപ്പോള്‍ കുടുംബത്തില്‍ നിങ്ങള്‍ തന്നെയായിരിക്കും ഇരുണ്ട നിറക്കാരിയും. പോരേ പൂരം.

English summary

Ten things Indians should never say to a dark-skinned person

If you are tempted to pass a snide remark just because a person is dark-skinned, think again! This 10 things Indians should never say to a dark-skinned person
Story first published: Thursday, August 18, 2016, 10:23 [IST]
X
Desktop Bottom Promotion