കഷണ്ടിയെ 100% മാറ്റാം, പക്ഷേ ഇതനുസരിക്കണം

Posted By:
Subscribe to Boldsky

കഷണ്ടി ഇന്നത്തെ കാലത്ത് പ്രായമായവരേക്കാള്‍ കൂടുതല്‍ പ്രശ്‌നമാക്കുന്നത് ചെറുപ്പക്കാരിലാണ്. മുടി കൊഴിച്ചിലും കഷണ്ടിയും പലപ്പോഴും പല വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലേക്കാണ് വഴിവെയ്ക്കുന്നത്. ഇത് പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. സ്ത്രീ പുരുഷന്‍മാരിലെ മുടി കൊഴിച്ചിലിന്റെ കാരണം

എന്നാല്‍ കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങളേക്കാള്‍ കഷണ്ടിയെ നമ്മളിലേക്ക് കൊണ്ടു വരുന്ന ചില ശീലങ്ങളുണ്ട്. അവയാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ അല്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം. 5 മിനുട്ടില്‍ പേനിനെ തുരത്തും ആയുര്‍വ്വേദം

മുടി ചീകുന്നത്

മുടി ചീകുന്നത്

കഷണ്ടിയെന്ന വലിയ വിഷയത്തെ അഭിമുഖീകരിയ്ക്കുന്നവര്‍ ഒരിക്കലും ഇടയ്ക്കിടയ്ക്ക് മുടി ചീകുന്ന സ്വഭാവക്കാരാകരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് വഴിവെയ്ക്കുന്നത്. മുടിയുടെ സ്വാഭാവിക വളര്‍ച്ചയെ ഇത് തടയുന്നു.

എല്ലാ ദിവസവും തല കഴുകുന്നത്

എല്ലാ ദിവസവും തല കഴുകുന്നത്

എല്ലാ ദിവസവും തല കഴുകുന്ന ശീലം നിര്‍ത്തുക. ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിയ്ക്കാനും മുടിയുടെ ആരോഗ്യം നശിയ്ക്കാനും കാരണമാകുന്നു. മാത്രമല്ല മുടിയില്‍ സ്വാഭാവികമായുള്ള എണ്ണമയം ഇല്ലാതാവുന്നതിന് കാരണമാകുന്നു.

 പുതിയ ഉത്പ്പന്നങ്ങളുടെ പരീക്ഷണം

പുതിയ ഉത്പ്പന്നങ്ങളുടെ പരീക്ഷണം

പല വിധത്തില്‍ മുടിയില്‍ ഉപയോഗിക്കാവുന്ന ഉത്പ്പന്നങ്ങളുടെ ഉപയോഗം കൂട്ടുന്നത് കഷണ്ടി വരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് ഇത്തരത്തിലുള്ളവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

തൊപ്പി ധരിയ്ക്കുന്നത്

തൊപ്പി ധരിയ്ക്കുന്നത്

സ്ഥിരമായി തൊപ്പി ധരിയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കഷണ്ടിയാവാന്‍ അധികം സമയം വേണ്ടെന്ന് സാരം. കാരണം തൊപ്പി സ്ഥിരമായി ധരിയ്ക്കുന്നവരില്‍ വിയര്‍പ്പ് കൂടുതലാവുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.

അലസത

അലസത

അലസതയാണ് മാറ്റി വെയ്‌ക്കേണ്ട മറ്റൊന്ന്. ഇത് പലപ്പോഴും മുടി സംരക്ഷണത്തിലും കഷണ്ടിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അലംഭാവവും ഉണ്ടാവരുത്.

ഭക്ഷണ കാര്യത്തിലെ ശ്രദ്ധക്കുറവ്

ഭക്ഷണ കാര്യത്തിലെ ശ്രദ്ധക്കുറവ്

ഭക്ഷണ കാര്യത്തിലെ ശ്രദ്ധക്കുറവും അലംഭാവവുമാണ് ഒഴിവാക്കേണ്ട മറ്റൊരു കാരണം. ഇത് മുടി വളര്‍ച്ച പ്രശ്‌നമാക്കുകയും കഷണ്ടിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

English summary

Things To Be Avoided By Men With Thinning Hair

The article enlists six things that need to be avoided by men with thinning hair
Story first published: Thursday, November 24, 2016, 12:00 [IST]
Subscribe Newsletter