സ്ത്രീ പുരുഷന്‍മാരിലെ മുടി കൊഴിച്ചിലിന്റെ കാരണം

Posted By:
Subscribe to Boldsky

മുടി കൊഴിച്ചില്‍ സ്ത്രീയ്ക്കായാലും പുരുഷനാും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പലരുടേയും ആത്മവിശ്വാസത്തെ പോലും ഇത് പ്രതികൂലമായി ബാധിയ്ക്കും. പലരും മറ്റുള്ളവര്‍ പറഞ്ഞും കേട്ടും നിരവധി മരുന്നുകള്‍ പരീക്ഷിക്കും. എന്നാല്‍ ഇതെല്ലാം പ്രതികൂല ഫലമാണ് ഉണ്ടാക്കുക.

സ്ത്രീകളിലേയും പുരുഷന്‍മാരിലേയും മുടി കൊഴിച്ചിലിന് എന്തൊക്കെ കാരണങ്ങളാണ് പ്രധാനമായും ഉണ്ടാവുന്നത് എന്നത് നിങ്ങള്‍ക്കറിയാമോ? പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. അവ എന്തൊക്കെ എന്ന് നോക്കാം.

പാരമ്പര്യം

പാരമ്പര്യം

പലര്‍ക്കും പാരമ്പര്യമായി കഷണ്ടി ഉണ്ടാവാറുണ്ട്. അതുപോലെ തന്നെയാണ് പ്രമ്പര്യമായി മുടി കൊഴിച്ചില്‍ ഉണ്ടാവുന്നതും. എത്ര ശ്രമിച്ചാലും ഇത് മാറ്റാന്‍ പറ്റില്ല എന്നതാണ് സത്യം.

 ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങളാണ് മറ്റൊരു കാരണം. പലപ്പോഴും വലിയ വലിയ ആഘാതങ്ങളും പ്രശ്‌നങ്ങളും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

പ്രോട്ടീന്‍ കുറവ്

പ്രോട്ടീന്‍ കുറവ്

പ്രോട്ടീന്‍ കുറവാണ് മറ്റൊരു പ്രശ്‌നം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകും. മുട്ട, ചിക്കന്‍, ബദാം, സോയ എന്നിവെയെല്ലാം ആവശ്യത്തിന് ലഭിയ്ക്കണം.

 ഫാഷന്റെ പുറകേ പോകുമ്പോള്‍

ഫാഷന്റെ പുറകേ പോകുമ്പോള്‍

ഫാഷന്റെ പിറകേ പോകുമ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടാവുന്നു. മുടിയില്‍ അമിതമായ രീതിയില്‍ സ്‌ട്രെയ്റ്റനിംഗും ഡ്രൈയിംഗും എല്ലാം ചെയ്യുമ്പോള്‍ അത് പല വിധത്തില്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.

ഗര്‍ഭധാരണ സമയത്ത്

ഗര്‍ഭധാരണ സമയത്ത്

ഗര്‍ഭധാരണ സമയത്തും മുടി കൊഴിച്ചില്‍ സ്ത്രീകളില്‍ കൂടുതലായിരിക്കും. ഗര്‍ഭാവസ്ഥയില്‍ മുടി കൊഴിയുന്നതിന് പരിഭ്രമിക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. ഹോര്‍മോണ്‍ വ്യതിയാനമായിരിക്കും പ്രധാനമായും ഇതിന് പിന്നില്‍.

English summary

Causes of Hair Loss in Both Men and Women

Hair fall is a household problem, literally. And I am sure that everybody who suffers from it will agree.
Story first published: Sunday, November 20, 2016, 9:00 [IST]
Please Wait while comments are loading...
Subscribe Newsletter