5 മിനുട്ടില്‍ പേനിനെ തുരത്തും ആയുര്‍വ്വേദം

Posted By:
Subscribe to Boldsky

പേന്‍, താരന്‍ തുടങ്ങി മുടിയെ പ്രശ്‌നത്തിലാക്കുന്ന നിരവധി പ്രതിസന്ധികള്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ താരനേക്കാള്‍ ഭീകരമാണ് പേന്‍ ഉള്ളപ്പോള്‍ ഉള്ള അവസ്ഥ. ഇതിനെ തുരത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷ ഇല്ലേ? കൈമുട്ടിലെ കാല്‍മുട്ടിലെ കറുപ്പകറ്റാന്‍ നാരങ്ങ

എന്നാല്‍ ഇനി പേനിനെ തുരത്താനായി അഞ്ച് മിനിട്ട് മാറ്റി വെയ്ക്കൂ. ഇത് പേനിനെ തുരത്തി മുടിയ്ക്ക് ആരോഗ്യവും തിളക്കവും നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. പേനിനെ എങ്ങനെ അഞ്ച് മിനിട്ട് കൊണ്ട് ഇല്ലാതാക്കാം എന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ഇങ്ങനെ ചില ഉപയോഗങ്ങളും ഇതിലൂടെ ഉണ്ട് എന്നതാണ് സത്യം. 10 വെളുത്തുള്ളി അല്ലി എടുത്ത് പേസ്റ്റാക്കി 3 ടീസ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ അഞ്ച് മിനിട്ട് കഴിഞ്ഞ് തല നല്ലതു പോലെ കഴുകാം.

ബേബി ഓയില്‍

ബേബി ഓയില്‍

ബേബി ഓയിലാണ് മറ്റൊരു പരിഹാരം. അല്‍പം ബേബ് ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും എന്ന് സംശയമില്ലാതെ പറയാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ആരോഗ്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗപ്രദമാണ്. എന്നാല്‍ തലയിലെ പേനിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ തന്നെയാണ് മുന്നില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയോട്ടിയില്‍ തട്ടുന്ന രീതിയില്‍ ഒലീവ് ഓയില്‍ തലയില്‍ പുരട്ടുക. പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം.

പുകവലി പല്ലില്‍ കറ ഉണ്ടാക്കുന്നുവോ?

ഉപ്പ്

ഉപ്പ്

ഉപ്പുപയോഗിച്ചും തലയിലെ പേനിനെ തുരത്താം. ഉപ്പില്‍ അല്‍പം വിനാഗിരി മിക്‌സ് ചെയ്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപയോഗിച്ച് പേനിനെ തുരത്താം. ഒരു ടീസ്പൂണ്‍ ടീ ട്രീ ഓയിലും ഒരു ടീസ്പൂണ്‍ ഷാമ്പൂവും മിക്‌സ് ചെയ്ത് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഇല്ലാത്തതാണ് വെളിച്ചെണ്ണ. ആദ്യം മുടി നല്ലതുപോലെ കഴുകി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയതിനു ശേഷം വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം.

എള്ളെണ്ണ

എള്ളെണ്ണ

പേന്‍ പോവാന്‍ ഏറ്റവും ഫലപ്രദമായ മറ്റൊരു വഴിയാണ് എള്ളെണ്ണ. അല്‍പം വേപ്പെണ്ണയും അതേ അളവില്‍ എള്ളെണ്ണയും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ തുരത്തും.

മയോണൈസ്

മയോണൈസ്

മയോണൈസ് ഭക്ഷണത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് കേശസംരക്ഷണത്തിനും ഉപയോഗപ്രദമാണ് എന്നത് തന്നെ കാര്യം. മയോണൈസില്‍ ധാരാളം എണ്ണ ഉണ്ട്. ഇത് പേനിനെ തുരത്തുന്നു. തലയോട്ടിയില്‍ മയൊണൈസ് തേച്ച് പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാം.

English summary

Ayurvedic Home Remedies for Head Lice

There are several ayurvedic home remedies that will more effectively solve head lice problem.