ഒരേ മാസത്തില്‍ ജനിച്ചവര്‍ വിവാഹം കഴിച്ചാല്‍?

Posted By:
Subscribe to Boldsky

വിവാഹം എന്ന് പറയുന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവുണ്ടാക്കുന്ന ഒന്നാണ്. രണ്ട് പേര്‍ വിവാഹം കഴിയ്ക്കാന്‍ തീരുമാനിയ്ക്കുന്നതിനു മുന്‍പ് പല കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്. ഓരോ മതത്തിന്റേയും വിശ്വാസമനിസരിച്ചായിരിക്കും വിവാഹചടങ്ങുകള്‍ നടക്കുന്നതും.

ഹിന്ദു വിശ്വാസ പ്രകാരം ജാതകം നോക്കിയും മറ്റു ദോഷങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയുമായിരിക്കും വിവാഹം നടക്കുന്നത്. എന്നാല്‍ ജാതകം നോക്കുമ്പോള്‍ തന്നെ പലരും പറഞ്ഞ് കേട്ടിട്ടുണ്ടാവും ജാതകം ചേരില്ലെന്നും മറ്റും പറയുന്നത്. പാമ്പിനെ സ്വപ്‌നം കാണുന്നത് സമ്പന്നതയുടെ ലക്ഷണം

എന്നാല്‍ ഇത്തരത്തില്‍ ജാതകവും സമയവും പൊരുത്തവും നോക്കുന്നതില്‍ കാര്യമുണ്ടോ? ഒരേ മാസത്തില്‍ ജനിച്ച ജനിച്ചവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ഫലമെന്താവും എന്ന് നോക്കാം.

 ചിങ്ങമാസത്തില്‍ ജനിച്ചവര്‍

ചിങ്ങമാസത്തില്‍ ജനിച്ചവര്‍

ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ തമ്മിലാണ് വിവാഹമെങ്കില്‍ എപ്പോള്‍ പൊട്ടിത്തെറിയ്ക്കുമെന്ന് പറയാന്‍ പറ്റാത്ത സ്വഭാവക്കാരായിരിക്കും. ഒരാളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് പലപ്പോഴും പങ്കാളി ശ്രമിക്കുക. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും സ്ഥാനവും എല്ലാം ഒരു പോലെ സൂക്ഷിക്കാന്‍ പാടു പെടുന്നതിന് ഉദാഹരണമായിരിക്കും ഇവരുടെ ജീവിതം.

കന്നിമാസത്തില്‍ ജനിച്ചവര്‍

കന്നിമാസത്തില്‍ ജനിച്ചവര്‍

ഭാര്യയും ഭര്‍ത്താവും കന്നിമാസത്തില്‍ ജനിച്ചവരാണെങ്കില്‍ പരസ്പം മനസ്സിലാക്കി ജീവിതത്തില്‍ മുന്നോട്ട് പോവുന്നവരായിരിക്കും. പല കാര്യങ്ങളിലും ഒരേ പോലുള്ള താല്‍പ്പര്യങ്ങള്‍ തന്നെയായിരിക്കും ഇരുവര്‍ക്കും. പരസ്പരം തൂണ് പോലെയായിരിക്കും ഇരുവരും പ്രവര്‍ത്തിയ്ക്കുന്നത്.

 തുലാം മാസത്തില്‍ ജനിച്ചവര്‍

തുലാം മാസത്തില്‍ ജനിച്ചവര്‍

തുലാം മാസത്തില്‍ ജനിച്ചവരാണെങ്കില്‍ ഏത് കൊടുങ്കാറ്റ് വന്നാലും ഇത്തരക്കാതെ പിരിയ്ക്കാന്‍ കഴിയില്ല. അത്രയേറെ ഉറച്ച ബന്ധമായിരിക്കും ഇവരുടേത്. മാത്രമല്ല ജീവിതത്തില്‍ ഉയരത്തിലെത്താന്‍ പരസ്പരം ഒരേ മനസ്സോടെ അധ്വാനിക്കാനും ഇവര്‍ തയ്യാറാവും.

 വൃശ്ചികമാസത്തില്‍ ജനിച്ചവര്‍

വൃശ്ചികമാസത്തില്‍ ജനിച്ചവര്‍

വൃശ്ചിക മാസത്തില്‍ ജനിച്ചവര്‍ പരസ്പരം പൂര്‍ണമായും മനസ്സിലാക്കുന്നവരായിരിക്കും. മാത്രമല്ല ജീവിതത്തിലെ നല്ല വശങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് തീരുമാനമെടുക്കുന്നവരായിരിക്കും ഇവര്‍. സ്‌നേഹത്തിനായി ഏതറ്റം വരേയും പോവാന്‍ ഇവര്‍ തയ്യാറായിരിക്കും.

 ധനുമാസത്തില്‍ ജനിച്ചവര്‍

ധനുമാസത്തില്‍ ജനിച്ചവര്‍

ധനുമാസത്തില്‍ ജനിച്ചവരാണെങ്കില്‍ സ്‌നേഹിക്കാന്‍ തന്നെ ആരോഗ്യപരമായ മത്സരം ഉണ്ടാവും. എന്നാല്‍ അവരവരുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കുന്നവരായിരിക്കും. കടപ്പാട് എന്ന കാര്യത്തില്‍ വിശ്വസിക്കുന്നവരായിരിക്കില്ല ഇത്തരക്കാര്‍ ഒരിക്കലും.

മകരംമാസത്തില്‍ ജനിച്ചവര്‍

മകരംമാസത്തില്‍ ജനിച്ചവര്‍

മകരമാസത്തില്‍ ജനിച്ചവര്‍ക്ക് ഏത് ബന്ധങ്ങളേയും ഉള്‍ക്കൊള്ളാനും അതിന്റെ വ്യാപ്തിയെക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്നവരായിരിക്കും. പരസ്പരം ജോലിയെക്കുറിച്ചും അതിന്റെ തിരക്കുകളെക്കുറിച്ചും മനസ്സിലാക്കുന്നവരായിരിക്കും.

 കുംഭംമാസത്തില്‍ ജനിച്ചവര്‍

കുംഭംമാസത്തില്‍ ജനിച്ചവര്‍

വൃശ്ചിക മാസത്തില്‍ ജനിച്ചവരാണെങ്കില്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരായിരിക്കും. കുടുംബത്തിന് പ്രാധാന്യം നല്‍കുമെങ്കിലും കുടുംബത്തേക്കാള്‍ കൂടുതല്‍ രണ്ട് പേരും ആത്മീയ കാര്യങ്ങളില്‍ പ്രാധാന്യം നല്‍കുന്നു. ഇത് പലപ്പോഴും കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 മീനമാസത്തില്‍ ജനിച്ചവര്‍

മീനമാസത്തില്‍ ജനിച്ചവര്‍

മീനമാസത്തില്‍ ജനിച്ചവര്‍ ഒരുമിച്ച് സ്വപ്‌നം കാണുന്നവരായിരിക്കും. യാതൊരു വിധ അറേഞ്ച്‌മെന്റുകളും ഇവര്‍ക്ക് ജീവിതത്തില്‍ ആവശ്യം വരില്ല. തങ്ങളെന്താണോ അതുപോലെ തന്നെ ജീവിയ്ക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.

മേടമാസത്തില്‍ ജനിച്ചവര്‍

മേടമാസത്തില്‍ ജനിച്ചവര്‍

ജീവിതത്തില്‍ വിവാഹമേ വേണെന്ന തീരുമാനത്തിലേക്കായിരിക്കും പലപ്പോവും മേടമാസത്തില്‍ ജനിച്ചവര്‍ പരസ്പരം വിവാഹം കഴിച്ചാല്‍ തോന്നുക. കാരണം അത്രയ്ക്കധികം ദുരന്തമായിരിക്കും ഇവരുടെ ജീവിതം എന്നത് തന്നെ കാര്യം.

 ഇടവമാസത്തില്‍ ജനിച്ചവര്‍

ഇടവമാസത്തില്‍ ജനിച്ചവര്‍

ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ജീവിതത്തില്‍ ഒരിക്കലും വിവാഹഹമെന്ന തീരുമാനം തെറ്റായിപ്പോയി എന്ന് ഇവര്‍ക്ക് തോന്നുകയില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം ഒരുപോലെയായിരിക്കും.

 മിഥുനം

മിഥുനം

മിഥുനമാസത്തില്‍ ജനിച്ചവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ഇവരുടെ ഈ ഊര്‍ജ്ജം ജീവിതത്തിലും കൊണ്ടു വരാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. ജീവിതത്തിന്റെ അടിത്തറ തന്നെ സ്‌നേഹമാണെന്ന ചിന്താഗതിയായിരിക്കും ഇവര്‍ക്കുള്ളത്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ ഒരാള്‍ ജീവിക്കുന്നത് തന്നെ മറ്റൊരാള്‍ക്ക് വേണ്ടിയാണ് എന്ന അവസ്ഥയായിരിക്കും. ധാരാളം വികാരങ്ങളുള്ള ജീവിതമായിരിക്കും ഇവരുടേത്. ഏത് പ്രശ്‌നത്തേയും ധൈര്യപൂര്‍വ്വം നേരിടാന്‍ ഇവര്‍ക്ക് കഴിയും.

English summary

What happens when Same Zodiac Sign people Marry or Date each other

What happens when Same Zodiac Sign people Marry or Date each other, read on.
Story first published: Friday, March 10, 2017, 16:30 [IST]
Subscribe Newsletter