Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പാമ്പിനെ സ്വപ്നം കാണുന്നത് സമ്പന്നതയുടെ ലക്ഷണം
പാമ്പിനെ സ്വപ്നം കണ്ടാല്‍ എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.
സ്വപ്നം കാണുന്നവരാണ് നമ്മളെല്ലാവരും. മണിക്കൂറുകളോളം സ്വപ്നം കാണുമ്പോഴും പലപ്പോഴും ആ സ്വപ്നത്തിന്റം ദൈര്‍ഘ്യം എന്ന് പറയുന്നത് വെറും സെക്കന്റുകള്‍ മാത്രമാവും എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഓരോ സ്വപ്നത്തിനും ഓരോ അര്‍ത്ഥമുണ്ട്. പണ്ടുള്ളവര്‍ പറഞ്ഞ് നാം കേട്ടിട്ടുണ്ടാവും പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിയ്ക്കുമെന്ന്. ഉള്ളം കൈയ്യിലെ ചെറിയ വരകള്‍; ഭാഗ്യമോ, നിര്‍ഭാഗ്യമോ
എന്നാല്‍ ഇതല്ലാതെ ഓരോ സ്വപ്നത്തിനും ഓരോ അര്‍ത്ഥവും ഉണ്ട്. ഇത്തരത്തില്‍ സ്വപ്നത്തില്‍ കാണുന്ന ഓരോ വസ്തുക്കള്‍ക്കും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ഇത്തരത്തില്‍ പാമ്പിനെ സ്വപ്നം കാണുന്നതിനു പിന്നിലുള്ള വിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പത്തി വിടര്‍ത്തിയ പാമ്പ്
പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പാണ് നിങ്ങളുടെ സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് ശത്രുക്കളുടെ ശല്യം കൂടുതലാവും എന്നാണ് സൂചന.

പത്തി വിടര്‍ത്തിയ രണ്ട് പാമ്പ്
പത്തി വിടര്‍ത്തിയ രണ്ട് പാമ്പുകളാണ് നിങ്ങളുടെ സ്വപ്നത്തിലെങ്കില്‍ ഐശ്വര്യം നിങ്ങളെ തേടി വരും എന്നാണ് സൂചന നല്‍കുന്നത്.

പാമ്പിനെ കൊല്ലുന്നത്
പാമ്പിനെ കൊല്ലുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളുടെ ശത്രുക്കള്‍ക്ക് നാശം സംഭവിയ്ക്കും എന്നാണ് വിശ്വാസം. കാരണം പാമ്പിനെ കൊല്ലുന്നതിലൂടെ ശത്രുക്കള്‍ ഇല്ലാതാവുന്നതിന്റെ സൂചനയാണ് എന്നാണ് വിശ്വാസം.

പാമ്പ് കൊത്തുന്നത്
പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാല്‍ സമ്പല്‍ സമൃദ്ധിയാണ് നിങ്ങള്‍ക്ക് ഫലം. കാരണം ഐശ്വര്യവും സമ്പത്തും കൂടും എന്നാണ് വിശ്വാസം.

പാമ്പ് വിരട്ടിയോടിയ്ക്കുന്നത്
പാമ്പ് വിരട്ടിയോടിയ്ക്കുന്നത് അല്ലെങ്കില്‍ പാമ്പിനെ ഏതെങ്കിലും തരത്തില്‍ ഭയപ്പെടുന്ന രീതിയിലുള്ള സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് ദാരിദ്ര്യമാണ് അര്‍ത്ഥമാക്കുന്നത്.

പാമ്പ് കാലില്‍ ചുറ്റുന്നത്
പാമ്പ് കാലില്‍ ചുറ്റുന്നത് സ്വപ്നം കാണുന്നുണ്ടെങ്കില്‍ ശനിദശയാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

പാമ്പ് കടിച്ച് ചോര വരുന്നത്
പാമ്പ് കടിച്ച് ചോര വരുന്നതായി സ്വപ്നം കണ്ടാല്‍ ശനിദശ മാറി നല്ല കാലം വരുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.

പാമ്പ് കഴുത്തില്‍ വീഴുന്നത്
പാമ്പ് കഴുത്തില്‍ വീഴുന്നതായി സ്വപ്നം കണ്ടാല്‍ പണക്കാരനായി തീരുമെന്നാണ് വിശ്വാസം. മാത്രമല്ല ഐശ്വര്യത്തിന് ഇത് വാതില്‍ തുറക്കുമെന്നും സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
