വിവാഹപൂര്‍വ്വ ലൈംഗികത, പെണ്‍ താല്‍പ്പര്യം ആണറിയണം

Posted By: Lekhaka
Subscribe to Boldsky

വിവാഹത്തിനു മുന്‍പുള്ള ലൈംഗീക ബന്ധം ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തിലേക്ക് നമുക്കിപ്പോള്‍ കടക്കേണ്ട. തര്‍ക്കങ്ങള്‍ നമുക്ക് പുതിയ കാര്യങ്ങളിലേക്ക് വെളിച്ചം വീശുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. എന്നിരുന്നാലും മനുഷ്യര്‍ പരസ്പരം ഇണചേരുമ്പോള്‍ ഉണ്ടാകുന്ന സുഖം ആസ്വദിക്കുന്നവരാണ്. മികച്ച രതിമൂര്‍ച്ഛ നല്‍കുന്ന പുരുഷനെ പെണ്ണിനറിയാം

ബന്ധപ്പെട്ടതിനു ശേഷം പരസ്പരം ഉണ്ടാകുന്ന ഇഴയടുപ്പം ചിലപ്പോള്‍ കൂടുതല്‍ ആനന്ദകരവും ആകാം. ചില കാമുകീകാമുകന്മാര്‍ വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ പരസ്പരം കിടക്ക പങ്കിടാറുണ്ട്. എന്നാല്‍ മറ്റുചിലരാകട്ടെ, വിവാഹം കഴിയുന്നതുവരെ അതിനായി കാത്തിരിക്കും. അവള്‍ക്കിഷ്ടം നെഞ്ചില്‍ രോമമുള്ള പുരുഷനെ, കാരണം

ഏതൊരു തീരുമാനത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ഇവിടെ, വിവാഹത്തിനു മുന്‍പ് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടാലുള്ള ചില ദൂഷ്യവശങ്ങള്‍ എന്തൊക്കെയാണ് എന്നാണ് നമ്മള്‍ വായിക്കുവാന്‍ പോകുന്നത്.

 ബന്ധം ദൃഡമാക്കുവാനും തകര്‍ക്കുവാനും

ബന്ധം ദൃഡമാക്കുവാനും തകര്‍ക്കുവാനും

ഇണചേരല്‍ നിങ്ങളുടെ ബന്ധം ദൃഡമാക്കുവാനും തകര്‍ക്കുവാനും കാരണമാകാവുന്നതാണ്. അതേ..അതിന് ഒരു ബന്ധത്തിന്‍റെ എല്ലാ സമവാക്യങ്ങളും പൊളിച്ചെഴുതുവാനുള്ള കഴിവുണ്ട്. ചില കാമുകീകാമുകന്മാര്‍ വിവാഹനിശ്ചയം കഴിഞ്ഞാല്‍ ഉടനോ അല്ലെങ്കില്‍ വിവാഹത്തിനു ദിവസങ്ങള്‍ ശേഷിക്കുമ്പോള്‍ മുതലോ തന്നെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്.

ലൈംഗീകാഭിരുചികള്‍

ലൈംഗീകാഭിരുചികള്‍

അവരുടെ രണ്ടുപേരുടെയും ലൈംഗീകാഭിരുചികള്‍ തമ്മില്‍ പരസ്പരം യോജിക്കുകയാണെങ്കില്‍ എല്ലാം ശുഭകരമായി നടക്കും. എന്നാല്‍ മറിച്ചാണെങ്കില്‍? അതെ, ആ കാരണം മൂലം പല കമിതാക്കളും വിവാഹത്തിന് ഒരു ദിവസം ബാക്കി നില്‍ക്കുമ്പോള്‍ പോലും ബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്

മടുപ്പ്

മടുപ്പ്

ചിലയാളുകള്‍ക്ക് ഒരാളായി കിടക്ക പങ്കിട്ടു കഴിഞ്ഞാല്‍പിന്നെ അയാളോട് പിന്നെ മടുപ്പ് തോന്നാറുണ്ട്. അവര്‍ ഇതിനുള്ള ആവേശം പൊയ്പ്പോയി എന്ന് പരാതി പറയുവാനും തുടങ്ങും.

കല്യാണം വേണ്ടെന്നു വയ്ക്കാന്‍

കല്യാണം വേണ്ടെന്നു വയ്ക്കാന്‍

ഇത്തരത്തിലുള്ളവര്‍ നിശ്ചയിച്ച് ഉറപ്പിച്ച കല്യാണം വേണ്ടെന്നു വയ്ക്കാന്‍ ഓരോ ന്യായങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്.

പുതിയ പരീക്ഷണങ്ങള്‍

പുതിയ പരീക്ഷണങ്ങള്‍

കിടക്കയില്‍ തന്നോടൊപ്പം പുതിയ പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്ന ലൈംഗീക പങ്കാളിയോട് ആസക്തരാകുന്നവരാണ് പലരും. അത് തന്‍റെ അയല്‍വാസിയാവാം, കൂടെ പഠിക്കുന്ന ആളാകാം, സുഹൃത്താവാം, അതുമല്ലെങ്കില്‍ കല്യാണം കഴിഞ്ഞ ഒരു വ്യക്തിയുമാവാം.

ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം

ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം

കല്യാണത്തിനു മുന്‍പ് നിങ്ങള്‍ മറ്റൊരാളുമായി ഇത്തരം സാഹസങ്ങള്‍ക്ക് മുതിരുകയും വികാരപരമായി അവരോടു അടുക്കുകയും ചെയ്‌താല്‍ അത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

അപ്രതീക്ഷിതമായ ഗര്‍ഭധാരണം

അപ്രതീക്ഷിതമായ ഗര്‍ഭധാരണം

അപ്രതീക്ഷിതമായ ഗര്‍ഭധാരണം, ലൈംഗീക രോഗങ്ങള്‍ എന്നിവയുടെ ഭീഷണിയുമുണ്ട് ഇത്തരം വിവാഹത്തിനു മുന്‍പുള്ള ലൈംഗീക ബന്ധങ്ങള്‍ക്ക്.

വിവാഹം

വിവാഹം

ലൈംഗീകബന്ധം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാനോ പരവശനാക്കുവാനോ കാരണമായേക്കാം. ഉദാഹരണത്തിന്,നിങ്ങള്‍ പ്രേമിക്കുന്നയാള്‍ നിങ്ങള്‍ക്ക് ഒട്ടും ചേരാത്ത ആളാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും അയാളെ വിവാഹം ചെയ്യുകയില്ല.

കിടപ്പറയില്‍ നല്ല ബന്ധം

കിടപ്പറയില്‍ നല്ല ബന്ധം

എന്നാല്‍ അതേ ആളുമായി കിടപ്പറയില്‍ നല്ല ബന്ധം ഉണ്ടെങ്കില്‍? നിങ്ങള്‍ ആ ലൈംഗീക സുഖത്തില്‍ പരവശനായി മറ്റെല്ലാം മറന്ന് ആ ആളെ വിവാഹം കഴിക്കുക എന്നാ തെറ്റായ തീരുമാനം എടുക്കുന്നു. വിവാഹ ശേഷം തന്‍റെ തീരുമാനത്തെ പഴിക്കുകയും വഴക്ക് ആരഭിക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നു.

ദീര്‍ഘകാലം പ്രണയിച്ച് നടന്നവര്‍

ദീര്‍ഘകാലം പ്രണയിച്ച് നടന്നവര്‍

കല്യാണം കഴിക്കുന്നതിനു മുന്‍പ് ദീര്‍ഘകാലം പ്രണയിച്ച് നടന്ന ഒരുപാട് കമിതാക്കളുണ്ട്. ഇവര്‍ കല്യാണത്തിനു മുന്‍പേ തന്നെ ഒരുപാട് തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുകാണുകയും ചെയ്യും. ഇത്തരം കമിതാക്കള്‍ക്ക് പെട്ടെന്ന് തന്നെ മടുപ്പ് വരാനുള്ള സാധ്യതയും കൂടുതലാണ്. പങ്കാളിയേക്കാള്‍ കൂടുതല്‍ ആകര്‍ഷകത്വം തോന്നുന്ന മറ്റൊരാളെ കാണുമ്പോള്‍ അഭിനിവേശം തോന്നുവാനും, തന്‍റെ കമിതാവുമായുള്ള കല്യാണം വേണ്ടെന്നുവയ്ക്കുവാനും ഇവര്‍ തീരുമാനവും എടുത്തേക്കാം!

English summary

side effects of love making before marriage

There could be pros and cons for any decision. In this post, let us look at the side effects of doing everything before marriage without judging anything.
Please Wait while comments are loading...
Subscribe Newsletter