For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യരാത്രി അവിസ്മരണീയമാക്കാം

By Super
|

വരന്‍റെയും വധുവിന്‍റെയും മനസില്‍ ഏറെ ജിജ്ഞാസ ഉയര്‍ത്തുന്നതാണ് ആദ്യരാത്രി എന്നതില്‍ സംശയമില്ല. വധൂവരന്മാരുടെ ജീവിതത്തിലെ ഏറെ ആകര്‍ഷകവും കാത്തിരിക്കപ്പെട്ടതുമായ മുഹൂര്‍ത്തമാണ് ഇതെന്നതില്‍ തര്‍ക്കമില്ല. ആദ്യരാത്രിയെ സംബന്ധിച്ച് നിങ്ങള്‍ക്ക് ഏറെ സങ്കല്പങ്ങളുള്ളത് പോലെ തന്നെ ചില വിലക്കുകളുമുണ്ടാകാം. വരനും വധുവിനും ആദ്യ രാത്രിയെ ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെ പരിചയപ്പെടൂ.

മൂന്ന് വിഭാഗങ്ങളായാണ് ഇക്കാര്യങ്ങളെ തിരിച്ചിരിക്കുന്നത്. ആദ്യത്തേത് ആദ്യരാത്രിക്ക് വേണ്ടി എങ്ങനെ തയ്യാറെടുക്കണമെന്നാണ്. അത് വഴി നിങ്ങളുടെ ഉത്കണ്ഠയെ ഇല്ലാതാക്കാനാവും. രണ്ടാമത്തേത് ആദ്യരാത്രിയെ എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തില്‍ ആകര്‍ഷമാക്കുന്നതാണ്. മൂന്നാമത്തേത് ശാരീരികമായ ചെയ്യാവുന്നതും, ചെയ്യരുതാത്തതുമായ ചില കാര്യങ്ങളാണ്.

വിവാഹത്തിന് മുമ്പ് ദമ്പതികള്‍ നൂറുവട്ടമെങ്കിലും കിനാവ് കണ്ട കാര്യമായിരിക്കും ആദ്യരാത്രി. ഇത് മികവുറ്റതാക്കാന്‍ സ്വഭാവികമായും ഉണ്ടാകാവുന്ന ഉത്കണ്ഠയെ അതിജീവിക്കേണ്ടതാണ്. അതിനുള്ള ചില ടിപ്സുകളാണ് ഇവിടെ പറയുന്നത്.

ഭാവനകള്‍ വേണ്ട

ഭാവനകള്‍ വേണ്ട

പ്രണയത്തിന്‍റെ കാര്യത്തില്‍ നോവലുകളും സിനിമകളും നമ്മുടെ മനസിനെ സ്വാധീനിക്കുന്നത് ആശ്ചര്യകരമായ വിധത്തിലാണ്. ഒരു പെണ്‍കുട്ടി തന്‍റെ ഭര്‍ത്താവ് ഒരു ബോളിവുഡ് സിനിമയിലെ നായകനേപ്പോലെ പെരുമാറണമെന്ന് ആഗ്രഹിക്കുമ്പോള്‍ ആ‍ഞ്ജലീന ജോളിയെയോ, കത്രീന കൈഫിനെപ്പോലെയോ ആവും ഭര്‍ത്താവ് പ്രതീക്ഷിക്കുക.

ഭാവനയുടെ ലോകത്ത് ജീവിക്കുന്നതിന് പകരം യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്ത് ജീവിക്കുക. അല്പം ദിവാസ്വപ്നങ്ങളാകാമെങ്കിലും അവ നിങ്ങളെ കീഴ്പ്പെടുത്താനനുവദിക്കരുത്.

ആശയവിനിമയം

ആശയവിനിമയം

നിങ്ങളുടേത് വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമാണെങ്കില്‍ വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുമായി തങ്ങളുടെ സങ്കല്പങ്ങളും ആശങ്കകളും പങ്കുവെയ്ക്കുക. പ്രേമവിവാഹമാണെങ്കിലും ഇത് ചെയ്യാം. ആശയവിനിമയം ഏത് ബന്ധത്തിലും പ്രധാനപ്പെട്ടതാണ്.

നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുക. കുടുംബാസൂത്രണം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിവാഹത്തിന് മുമ്പ് തന്നെ സംസാരിക്കാം.

വിവാഹപിറ്റേന്ന് ഫ്രീ ആവുക

വിവാഹപിറ്റേന്ന് ഫ്രീ ആവുക

വിവാഹരാത്രിക്ക് പിറ്റേന്ന് തിരക്കിലാവാതിരിക്കുക (പൂജ, യാത്രകള്‍ പോലുള്ളവ). നിങ്ങളുടെ ആദ്യ രാത്രിയുടെ പിറ്റേന്ന് രാവിലെ മറ്റ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാതിരിക്കുക.

അത്തരത്തിലാണ് കാര്യങ്ങളെങ്കില്‍ പിറ്റേന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് വരെ അതായിരിക്കും നിങ്ങളുടെ മനസ്സില്‍. അതിനാല്‍ തന്നെ ആദ്യ രാത്രിയുടെ പിറ്റേന്ന് മറ്റ് തിരക്കുകളില്ലാതെ ഫ്രീ ആയിരിക്കാന്‍ ശ്രമിക്കുക.

സര്‍പ്രൈസ് ഗിഫ്റ്റ് -

സര്‍പ്രൈസ് ഗിഫ്റ്റ് -

ആദ്യ രാത്രിയില്‍ പങ്കാളിക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്കുന്നത് ഉത്തമമാണ്. റൊമാന്‍റിക്കായ എന്തെങ്കിലും ഇതിനായി കണ്ടെത്തുക.

അല്പസമയം സംസാരിക്കുക

അല്പസമയം സംസാരിക്കുക

ആദ്യ രാത്രിയില്‍ നിങ്ങള്‍ രണ്ട് പേരും തനിച്ചാവുന്ന ഉടനേ ലൈംഗിക ബന്ധത്തിലേക്ക് ചാടിവീഴുന്നത് ഉചിതമല്ല. നിങ്ങള്‍ പരസ്പരം വര്‍ഷങ്ങളായി പരിചയമുള്ളവരാണെങ്കിലും ആദ്യം പങ്കാളിയുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.

എന്‍റെ പങ്കാളിയാകാന്‍ സമ്മതിച്ചതിന് നന്ദി എന്ന മട്ടിലുള്ള വാക്കുകള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇത്തരത്തിലുള്ള നന്ദി പ്രകാശനം നടന്നാല്‍ ബാക്കി കാര്യങ്ങളെല്ലാം അതിനെ പിന്‍പറ്റി വന്നുകൊള്ളും.

സാവധാനമുള്ള തുടക്കം

സാവധാനമുള്ള തുടക്കം

സാവധാനം ചുംബനവും ആലിംഗനവും വഴി ആരംഭിക്കുക. അതിന് മുമ്പായി പരസ്പരം എന്തെങ്കിലപം പങ്കിട്ട് കഴിക്കാം. ഒരു ചോക്കലേറ്റോ പഴമോ ഇത്തരത്തില്‍ പരസ്പരം ചേര്‍ന്ന് കഴിക്കുക. ഈ മാന്ത്രിക രാത്രി നിങ്ങളുടെ സ്നേഹവും അടുപ്പവും പ്രദര്‍ശിപ്പിക്കാനുള്ളതാണ്.

ശാരീരിക ബന്ധത്തിന് ആറ് നിയമങ്ങള്‍

ശാരീരിക ബന്ധത്തിന് ആറ് നിയമങ്ങള്‍

നിങ്ങളുടെ പങ്കാളിയോടുള്ള അടുപ്പം പ്രകാശിപ്പിക്കുന്നതില്‍ പ്രധാനമാണ് സെക്സ്. എന്നാല്‍ ചില കാര്യങ്ങള്‍ ഇക്കാര്യത്തില്‍ മനസില്‍ സൂക്ഷിക്കേണ്ടതുണ്ട്.

കന്യകാത്വം

കന്യകാത്വം

കന്യകകളെ സംബന്ധിച്ച് ആദ്യ രാത്രി അല്പം ഭീതിജനകമാകാം. നിങ്ങളൊരു പെണ്‍കുട്ടിയാണെങ്കില്‍ വേദന, രക്തസ്രാവം എന്നിവയെ സംബന്ധിച്ച് ആശങ്കപ്പെടരുത്. മിക്കപ്പോഴും ഇവ വളരെ നിസാരവും വേഗത്തില്‍ അവസാനിക്കുന്നതുമായിരിക്കും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ആവശ്യത്തിന് നനവുണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് വിവാഹിതരായ സുഹൃത്തുക്കളോടോ, ഒരു ഗൈനക്കോളജിസ്റ്റിനോടോ സംസാരിക്കുക.

പുരുഷന്മാരെ സംബന്ധിച്ച് ലൈംഗിക ബന്ധത്തിന് മുമ്പ് ഏറെ രതിപൂര്‍വ്വ ലീലകളില്‍ ഏര്‍പ്പെടുക. ഇത് പിന്തുടരുക അല്പം പ്രയാസമായി തോന്നാമെങ്കിലും തിരക്കിടരുത്. രണ്ട് പേര്‍ക്കും സുഖകരമായ അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.

സ്വയം ബോധം

സ്വയം ബോധം

നിങ്ങളുടെ ഭാരക്കൂടുതല്‍, ശരീരത്തിന്‍റെ രഹസ്യഭാഗങ്ങളിലെ നിറഭേദം പോലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കുക. നിങ്ങളുടെ ചെറിയ കുറവുകളിലും നിങ്ങളെ സെക്സിയായി പങ്കാളി കണ്ടേക്കാം. നിങ്ങളുടെ ശരീരത്തിന്‍റെ കാര്യത്തില്‍ ആത്മവിശ്വാസം പുലര്‍ത്തുകയും ലൈംഗിക ബന്ധത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുക. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ബന്ധം ആസ്വാദ്യകരമാക്കാനാവില്ല.

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പറയുക

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പറയുക

നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ മനസ് അറിയാനാകില്ല. ലൈംഗിക ബന്ധത്തില്‍ അസ്വസ്ഥത തോന്നിയാല്‍ അത് തുറന്ന് പറയുക. അത് വഴി അത്തരം രീതികള്‍ ഭാവിയില്‍ പങ്കാളിക്ക് ഒഴിവാക്കാനാവും. അതേപോലെ ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തി പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതും പറയുക.

അരോചകമായ കാര്യങ്ങളെ കൈകാര്യം ചെയ്യുക -

അരോചകമായ കാര്യങ്ങളെ കൈകാര്യം ചെയ്യുക -

ലൈംഗിക ബന്ധത്തിനിടെ അസ്വസ്ഥപ്പെടുത്തുന്ന നിമിഷങ്ങളുമുണ്ടാകാം. ചിലപ്പോള്‍ നനവ്/രക്തം എന്നിവയൊക്കെ ബന്ധത്തിനിടെ കാണപ്പെടാം. അത്തരം സാഹചര്യങ്ങളില്‍ ആകുലപ്പെടാതെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുക. അത്തരം സാഹചര്യങ്ങളെ ചിരിച്ച് തള്ളുക.

ലൈംഗിക ബന്ധം വേണ്ടെന്നു വെയ്ക്കാം

ലൈംഗിക ബന്ധം വേണ്ടെന്നു വെയ്ക്കാം

ഒട്ടേറെ ദമ്പതികള്‍ ആദ്യ രാത്രിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് വരില്ല. അത് തികച്ചും സാധാരണമായ കാര്യമാണ്. എന്തെങ്കിലും കാരണത്താല്‍ അത് സാധിക്കാതെ വന്നാല്‍ വിഷമിക്കേണ്ടതില്ല. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം പങ്കാളി സുഖമായിരിക്കുക എന്നതാണ്. ബാക്കിയൊക്കെ പിന്നീട് സംഭവിച്ചുകൊള്ളും.

ഉറക്കം

ഉറക്കം

ആദ്യരാത്രിയില്‍ ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന കാര്യം ലൈംഗിക ബന്ധത്തിന് ശേഷമുള്ള ഉറക്കം സംബന്ധിച്ചാണ്. ഉറങ്ങുന്നത് വരെ പരസ്പരം ആലിംഗനം ചെയ്ത് കിടക്കുക.

സംസാരിക്കുന്നില്ലെങ്കിലും മുടിയില്‍ തഴുകുകയോ, പതിയെ ചുംബിക്കുകയോ, കാമാതുരമായി ഏന്തെങ്കിലും മന്ത്രിക്കുകയോ ചെയ്യുക. ബന്ധത്തിന് ശേഷം പങ്കാളിയെ അഭിനന്ദിക്കുന്നത് നല്ല ഫലം നല്കുന്നതാണ്.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ ആദ്യ രാത്രിയില്‍ മനസില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ബന്ധത്തെ സുഖകരമായ ഒരു നിലയിലേക്ക് കൊണ്ടുപോകും. പ്രണയത്തിന്‍റെയും കാമത്തിന്‍റെയും ലോകത്തിലേക്കാണ് നിങ്ങള്‍ കടന്നുചെല്ലുന്നത് എന്നത് ഓര്‍മ്മിക്കുക.ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...

Read more about: relationship ബന്ധം
English summary

Exciting Ways To Make Your Wedding Night Perfect

First night is ought to be special for the couple who must have dreamt of it a hundred times before their wedding. Hence, to make it a perfect one, we give you some tips on how to handle the anxiety related to the much-hyped first night.
X
Desktop Bottom Promotion