For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് മൂത്രത്തിന് ദുര്‍ഗന്ധം നിറം മാറ്റവും?

|

ഗര്‍ഭകാലം എപ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ വളരെയധികം വെല്ലുവിളികള്‍ പ്രസവ സമയത്ത് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭകാലം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വലക്കുന്നത് ചില്ലറയല്ല. ഓരോ അവസ്ഥയിലും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 രണ്ട് അബോര്‍ഷന് ശേഷം ഗര്‍ഭധാരണം ബുദ്ധിമുട്ടോ? രണ്ട് അബോര്‍ഷന് ശേഷം ഗര്‍ഭധാരണം ബുദ്ധിമുട്ടോ?

ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെള്ളം ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഗര്‍ഭാവസ്ഥയില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കാരണങ്ങള്‍ ഇനി പറയുന്നവയാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന നിര്‍ജ്ജലീകരണം കുഞ്ഞിന് വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

 കാരണങ്ങള്‍

കാരണങ്ങള്‍

ഗര്‍ഭകാലത്ത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെ സംഭവിക്കുന്നു എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്. ഇത്തരത്തില്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഗര്‍ഭിണികളിലെ നിര്‍ജ്ജലീകരണത്തിന് കാരണങ്ങള്‍ ഇവയെല്ലാമാണ്.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ് സ്ത്രീകളില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ആണ് മോണിംഗ് സിക്‌നസ് ഉണ്ടാവുന്നത്. എന്നാല്‍ പലരിലും ഇത് അതിലും കൂടുതല്‍ കാലം നീണ്ട് നില്‍ക്കുന്നുണ്ട്. പക്ഷേ ഇത് പലപ്പോഴും ശരീരത്തതില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഛര്‍ദ്ദിക്കുന്നതിലൂടെ ധാരാളം ജലാംശം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനനുസരിച്ച് വെള്ളം കുടിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിര്‍ജ്ജലീകരണം ഗുരുതരമാക്കുകയാണ് ചെയ്യുന്നത്.

 ഡയറിയ

ഡയറിയ

ഗര്‍ഭകാലത്തുണ്ടാവുന്ന മറ്റൊരു പ്രശ്‌നമാണ് ഡയറിയ. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ചില ഭക്ഷണങ്ങളോടുള്ള അകല്‍ച്ച എന്നിവ വയറിളക്കത്തിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് മൂന്നാം ട്രൈമസ്റ്ററില്‍. ഇത് ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും അമിത നഷ്ടത്തിനും കാരണമായേക്കാം. അതുകൊണ്ട് ശരീരത്തില്‍ നിര്‍ജ്ജലീകരണം വളരെയധികം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

പലപ്പോഴും നിങ്ങളുടെ വെള്ളത്തിന്റെ ഉപയോഗം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ.് കാരണം ഗര്‍ഭാവസ്ഥയില്‍ സ്ത്രീ നല്ലതു പോലെ വെള്ളം കുടിക്കണം. എന്നാല്‍ ശരീര ഭാരം, പ്രായം, കാലാവസ്ഥ, സീസണ്‍ എന്നിവയെ ആശ്രയിച്ചിരിക്കും എല്ലാവരും വെള്ളം കുടിക്കുന്ന അളവ്. ചൂടുള്ള സീസണുകളില്‍ നിങ്ങള്‍ നിര്‍ജ്ജലീകരണത്തിന് ഇരയാകാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചൂടുള്ള കാലാവസ്ഥ

ചൂടുള്ള കാലാവസ്ഥ

ചൂടുള്ള കാലാവസ്ഥ പലപ്പോഴും നിങ്ങളില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ചൂടുള്ള കാലാവസ്ഥകളില്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കുഞ്ഞിനും ഇത് ആപത്തുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഉള്ള ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

 ക്ഷീണം

ക്ഷീണം

അമിതക്ഷീണവും തളര്‍ച്ചയും തല കറക്കും അനുഭവപ്പെടുന്നു. നില്‍ക്കുമ്പോളും നടക്കുമ്പോഴും കുനിയുമ്പോഴും എല്ലാം തലചുറ്റുന്നത് പോലെ തോന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ഫലമായി. രക്തസമ്മര്‍ദ്ദം വളരെയധികം കുറയുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

തലവേദന

തലവേദന

തലവേദന ഉണ്ടാക്കുന്ന അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നിങ്ങളിലെ നിര്‍ജ്ജലീകരണത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. കാരണം തലവേദന പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തലവേദന പോലുള്ള പ്രതിസന്ധികള്‍ക്ക് പിന്നിലെ കാരണം പലപ്പോഴും നിര്‍ജ്ജലീകരണം പോലുള്ള അസ്വസ്ഥകള്‍ കൊണ്ട് കൂടിയായിരിക്കാം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

മൂത്രത്തിന്റെ നിറത്തില്‍ മാറ്റം

മൂത്രത്തിന്റെ നിറത്തില്‍ മാറ്റം

മൂത്രത്തിന്റെ നിറത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നിങ്ങളില്‍ നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നതിന്റെ ലക്ഷണമാണ്. കാരണം മൂത്രത്തിന്റെ നിറത്തിലുണ്ടാവുന്ന മാറ്റം മൂത്രത്തില്‍ ഉണ്ടാവുന്ന ദുര്‍ഗന്ധം എല്ലാം പലപ്പോഴും നിര്‍ജ്ജലീകരണം വളരെ രൂക്ഷമാണ് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കൂടാതെ നിര്‍ജ്ജലീകരണം വളരെയധികം കൂടുമ്പോള്‍ പലപ്പോഴും അത് മലബന്ധം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ, ശരീരത്തിന് ക്ഷീണം എന്നീ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Symptoms Of Dehydration During Pregnancy And Prevention

Here in this article we are discussing about the symptoms of dehydration during pregnancy and ways to prevent it.Take a look.
X
Desktop Bottom Promotion