For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ മുഖക്കുരു നിസ്സാരമോ: അറിയാക്കാരണങ്ങള്‍ ഇതാണ്

|

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്നതാണ് പലപ്പോഴും മുഖക്കുരു പോലുള്ളവ. അവ നിസ്സാരമല്ലേ എന്ന് കരുതി പലരും അങ്ങ് കളയുന്നു. എന്നാല്‍ ഈ മുഖക്കുരുവിന്റെ കാരണങ്ങള്‍ എന്താണ്, ഇത് എന്തുകൊണ്ടാണ് വരുന്നത്, എന്താണ് ഇതിന്റെ പ്രതിവിധി എന്നത് പല അമ്മമാരും അറിയാതെ പോവുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, ഏകദേശം 40% ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗര്‍ഭകാല മുഖക്കുരു ഉണ്ടാവുന്നു എന്നാണ് പറയപ്പെടുന്നത്.

Pregnancy Acne

ഗര്‍ഭകാലത്ത് മുഖക്കുരുവിനെക്കുറിച്ച് അല്‍പം ചെറിയ കാര്യങ്ങള്‍ നമുക്ക് നോക്കാം. ആദ്യം ശ്രദ്ധിക്കേണ്ടത് മുഖക്കുരു ഏതൊക്കെ തരത്തില്‍ ഉണ്ട് എന്നതാണ്. അത് കൂടാതെ മുഖക്കുരുവിന്റെ കാലം, എത്ര സമയം ഇത് നില്‍ക്കുന്നു, എപ്പോള്‍ മാഞ്ഞ് പോവുന്നു, ഏത് സമയത്താണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചെല്ലാമാണ്. ഗര്‍ഭകാലമുഖക്കുരു ഒരു വലിയ പ്രശ്‌നമല്ലെങ്കിലും ചില ചെറിയ കാര്യങ്ങള്‍ നമുക്കൊന്ന് ശ്രദ്ധിക്കാം.

ഏതൊക്കെ തരത്തില്‍

ഏതൊക്കെ തരത്തില്‍

ഗര്‍ഭകാലത്ത് ഏതൊക്കെ തരത്തിലുള്ള മുഖക്കുരു ഉണ്ട് എന്നതാണ് അറിയേണ്ടത്. ഇത് മുഖത്ത് മാത്രമല്ല പ്രത്യക്ഷപ്പെടുന്നത്. മുഖത്തോ അല്ലെങ്കില്‍ ശരീരത്തിന്റെ ഏത് ഭാഗത്തും പ്രത്യക്ഷപ്പെടാവുന്നതാണ്. എന്നാല്‍ സാധാരണയായി ഗര്‍ഭകാലത്ത് രണ്ട് തരത്തിലുള്ള മുഖക്കുരു ആണ് ഉള്ളത്. ഇതില്‍ ആദ്യത്തേത് കോമഡോണുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ് ഹെ്ഡ്‌സ് എന്ന് സാധാരണയായി അറിയപ്പെടുന്നത്. ഇത് ചര്‍മ്മത്തില്‍ അല്‍പം പരുക്കന്‍ സ്വഭാവം കാണിക്കുന്നു. ഇത് വലുതാവുന്നില്ല മാത്രമല്ല ഇവ കൊണ്ട് മറ്റ് വേദനകളോ അസ്വസ്ഥതകളോ ഉണ്ടാവുന്നില്ല. എന്നാല്‍ സിസ്റ്റിക് മുഖക്കുരു എന്ന മറ്റൊരു വിഭാഗം നിങ്ങളില്‍ അല്‍പം പ്രയാസം ഉണ്ടാക്കുന്നതാണ്. ഇത് അല്‍പം വലുതും ഓരോ ദിവസം കഴിയുന്തോറും വീര്‍ത്ത് ചുവന്ന് പഴുത്ത് വരുന്നതുമാണ്. ഇത് പലപ്പോഴംു വേദനയുണ്ടാക്കുന്നു. ചര്‍മ്മത്തിലെ അധിക എണ്ണമയമാണ് ഇതിന് പിന്നിലെ കാരണം. ഇത് മൃതകോശങ്ങളുമായി ചേരുമ്പോള്‍ ബാക്ടീരിയ ഉണ്ടാക്കുന്ന അപകടമായി പിന്നീട് മാറുന്നു.

ഗര്‍ഭകാലത്ത് എപ്പോള്‍ മുഖക്കുരു?

ഗര്‍ഭകാലത്ത് എപ്പോള്‍ മുഖക്കുരു?

ഗര്‍ഭാവസ്ഥയില്‍ മുഖക്കുരു ആരംഭിക്കുന്നത് എപ്പോഴാണ് എന്നത് പലരുടേയും ചോദ്യമാണ്. എന്നാല്‍ ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഗര്‍ഭിണികളില്‍ സംഭവിക്കുന്ന അവസ്ഥയില്‍ ഗര്‍ഭാവസ്ഥയില്‍ എപ്പോള്‍ വേണമെങ്കിലും മുഖക്കുരു പ്രത്യക്ഷപ്പെടാവുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍, പ്രസവത്തിനു ശേഷവും മുഖക്കുരു ഉണ്ടാവുന്നു. ആ സമയത്ത് സ്ത്രീകളുടെ ശരീരത്തിനുള്ളില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ റോളര്‍ കോസ്റ്ററാണ് ഇതിന് കാരണം. ഗര്‍ഭാവസ്ഥയില്‍ ആന്‍ഡ്രോജന്റെ അളവ് കൂടുതലായതിനാല്‍ ഇത് സ്ത്രീ ശരീരത്തില്‍ അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നു. ഇതാണ് പലപ്പോഴും മുഖക്കുരു എന്ന വില്ലനിലേക്ക് എത്തുന്നത്.

 ആദ്യ ട്രൈമസ്റ്ററിലെ അവസ്ഥ

ആദ്യ ട്രൈമസ്റ്ററിലെ അവസ്ഥ

ഗര്‍ഭകാലത്ത് ആന്‍ഡ്രോജന്റെ അളവ് താരതമ്യേന ഉയര്‍ന്നതാണ്. എന്നാല്‍ ഇത് ആദ്യത്തെ ആറ് മാസങ്ങളില്‍ വളരെയധികം കൂടുതലായി മാറുന്നു. ഇതാണ് പലപ്പോഴും നിങ്ങളില്‍ അമിത എണ്ണ ഉത്പാദനത്തിന് കാരണമാകുന്നത്. ഈ സമയം അമിതമായ രീതിയില്‍ മുഖക്കുരു ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലരില്‍ വളരെ വേദനാജനകമായ രീതിയില്‍ മുഖത്തും ശരീരത്തിന്റെ ചിലഭാഗങ്ങളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവാം. എന്നാല്‍ ഓരോ സ്ത്രീകളുടേയും ശരീരവും ഹോര്‍മോണ്‍ മാറ്റവും വ്യത്യസ്തമായതിനാല്‍ മുഖക്കുരു ഉണ്ടാവുകയും ഉണ്ടാവാതിരിക്കുകയും ചെയ്യാം. എന്നാല്‍ ഗര്‍ഭിണി അല്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ക്ക് മുഖക്കുരു ഒരു പ്രശ്‌നമായി മാറിയിട്ടുണ്ടെങ്കില്‍ അവരില്‍ ഗര്‍ഭകാലത്തും മുഖക്കുരു ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ മൂന്നാം ട്രൈമസ്റ്ററിലും മുഖക്കുരു ഉണ്ടായില്ലെങ്കില്‍ പിന്നീടങ്ങോട്ടും ഇവരെ മുഖക്കുരു ശല്യപ്പെടുത്തുകയില്ല.

എത്ര കാലം നീണ്ട് നില്‍ക്കും

എത്ര കാലം നീണ്ട് നില്‍ക്കും

ഗര്‍ഭാവസ്ഥയില്‍ മുഖക്കുരു എത്രത്തോളം നീണ്ടുനില്‍ക്കും എന്നത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ഇത് കൃത്യമായ ഒരു ഉത്തരം ഇല്ല എന്നതാണ് സത്യം. ചില സ്ത്രീകളില്‍ ആദ്യ ട്രൈമസ്റ്ററില്‍ മുഖക്കുരു ഉണ്ടാവാം, എന്നാല്‍ ചിലരിലാകട്ടെ രണ്ടാം ട്രൈമസ്റ്ററിലായിരിക്കും മുഖക്കുരു. എന്നാല്‍ ചിലരില്‍ അവസാന മൂന്ന് മാസങ്ങളിലായിരിക്കും മുഖക്കുരു. നിങ്ങളുടെ ഹോര്‍മോണുകളുടെ അളവും പ്രതിരോധശേഷിയും സാധാരണ നിലയിലാകാന്‍ തുടങ്ങുന്ന അവസ്ഥയില്‍ മുഖക്കുരുവില്‍ കാര്യമായി മാറ്റം വരുന്നു. പ്രസവ ശേഷം സ്ത്രീകളില്‍ ഇത്തരം പ്രശ്‌നത്തിനെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.

പ്രധാന കാരണങ്ങള്‍

പ്രധാന കാരണങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങളില്‍ ആദ്യം വരുന്നത് ഹോര്‍മോണ്‍ മാറ്റം തന്നെയാണ്. ഈ ഹോര്‍മോണുകളില്‍ ഗര്‍ഭകാലത്തുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ തന്നെയാണ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. സെബം അമിതമായി ഉത്പാദിപ്പിക്കുന്നതാണ് മറ്റൊരു കാരണം. ഇതിന്റെ കാരണം മുന്‍പ് പറഞ്ഞതുപോലെ ആന്‍ഡ്രോജന്റെ വര്‍ദ്ധിച്ച അളവാണ്. ഇത്തരത്തിലുള്ള ഒരു ആന്‍ഡ്രോജനെ പ്രൊജസ്റ്ററോണ്‍ എന്ന് പറയുന്നു. ശരീരത്തിന് ഗര്‍ഭധാരണത്തെ കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും ഗര്‍ഭത്തിന് വേണ്ടി ഗര്‍ഭപാത്രം ഒരുക്കുന്നതിലും എല്ലാം പ്രധാന പങ്ക് വഹിക്കുന്നതാണ് പ്രൊജസ്റ്റിറോണ്‍. വര്‍ദ്ധിച്ച് വരുന്ന ആന്‍ഡ്രോജന്‍ നമ്മുടെ ശരീരത്തില്‍ ചില ചര്‍മ്മ ഗ്രന്ഥികള്‍വലുതാവുന്നതിന് കാരണമാകുന്നു. ഇതാണ് സെബം അമിതമായി ഉത്പാദിപ്പിക്കുന്നതിലേക്ക് എത്തുന്നത്. ഇതിലൂടെ മുഖക്കുരുവും പ്രത്യക്ഷപ്പെടുന്നു.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ അല്ലാതെ മറ്റ് ചില കാരണങ്ങളും മുഖക്കുരു ഉണ്ടാവുന്നതിന് പിന്നിലുണ്ട്. അതില്‍ വരുന്നതാണ് വൃത്തിയില്ലാത്ത തലയിണകളും ടവ്വലുകളും ഉപയോഗിക്കുന്നത്. ഇത് മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമാകുന്നു. നിങ്ങളുടെ ചര്‍മ്മം ഇവയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അത് വഴി നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ അമിത എണ്ണ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് മുഖക്കുരു വലുതാവുന്നതിനും പൊട്ടുന്നതിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ ഒരിക്കല്‍ തലയിണകളും ടവ്വലുകളും നല്ലതുപോലെ കഴുകി ഉണക്കുന്നത് നല്ലതാണ്.

പ്രതിരോധ ശേഷി കുറയുന്നത്

പ്രതിരോധ ശേഷി കുറയുന്നത്

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ പ്രതിരോധ ശേഷി കുറയുന്നുണ്ട്. ഇത് പലപ്പോഴും മുഖക്കുരുവിലേക്ക് നയിക്കുന്നു. കൂടാതെ വലുതായിക്കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം തന്നെയാണ്. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുകയും ബ്രേക്ക്ഔട്ടുകള്‍ക്ക് കാരണമാകുകയും നിലവിലുള്ള മുഖക്കുരു വര്‍ദ്ധിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ സമ്മര്‍ദ്ദത്തിലുള്ളവരില്‍ പലപ്പോഴും മുഖക്കുരുവിനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെയധികം ശ്രദ്ധിക്കണം. കാരണം സമ്മര്‍ദ്ദം മറ്റ് അസ്വസ്ഥതകളിലേക്കും നിങ്ങളെ നയിച്ചേക്കാം.

പ്രതിരോധിക്കേണ്ടത് എങ്ങനെ?

പ്രതിരോധിക്കേണ്ടത് എങ്ങനെ?

ഗര്‍ഭകാലത്ത് എങ്ങനെ മുഖക്കുരുവിനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഗര്‍ഭകാലം എന്നത് സ്ത്രീകളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ സമയവും മുഖക്കുരു പോലുള്ള ചെറിയ കാര്യങ്ങളെ പലരും വിട്ടുകളയുന്നു. എന്നാല്‍ നിങ്ങള്‍ക്ക് മുഖക്കുരു എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയും നിലനിര്‍ത്തുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം ബാധിക്കുകയും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കലും സ്വയം ചികിത്സ നടത്തരുത്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ചര്‍മ്മം എപ്പോഴും നല്ലതുപോലെ വൃത്തിയുള്ളതായിരിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കുക. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

Most read:രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

ഗര്‍ഭിണികള്‍ക്ക് ഇനി ഉറക്കക്കുറവില്ല: കിടന്നപാടേ ഉറങ്ങാന്‍ അഞ്ച് യോഗപോസുകള്‍ഗര്‍ഭിണികള്‍ക്ക് ഇനി ഉറക്കക്കുറവില്ല: കിടന്നപാടേ ഉറങ്ങാന്‍ അഞ്ച് യോഗപോസുകള്‍

English summary

Pregnancy Acne: Types, Causes And Remedies In Malayalam

Here in this article we are sharing types of pregnancy acne causes and remedies in malayalam. Take a look.
Story first published: Friday, November 11, 2022, 17:05 [IST]
X
Desktop Bottom Promotion