രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. കാരണം ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ജീവിത ശൈലിയും എല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം ൃഷ്ടിക്കുന്നവയാണ്. എന്നാല്‍ ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ഗര്‍ഭം നല്‍കുന്നതിനും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട്.

അമ്മയുടെ ആരോഗ്യം നല്ല രീതിയില്‍ ആണെങ്കില്‍ മാത്രമേ ുഞ്ഞിനും ആരോഗ്യം ലഭിക്കുകയുള്ളൂ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വിവാഹ ശേഷം ഉടനേ തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. കാരണം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്ി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് കഴിയുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക

നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക

ആദ്യം തന്നെ നിങ്ങള്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നതിനുമുമപ് ആദ്യം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കാണുക. നിലവിലുള്ള മെഡിക്കല്‍ പ്രശ്‌നങ്ങളും നിങ്ങളുടെ കുഞ്ഞിന് കൈമാറാന്‍ കഴിയുന്ന ഏതെങ്കിലും ജനിതക അവസ്ഥകളും മിക്കവാറും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ലൈഫ്‌സ്‌റ്റൈലിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കേണ്ടതാണ്. ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അവര്‍ക്ക് ചില ടിപ്പുകള്‍ നല്‍കാന്‍ കഴിയും. പ്രത്യുല്‍പാദനത്തെക്കുറിച്ചും ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചും നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഓവുലേഷന്‍ ദിനങ്ങള്‍ ശ്രദ്ധിക്കുക

ഓവുലേഷന്‍ ദിനങ്ങള്‍ ശ്രദ്ധിക്കുക

ഓവുലേഷന്‍ ദിനങ്ങള്‍ ശ്രദ്ധിക്കുകയാണ് ആദ്യ പടി. കാരണം കൃത്യമായ ഓവുലേഷന്‍ ആണെങ്കില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഗര്‍ഭാരണം സംഭവിക്കുന്നുണ്ട്. വേഗത്തിലും സ്വാഭാവികമായും ഗര്‍ഭിണിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആര്‍ത്തവചക്രത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാ മാസവും നിങ്ങളുടെ ശരീരം ബീജസങ്കലനത്തിനായി ഒരു അണ്ഡത്ത തയ്യാറാക്കുന്നു. ഓവുലേഷന്‍ കൃത്യമായി മനസ്സിലാക്കിയാല്‍ ഗര്‍ഭധാരണവും വേഗത്തിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെ ഓവുലേഷന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളില്‍ ഓവുലേഷന്‍ നടക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഓരോ ദിവസവും രാവിലെ നിങ്ങളുടെ താപനില അളക്കുന്നതിലൂടെ നിങ്ങളുടെ അണ്ഡോത്പാദനം ട്രാക്കുചെയ്യുന്നതിന് സാധിക്കുന്നുണ്ട്. താപനിലയില്‍ വര്‍ദ്ധനവ് കണ്ടാല്‍, അണ്ഡോത്പാദനം സംഭവിച്ചു എന്നാണ് ഇിനര്‍ത്ഥം. അണ്ഡോത്പാദന പ്രെഡിക്ഷന്‍ കിറ്റ് പോലുള്ള അണ്ഡോത്പാദന പരിശോധനകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുചെയ്യാനും കഴിയും. നിങ്ങളുടെ സൈക്കിളിന്റെ ഘട്ടം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ പരിശോധിക്കുന്ന സ്ട്രിപ്പുകള്‍ ഈ കിറ്റില്‍ അടങ്ങിയിരിക്കുന്നു. സ്ട്രിപ്പുകള്‍ ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ കണ്ടെത്തുന്നു, ഇത് നിങ്ങള്‍ അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് വര്‍ദ്ധിക്കുന്നത് കൊണ്ടാണ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മോശം ശീലങ്ങള്‍ ഉപേക്ഷിക്കുക

മോശം ശീലങ്ങള്‍ ഉപേക്ഷിക്കുക

ആരോഗ്യകരമായ ഒരു കുഞ്ഞ് വേണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലിയാണ്. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. മോശം ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ഭാര്യയും ഭര്‍ത്താവും തയ്യാറാവണം. മദ്യപാനം, പുകവലി, മറ്റ് ലഹരികള്‍ എന്നിവ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു പരിധി വരെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. ഓരോ തരത്തിലുള്ള ജങ്ക്ഫുഡുകളും മറ്റും കഴിക്കുന്നതിലൂടെ അതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ബാലന്‍സ്ഡ് ഡയറ്റ്

ബാലന്‍സ്ഡ് ഡയറ്റ്

ഒരു ബാലന്‍സ്ഡ് ഡയറ്റ് ഫോളോ ചെയ്ുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ആരോഗ്യമുള്ള ഗര്‍ഭധാരണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള ബാലന്‍സ്ഡ് ഡയറ്റ്. അതുകൊണ്ട് തന്നെ ഈ കൂടുതല്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അസ്ഥയില്‍ ശ്രദ്ധയോടെ ഭക്ഷണം ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

നിങ്ങളുടെ ശരീരം ആരോഗ്യകമായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു മാര്‍ഗം ആരോഗ്യകരമായ രീതിയില്‍ വ്യായാമം ചെയ്യുക എന്നതാണ്. ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാഠിന്യത്തെ നേരിടാന്‍ നിങ്ങളുടെ ശരീരം തയ്യാറാണെ്‌ന് ഇത്തരത്തിലുള്ള വ്യായാമത്തിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അമിതഭാരം പലപ്പോഴും നിങ്ങളിലെ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറയ്ക്കുന്നു, കാരണം ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ശരീരഭാരം വളരെയധികം കുറവുള്ളതും പ്രത്യുത്്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വളരെ കുറവായതിനാല്‍ ഹോര്‍മോണ്‍ മാറ്റങ്ങളെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.

സപ്ലിമെന്റുകള്‍ കഴിക്കുന്നത്

സപ്ലിമെന്റുകള്‍ കഴിക്കുന്നത്

ഫൊളേറ്റ് സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു കുഞ്ഞിനായി ശ്രമിക്കുകയാണെങ്കില്‍ ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ന്യൂറല്‍ ടയൂബ് രൂപപ്പെടുന്നതില്‍ ഫോളിക് ആസിഡ് പ്രധാനമാണ്, ഇത് ശരിയായ നാഡീവ്യവസ്ഥയുടെ വികസനം ഉറപ്പാക്കുന്നു. ഗര്‍ഭധാരണത്തിനു തൊട്ടുപിന്നാലെ ന്യൂറല്‍ ട്യൂബ് വികസിക്കാന്‍ തുടങ്ങുന്നു, ഇത് സാധാരണയായി നിങ്ങളുടെ ഗര്‍ഭധാരണത്തിന് നാല് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. അതിനാല്‍, നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പായി ഇത് വികസിക്കാന്‍ തുടങ്ങും. ഇത് കൂടാതെ ബീന്‍സ്, പ്ച ഇലക്കറികള്‍, തവിട്ട് അരി പോലുള്ള ധാന്യങ്ങള്‍ എന്നിവ പോലുള്ള ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങളും നിങ്ങള്‍ക്ക് കഴിക്കാം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നവയാണ്.

X
Desktop Bottom Promotion