For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ ശേഷം ആര്‍ത്തവത്തിൽ മാറ്റമുണ്ടോ, കാരണം

|

സാധാരണ അവസ്ഥയിൽ സ്ത്രീകളുടെ ആര്‍ത്തവ ചക്രം എന്ന് പറയുന്നത് 28 ദിവസമാണ്. ഇതിൽ 14-ാമത്തെ ദിവസമാണ് ഓവുലേഷൻ സംഭവിക്കുന്നത്. എന്നാല്‍ ചിലരിലെങ്കിലും ആർത്തവ ദിനങ്ങളിൽ ഒന്നോ രണ്ടോ മൂന്നോ അല്ലെങ്കിൽ അ‍ഞ്ചോ ദിവസത്തെ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുണ്ട്. എന്നാൽ ഇത് സാധാരണമായ ഒരു കാര്യമാണ്. പക്ഷേ ഇതിൽ കൂടുതൽ ദിവസങ്ങളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് വിവാഹ ശേഷം ഉണ്ടാവുന്ന ആർത്തവ സംബന്ധമായ മാറ്റങ്ങൾ അൽപം ശ്രദ്ധിക്കണം.

കൂടുതൽ വായനക്ക്: പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ

ചിലരിൽ വിവാഹത്തിന് മുൻപ് ആർത്തവം വളരെ കൃത്യമായിരിക്കും. എന്നാൽ ഇവരില്‍ വിവാഹ ശേഷം പലപ്പോഴും ആർത്തവ ക്രമക്കേടുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം എന്താണ് ഇതിന് പരിഹാരം എന്ന് പലർക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ആർത്തവം വളരെയധികം പങ്ക് വഹിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ ചെറിയ ചില മാറ്റങ്ങള്‍ ആര്‍ത്തവത്തിന് ശേഷം ഉണ്ടാവുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഇതിന് പരിഹാരം എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

സ്ട്രെസ്സ്

സ്ട്രെസ്സ്

സ്ത്രീകളിൽ ആർത്തവക്രമക്കേടിന്‍റെ ആദ്യത്തെ കാരണം എന്ന് പറയാവുന്നത് എപ്പോഴും മാനസികമായും ശാരീരികമായും ഉണ്ടാവുന്ന സ്ട്രെസ് ആണ്. പ്രത്യേകിച്ച് വിവാഹ ശേഷം ഭർത്താവ് കുടുംബം പുതിയ ജീവിതം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം അപരിചിതത്വം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ആദ്യ നാളുകളിൽ ചെറിയ രീതിയിൽ ഉള്ള മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് പങ്കാളിയുടെ പൂർണ പിന്തുണയോടെ മുന്നോട്ട് പോയാൽ അതിനെ പ്രതിരോധിക്കുന്നതിനും ആർത്തവ ക്രമക്കേട് എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിനും സാധിക്കുന്നുണ്ട്. പലപ്പോഴും വലിയൊരു ചുമതലയാണ് തനിക്ക് ചുറ്റും ഉള്ളത് മാത്രമല്ല വിവാഹ ശേഷം ഉത്തരവാദിത്വങ്ങൾ വര്‍ദ്ധിച്ചു എന്ന ചിന്തയെല്ലാം ഇത്തരം സ്ട്രെസ്സിലേക്ക് നിങ്ങളെ നയിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

ഗർഭധാരണം

ഗർഭധാരണം

വിവാഹ ശേഷം ഗർഭധാരണം ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. യാതൊരു വിധത്തിലുള്ള മുൻകരുതലുകളും ഉപയോഗിക്കാതെ ബന്ധപ്പെട്ടാൽ അല്ലെങ്കിൽ ഗർഭനിരോധനോപാധികൾ പരാജയപ്പെട്ടാൽ അത് നിങ്ങളിൽ ആർത്തവത്തെ മാറ്റി വെക്കുന്നതിന് കാരണമാകുന്നുണ്ട്. അല്ലെങ്കിൽ ഗർഭധാരണത്തിന് ശ്രമിക്കുന്നവരിലും പലപ്പോഴും ആർത്തവം നേരത്തെ വരാനോ അല്ലെങ്കിൽ ആർത്തവം വൈകി വരുന്നതിനോ സാധ്യതയുണ്ട്. ഇവരിൽ ഗർഭധാരണം ഉടനേ തന്നെ സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ഗർഭനിരോധന ഉപാധികൾ

ഗർഭനിരോധന ഉപാധികൾ

വിവാഹ ശേഷം ഉടനേ കുഞ്ഞ് വേണ്ട എന്ന തീരുമാനം എടുക്കുന്ന ദമ്പതികൾ പലപ്പോഴും ഗർഭനിരോധന ഉപാധികൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിന് ധാരാളം പാർശ്വഫലങ്ങളും ഉണ്ട് എന്ന കാര്യം പലരും മറന്നു പോവുന്നു. ഇതിന്‍റെ ഫലമായി സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമല്ലാത്ത ആർത്തവം. ഗർങനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഇത് ആർത്തവം നേരത്തെയാവാനോ ആർത്തവക്രമക്കേടുകള്‍ ഉണ്ടാവുന്നതിനോ വേദനയോട് കൂടിയ ആർത്തവത്തിനോ കാരണമാകുന്നുണ്ട്.

പ്രശ്നങ്ങളില്ലെങ്കിൽ ഗർഭധാരണസാധ്യത ആദ്യ ആറ് മാസംപ്രശ്നങ്ങളില്ലെങ്കിൽ ഗർഭധാരണസാധ്യത ആദ്യ ആറ് മാസം

പിസിഓഎസ്

പിസിഓഎസ്

എന്തുകൊണ്ട് വിവാഹത്തിന് ശേഷം പിസിഓഎസ് എന്ന ചിന്ത പല സ്ത്രീകളിലും ഉണ്ടാവാം. എന്നാൽ ഇതിന് കാരണം നിങ്ങളുടെ ജീവിത ശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ്. വിവാഹത്തിന് മുൻപ് നിങ്ങൾ ജീവിച്ചതു പോലെയായിരിക്കില്ല വിവാഹത്തിന് ശേഷം നിങ്ങൾ ജീവിക്കുന്നത്. ഇത് രണ്ടും നിങ്ങളിൽ പല ആരോഗ്യകരമായ മാറ്റങ്ങളും ചെറിയ ചില അനാരോഗ്യകരമായ മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം ഫലമായാണ് സ്ത്രീകളിൽ പിസിഓഎസ് എന്ന അവസ്ഥയുണ്ടാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നു. വിവാഹ ശേഷം ഭക്ഷണത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എല്ലാം തന്നെയാണ് നിങ്ങളില്‍ ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നത്.

പെട്ടെന്ന് ഭാരം കൂടുന്നത്

പെട്ടെന്ന് ഭാരം കൂടുന്നത്

ശരീരഭാരം പെട്ടെന്ന് കൂടുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വിവാഹത്തിന് ശേഷം നിങ്ങളിൽ പെട്ടെന്ന് ശരീരഭാരം കൂടുന്നതിനുള്ള സാധ്യതയുണ്ട്. കാരണം വിവാഹ ശേഷം ഭക്ഷണത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു. വിരുന്നും മറ്റുമായി ധാരാളം നോണ്‍വെജ് ഭക്ഷണങ്ങളും കഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നിങ്ങളിൽ ആർത്തവ ക്രമക്കേടുകൾ ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് അനാരോഗ്യകരമായി ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പലപ്പോഴും നിങ്ങളിൽ ഇത്തരം അവസ്ഥകളിലേക്ക് നയിക്കുന്നുണ്ട്.

പെട്ടെന്ന് തടി കുറയുന്നത്

പെട്ടെന്ന് തടി കുറയുന്നത്

എന്നാൽ തടി വർദ്ധിക്കുന്ന ഒരു വിഭാഗം നവവധുക്കൾ മാത്രമല്ല തടി കുറയുന്നവരും ചില്ലറയല്ല. പുതിയ വീട്ടിലേക്ക് കയറിച്ചെന്നതിന്‍റെ അങ്കലാപ്പ്, പങ്കാളിയോടും ബന്ധുക്കളോടും ഉള്ള അകൽച്ച ഇതെല്ലാം പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് പെട്ടെന്ന് തടി കുറയുന്നതിനും ഭക്ഷണം കഴിക്കുന്നതിൽ വരെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് കൂടാതെ ഇതോടൊപ്പം ഉണ്ടാവുന്ന മാനസിക സമ്മർദ്ദം ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതെല്ലാം ആർത്തവക്രമക്കേടുകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

 തൈറോയ്ഡ് പ്രശ്നങ്ങൾ

തൈറോയ്ഡ് പ്രശ്നങ്ങൾ

നിങ്ങൾക്ക് ഒരു തൈറോയ്ഡ് പ്രശ്നമുള്ള സന്ദർഭങ്ങളിൽ, ഇത് കാലതാമസമോ ക്രമരഹിതമോ ആയ ആർത്തവത്തിന് കാരണമാകും. ഓരോ 6 മാസത്തിലും നിങ്ങളുടെ തൈറോയ്ഡ് പരിശോധിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന ഒരു കാരണം ഇതാണ്. ഹൈപ്പോതൈറോയിഡിസം പോലുള്ള പ്രശ്നങ്ങൾ അപകടകരമാണ്, അതിനാൽ നിങ്ങൾക്ക് വിവാഹത്തിന് മുന്‍പ് തന്നെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനേ തന്നെ ഡോക്ടറെ കണ്ട് അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. കാരണം വിവാഹ ശേഷം ഇത് വർദ്ധിക്കുന്നതിനുള്ള സാധ്യതകൾ വരെ വളരെയധികം കൂടുതലാണ്.

ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍

ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ

ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ

ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ പെട്ടെന്ന് നിങ്ങളുടെ ശരീരത്തിന് പ്രതിരോധിക്കുന്നതിന് സാധിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ലൈഫ്സ്റ്റൈലില്‍ ഉണ്ടാവുന്ന മാറ്റങ്ങൾ വിവാഹ ശേഷമാണ് വളരെയധികം കൂടുതലാവുന്നത്. ഇതിലൂടെ പലപ്പോഴും ആർത്തവ ക്രമക്കേടുകൾ ഉണ്ടാവുന്നതും ആർത്തവം നീണ്ട് നില്‍ക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിവാഹ ശേഷം ഇത്രയും കാരണങ്ങൾ കൊണ്ടാണ് ആർത്തവത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ട് എന്തെങ്കിലും മാറ്റങ്ങൾ ദീര്‍ഘകാലമായി ഉണ്ടെങ്കിൽ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Irregular Periods After Marriage: Causes And Treatments

Here in this article we are discussing about the reasons for irregular and delayed period after marriage. read on.
Story first published: Wednesday, March 4, 2020, 12:44 [IST]
X
Desktop Bottom Promotion