Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ
ഭാര്യക്കും ഭർത്താവിനും യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും നിങ്ങൾ ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ അതിന് പിന്നില്‍ നമ്മുടെ അശ്രദ്ധ ഒരു വലിയ പങ്ക് തന്നെയാണ് വഹിക്കുന്നത്. സയൻസ് പിന്തുണയുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പെട്ടെന്ന് തന്നെ ഗർഭധാരണം എളുപ്പത്തിലാക്കാം. പരമ്പരാഗത വഴികളെന്ന് പറഞ്ഞ് നാം തള്ളിക്കളയുമ്പോഴും പലപ്പോഴും ഇതെല്ലാം വളരെയധികം ശാസ്ത്രിയ വിശദീകരണം ഉള്ളവയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.
ഇതിൽ പ്രധാനപ്പെട്ടതാണ് ബന്ധപ്പെട്ട് കഴിഞ്ഞാൽ അരക്ക് താഴെ തലയിണ വെക്കുന്നത്. സ്ത്രീയുടെ അരക്കെട്ടിൻറെ താഴെ തലയിണ വെച്ച് അല്‍പനേരം കിടക്കുന്നതിലൂടെ പെട്ടെന്ന് ഗർഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. ഇതിന് പിന്നിൽ ശാസ്ത്രീയമായ ചില കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നവർ എന്തുകൊണ്ടും പരീക്ഷിച്ച് നോക്കേണ്ട ഒന്ന് തന്നെയാണ് ഇത്. കാരണം യാതൊരു വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഇല്ലാതിരുന്നിട്ടും ഗർഭം ധരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ് ഉള്ളതെങ്കിൽ ഇത്തരം മാർഗ്ഗങ്ങൾ ഗര്‍ഭധാരണത്തിനെ എളുപ്പത്തിലാക്കുന്നുണ്ട്.

ചെയ്യേണ്ടത് എന്താണ്?
ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ അരക്കെട്ടിന് താഴെ തലയിണ വെക്കുകയാണ് വേണ്ടത്. അതിന് വേണ്ടി ലൈംഗിക ബന്ധത്തിന് ശേഷം ചുമരിലേക്ക് കാലുകൾ ഉയർത്തി വെച്ച് അരക്കെട്ടിന് താഴെയായി ഒരു തലയിണ വെക്കേണ്ടതാണ്. ഇത് എളുപ്പത്തില്‍ ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. മാത്രമല്ല എളുപ്പത്തിൽ ഗർഭധാരണം നടക്കുന്നു എന്ന് പറയുന്നതിന് പിന്നിൽ നിരവധി തരത്തിലുള്ള കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പി എച്ച് ലെവൽ
പി എച്ച് ലെവൽ ഗർഭധാരണത്തിന് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും വജൈന അസിഡിക് ആയതിനാൽ അത് ബീജത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാൽ ഇത് നശിക്കാതെ സ്ത്രീ ശരീരത്തിൽ എത്തിയാൽ മാത്രമേ ഗർഭധാരണം സംഭവിക്കുകയുള്ളൂ. വജൈനയിലെ സെർവ്വിക്കൽ മ്യൂക്കസ് ആൽക്കലൈന്‍ സ്വഭാവം ഉള്ള ഒന്നാണ്. ഇത് ബീജത്തിന് പെട്ടെന്ന് സഞ്ചരിക്കുന്നതിന് സഹായിക്കുന്നുണ്ട്. പി എച്ച് ലെവൽ കൃത്യമാവുന്നതിലൂടെ ഇതെല്ലാം കൃത്യമായി സംഭവിക്കുന്നുണ്ട്. തലയിണ അരക്ക് താഴെ വെക്കുന്നതിലൂടെ ബീജത്തിന്‍റെ സഞ്ചാര ശേഷി വളരെയധികം വർദ്ധിക്കുന്നുണ്ട്.

ബീജത്തിന്‍റെ സഞ്ചാരം
ബീജത്തിന്‍റെ സഞ്ചാരം പലപ്പോഴും ഗർഭധാരണത്തിന് വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ഇതു പോലെ ബീജത്തിന്‍റെ ഗുണവും വളരെധികം പ്രധാനപ്പെട്ടത് തന്നെയാണ്. ലൈംഗിക ബന്ധത്തിന് ശേഷം ബീജം ഫലോപിയന്‍ ട്യൂബിലൂടെ സഞ്ചരിച്ച് അണ്ഡവുമായി ചേർന്നാൽ മാത്രമേ ഗർഭധാരണം നടക്കുകയുള്ളൂ. ഇതിന് ബീജത്തിന്‍റെ ചലന ശേഷി വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ ചിലരിൽ ഇത് കൃത്യമായി നടക്കുന്നില്ല. ഇതിനുള്ള പരിഹാരമാണ് എന്തുകൊണ്ടും തലയിണ അരക്ക് താഴെ വെച്ച് കിടക്കുന്നത്. ഇത് ബീജത്തിന്‍റെ സഞ്ചാരം എളുപ്പത്തിൽ ആക്കുന്നതിന് സഹായിക്കുന്നുണ്ട്.

സെർവ്വിക്കൽ മ്യൂക്കസിന്‍റെ കുറവ്
വജൈനയിൽ നിന്ന് ഓവുലേഷന്‍ സമയത്തോ ലൈംഗിക ബന്ധസമയത്തോ പുറത്തേക്ക് വരുന്ന മ്യൂക്കസ് പലപ്പോഴും ബീജത്തിന് ഫലോപിയന്‍ ട്യൂബിലേക്ക് എത്തിക്കുന്നുണ്ട്. എന്നാൽ ചിലരിൽ സെർവ്വിക്കൽ മ്യൂക്കസിൽ ചെറിയ കുറവ് സംഭവിക്കുന്നുണ്ട്. ഈ സമയത്ത് ബീജത്തിന് അകത്തേക്ക് എത്താൻ സാധിക്കാതെ വരുന്നുണ്ട്. ഇത് കൂടാതെ സെക്സ് പൊസിഷനില്‍ സംഭവിക്കുന്ന മാറ്റങ്ങളും ഇതേ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിനും പെട്ടെന്ന് തന്നെ ബീജത്തിന് സഞ്ചരിക്കുന്നതിനും ഗർഭധാരണം നടക്കുന്നതിനും വേണ്ടി തലയിണ ബന്ധപ്പെട്ട ശേഷം അരക്ക് താഴെ വെച്ച് അൽപ നേരം കിടന്നാൽ മതി.

ഗർഭധാരണ സാധ്യത
ഓവുലേഷൻ സമയത്താണ് ഗർഭധാരണ സാധ്യത വളരെയധികം കൂടുതലുള്ളത്. എന്നാൽ ഓവുലേഷന് മുൻപുള്ള സമയത്ത് ബന്ധപ്പെട്ടാലും 3-5 ദിവസം വരെ സമയത്ത് ബീജത്തിന് സ്ത്രീ ശരീരത്തിൽ ജീവനോടെ നിലനിൽക്കുവാൻ സാധിക്കുന്നുണ്ട്. ഈ സമയത്ത് ബീജവും അണ്ഡവുമായി സംയോഗം നടക്കുകയാണെങ്കിൽ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട ശേഷം എന്തുകൊണ്ടും തലയിണ അരക്ക് താഴെ വെച്ച് കിടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഗർഭധാരണ സാധ്യത ഇരട്ടിയാക്കുന്നുണ്ട്.

പെട്ടെന്ന് ഫലം
വിവാഹം കഴിഞ്ഞ് ഒരു വർഷം ഒരുമിച്ച് താമസിച്ചിട്ടും ഗർഭം ധരിക്കാത്തവരിലാണ് വന്ധ്യതയുണ്ടെന്ന് പറയുന്നത്. എന്നാല്‍ പങ്കാളികൾക്ക് രണ്ട് പേർക്കും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും വന്ധ്യത സംബന്ധമായ പ്രശ്നങ്ങളും ഇല്ല എന്നുണ്ടെങ്കിൽ അതിനെ പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ നല്ലതാണ്. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ലൈംഗികബന്ധത്തിന് ശേഷം അൽപ സമയം 10-15 മിനിട്ടോളം ഇത്തരത്തിൽ കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഗർഭധാരണം സംഭവിച്ചില്ലെങ്കില്‍
ഇനി ഇത്തരത്തില്‍ ചെയ്തിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളിൽ വന്ധ്യതയെന്ന പ്രശ്നം ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഒരു വർഷത്തിന് ശേഷം വന്ധ്യത ഉണ്ടെന്ന് തോന്നിയാൽ ഒരിക്കലും സമയം വൈകാതെ ചികിത്സിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ഉടനേ തന്നെ ചികിത്സ തുടങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications