For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ വിത്തുകള്‍ കഴിക്കാം

|

ഗര്‍ഭകാലം സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നത് തന്നെയാണ് എല്ലാ സ്ത്രീകളും ചിന്തിക്കുന്നത്. പക്ഷേ മോണിംഗ് സിക്‌നസ് പോലുള്ള ണവസ്ഥകള്‍ പലപ്പോഴും ആദ്യ മൂന്ന് മാസത്തില്‍ സ്ത്രീകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സമയം ആരോഗ്യം കൃത്യമായി കൈാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല.

Healthy Seed To Eat During Pregnancy

എന്നാല്‍ ഗര്‍ഭധാരണത്തിന് ശേഷം നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്നതിനെക്കുറിച്ച് ആദ്യം അറിയണം. പക്ഷേ എന്ത് മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുമ്പോഴും ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു കൂട്ടം വിത്തുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നതാണ്. എന്നാല്‍ എന്തൊക്കെ വിത്തുകളാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് നമുക്ക് നോക്കാം.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

നിങ്ങള്‍ക്ക് ഗര്‍ഭകാലത്ത് ധാരാളം വിത്തുകള്‍ കഴിക്കാവുന്നതാണ്. ഇതില്‍ പ്രധാനിയാണ് മത്തങ്ങ വിത്തുകള്‍. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നു. മത്തങ്ങ വിത്ത് കഴിക്കുന്നത് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കുന്നു. ഇതിലുള്ള പ്രോട്ടീനും നാരുകളും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് ഇഷ്ടമാണെങ്കില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് കുറച്ച് കൂടി രുചിയില്‍ കഴിക്കുന്നതിന് വേണ്ടി നാരങ്ങയും ഉപ്പും കുരുമുളകും എല്ലാം മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മത്തങ്ങ വിത്തുകള്‍ നിങ്ങള്‍ കഴിക്കുന്നത് ശീലമാക്കാം.

ചിയ വിത്തുകള്‍

ചിയ വിത്തുകള്‍

ചിയ സീഡ്‌സ് പലര്‍ക്കും വേണ്ടത്ര പരിചയമുണ്ടായിക്കൊള്ളണം എന്നില്ല. എന്നാല്‍ കസ്‌കസ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് കൂടുതല്‍ അറിയാം. ചിയ വിത്തുകള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ഹൃദയാരോഗ്യം നല്‍കുന്നു. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകളെ കുറക്കുന്നതിന് വേണ്ടി നമുക്ക് ചിയ വിത്തുകള്‍ ശീലമാക്കാവുന്നതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ഗര്‍ഭകാല അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. ഗര്‍ഭധാരണം നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചിയ വിത്തുകള്‍ നിങ്ങളെ സഹായിക്കുന്നു. ചിയ വിത്തുകള്‍ 25 ഗ്രാം കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന നാരുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അതോടെ മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്ത്

സൂര്യ കാന്തി വിത്തുകളും ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏത് കാലവും കഴിക്കാം. ഇവയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. വെറും ¼ കപ്പ് സൂര്യകാന്തി വിത്തുകളില്‍ 84 മൈക്രോഗ്രാം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും ഗര്‍ഭകാല അസ്വസ്ഥതകളില്‍ നിന്നും നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സൂര്യ കാന്തി വിത്ത് കഴിക്കാവുന്നതാണ്.

ചണവിത്ത്

ചണവിത്ത്

എല്ലാത്തിനുമുപരി ചണവിത്ത് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമായി ആരും കാണരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഗര്‍ഭകാലത്ത് പ്രത്യേകിച്ചും. ഗര്‍ഭിണികളില്‍ സൂപ്പര്‍ഫുഡ് എന്ന ലേബലിലേക്ക് ഇത് മാറിയിട്ടുണ്ട്. കാല്‍സ്യം, മഗ്‌നീഷ്യം, ഒമേഗ ഫാറ്റി ആസിഡുകള്‍, ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ നിറഞ്ഞ ചണവിത്ത് എന്തുകൊണ്ടും ഗര്‍ഭകാല പരിചരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. മള്‍ട്ടിവിറ്റാമിന്‍ ഗുണങ്ങള്‍ ഇതിലുണ്ട്. ഇനി ഇത് തനിയേ കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇത് കൊണ്ട് പലഹാരങ്ങളും സ്മൂത്തികളും തയ്യാറാക്കി കഴിക്കാം. എന്തുകൊണ്ടും ഗര്‍ഭകാല ആരോഗ്യത്തിന് മികച്ചതാണ് ചണവിത്ത്.

വാല്‍നട്ട്‌സ്

വാല്‍നട്ട്‌സ്

വിത്തുകള്‍ കഴിക്കുന്ന കാര്യത്തില്‍ എന്തിന് വാള്‍നട്ട് എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാള്‍നട്ട് ഒരു വിത്താണ്. ഇ്ത് ഗര്‍ഭകാലത്ത് കഴിക്കുന്നതിലൂടെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ വരെ ലഭിക്കുന്നു. സ്ത്രീകള്‍ക്ക് ലഘുഭക്ഷണത്തിനുള്ള മികച്ച ഭക്ഷണമാണ് വാള്‍നട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലൂള്ള ഗുണങ്ങള്‍ ഗര്‍ഭസ്ഥശിശുവിന് വരെ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ശക്തമായ ആന്റിഓക്സിഡന്റായ വിറ്റാമിന്‍ ഇയുടെയും കലവറയാണ് വാള്‍നട്ട്.

ശ്രദ്ധിക്കേണ്ടത്: എന്നാല്‍ നിങ്ങള്‍ ഇതുവരേയില്ലാത്ത ഒരു പുതിയ ശീലം ഗര്‍ഭകാലത്ത് ആരംഭിക്കുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിനും കൃത്യമായ ഉപദേശം തേടുന്നതിനും ശ്രദ്ധിക്കണം. അതിന് ശേഷം മാത്രമേ ഏത് വിവരങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കുഞ്ഞിനേയും ബാധിച്ചേക്കാം.

most read:ഓവുലേഷന്‍ ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ഫലത്തിന് ചെയ്യേണ്ടത്

most read:ഗര്‍ഭധാരണ സാധ്യത കൂട്ടും അത്തിപ്പഴം റെസിപ്പി: വന്ധ്യതയെ പ്രതിരോധിക്കാം

English summary

Healthy Seed To Eat During Pregnancy In Malayalam

Here in this article we have listed some healthy seeds to eat during pregnancy in malayalam. Take a look.
Story first published: Thursday, November 17, 2022, 18:09 [IST]
X
Desktop Bottom Promotion