Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഓവുലേഷന്‍ ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ഫലത്തിന് ചെയ്യേണ്ടത്
ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം ടെന്‍ഷനുണ്ടാക്കുന്ന ഒരു സമയമാണ് പലപ്പോഴും രണ്ടാഴ്ച. കാരണം ഓവുലേഷന്‍ കഴിഞ്ഞ് അടുത്ത ആര്‍ത്തവം വരുന്ന രണ്ടാഴ്ച സമയം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. കാരണം ഇത് കൂടുതല്‍ ടെന്‍ഷനും ആകാഷയും ഉത്കണ്ഠയും എല്ലാം വര്‍ദ്ധിപ്പിക്കുന്ന ഒരു സമയം തന്നെയാണ്. എന്നാല്‍ ഈ രണ്ടാഴ്ച നിങ്ങളുടെ ശരീരത്തില്‍ എന്ത് മാറ്റമാണ് നടക്കുന്നത്, ഈ രണ്ടാഴ്ച എങ്ങനെ ക്ഷമയോടെ ഇരിക്കണം എന്നത് എല്ലാവരും അറിയണം.

കാരണം ഗര്‍ഭിണിയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും ഈ രണ്ടാഴ്ച വളരെയധികം പ്രയാസങ്ങള്‍ നിറഞ്ഞതായിരിക്കും. രണ്ടാഴ്ച കടന്നു പോവാന്‍ പലപ്പോഴും ഇവര്‍ രണ്ട് വര്‍ഷത്തെ സമയം പോലും എടുത്തേക്കാം എന്ന് തോന്നിപ്പോവാം. ഇത്തരത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

സമ്മര്‍ദ്ദം കുറക്കുക
നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. സമ്മര്‍ദ്ദം നമ്മുടെ മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തേയും ബാധിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രണ്ടാഴ്ചത്തെ കാത്തിരിപ്പ് അല്‍ംപപം സമ്മര്‍ദ്ദത്തോടെ അല്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ ഗര്‍ഭധാരണത്തിന് വേണ്ടി എല്ലാം ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും നിങ്ങളുടെ സമ്മര്‍ദ്ദം ഇതിനുള്ള സാധ്യത കുറക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. സ്‌ട്രെസ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറയ്ക്കും. അതിനെ എങ്ങനെ നിയന്ത്രിക്കാം എന്ന് നമുക്ക് നോക്കാം.

സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്
രണ്ടാഴ്ചത്തെ കാത്തിരിപ്പില്‍ നിങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. കൃത്യമായി ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. നടക്കാന്‍ പോവുക, സംഗീതം ആസ്വദിക്കുക, ജോലി ചെയ്യുന്നവര്‍ അധികം സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യുക. യോഗ ചെയ്യുക, സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുക, പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുക. ചായ കുടിക്കുക. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം കുറയുകയും ആരോഗ്യത്തോടെ നിലനില്‍ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഗര്‍ഭധാരണത്തിന് പിന്തുണക്കും ആരോഗ്യത്തോടെയുള്ള ഗര്‍ഭത്തിനും നിങ്ങള്‍ വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതോടൊപ്പം നിങ്ങളുടെ സെര്‍വിക്കല്‍ മ്യൂക്കസ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വ്യായാമം
വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാര്യമാണ്. എന്നാല്‍ ഈ രണ്ടാഴ്ചത്തെ കാത്തിരിപ്പില്‍ കഠിനമായ വ്യായാമം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. മിതമായി മാത്രം വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഇടക്ക് നടക്കാന്‍ പോവുക, ചെറുതായി യോഗ പരിശീലിക്കുക എല്ലാം നല്ലതാണ്.

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ ഓര്‍ക്കണം. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ പുറത്ത് നിന്നുള്ള ഭക്ഷണ,ം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തിനും പ്രത്യുത്പാദനത്തിനും വളരെയധികം സഹായിക്കുന്നതാണ് ഈ ഭക്ഷണം. നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതാണ്. ഇത് കൂടാതെ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കണം.

കഫീന്‍ ഒഴിവാക്കുക
കഫീന്‍ എപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു. പലപ്പോഴും അണ്ഡോത്പാദനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് ഈ സമയം കഫീന്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഇത് നിങ്ങളില്‍ പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

മദ്യം ഒഴിവാക്കുക
മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സമയം ഇത്തരം ദു:ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പ്രത്യുത്പാദനക്ഷമതയെ ബാധഇക്കുകയും ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ രണ്ടാഴ്ചത്തെ കാത്തിരിപ്പില്‍ പൂര്‍ണമായും മദ്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് നെഗറ്റീവ് ഫലം നല്‍കുന്നു.

പ്രീനറ്റാല്‍ വിറ്റാമിന്‍ കഴിക്കുക
നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്ന് മാത്രമല്ല ഗര്‍ഭധാരണത്തിന് മുന്‍പും ഗര്‍ഭധാരണത്തിന് ശേഷവും കഴിക്കേണ്ട വിറ്റാമിനുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.

കൃത്യമായി വിശ്രമിക്കുക
വിശ്രമം എന്നത് ഒരാള്‍ക്ക് അനിവാര്യമാണ്. അതുകൊണ്ട് തന്നെ കൃത്യമായി വിശ്രമിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ രണ്ടാഴ്ച്ചക്കാലത്തേക്ക് വളരെയധികം സഹായിക്കുന്നതാണ്. ഇതിലൂടെ സമ്മര്‍ദ്ദം കുറക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് കഴിയുന്നത്ര ഉറങ്ങുക. ജോലി ചെയ്യുന്നവരാണെങ്കില്‍ ചെറിയ ഇടവേള എടുത്ത് പുറത്ത് പോവുന്നതിനും ചെറിയ നടത്തത്തിനും ശ്രദ്ധിക്കണം.

രണ്ടാഴ്ചയില്‍ സംഭവിക്കുന്നത്
കാത്തിരിപ്പിന്റെ ഈ രണ്ടാഴ്ച സ്ത്രീ ശരീരത്തില്‍ എത്തുന്ന ബീജം അണ്ഡവുമായി സംയോജിച്ച് ബീജസങ്കലനം നടത്തുന്നു. പിന്നീട് ഇത് ഫലോപിയന്‍ ട്യൂബ് വഴി ഗര്‍ഭപാത്രത്തില്‍ എത്തുകയും ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരുന്നത് ആരംഭിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണുകള്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയാണ്. ഈ ഹോര്‍മോണുകള്‍ ഗര്‍ഭിണിയാകുന്നതിനുള്ള മുഴുവന്‍ പ്രക്രിയയെയും സഹായിക്കുകയും ഭ്രൂണത്തെ ഇംപ്ലാന്റേഷന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആര്‍ത്തവ തീയ്യതിക്ക് ഒരാഴ്ച കഴിഞ്ഞ പരിശോധന നടത്തിയാല്‍ ഗര്‍ഭധാരണം മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൃത്യമായി ഡോക്ടറെ കണ്ട് പരിശോധന നടത്തിയതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാവൂ.



Click it and Unblock the Notifications











