For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണ സാധ്യത കൂട്ടും അത്തിപ്പഴം റെസിപ്പി: വന്ധ്യതയെ പ്രതിരോധിക്കാം

|

വന്ധ്യത എന്നത് സ്ത്രീകളിലും പുരുഷന്‍മാരിലും വളരെയധികം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരു അവസ്ഥ തന്നെയാണ്. വിവാഹം കഴിഞ്ഞ് കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും വന്ധ്യത ഒരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നതാണ് പിന്നീട് ചികിത്സകള്‍ പ്രശ്‌നത്തിലാക്കുന്നത്. വന്ധ്യതക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. വിവാഹം കഴിഞ്ഞ് ദമ്പതികള്‍ ഒരുമിച്ച് താമസിച്ചിട്ടും കുട്ടികളുണ്ടാവാത്ത ഘട്ടം വരുമ്പോള്‍ നിര്‍ബന്ധമായും നിങ്ങള്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഗര്‍ഭിണിയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്ധ്യതയെക്കുറിച്ചും അതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും വേണ്ട പ്രതിരോധത്തെക്കുറിച്ചെല്ലാം ഡോക്ടര്‍ പറഞ്ഞ് തരുന്നു.

Eating Figs

വന്ധ്യത എന്നത് ചികിത്സിച്ച് മാറ്റാവുന്നതും അല്ലെങ്കില്‍ മറ്റ് പരിഹാരങ്ങള്‍ കൂടി ഗര്‍ഭധാരണം സാധ്യമാക്കുന്നതിനും സാധിക്കുന്നു. മെഡിക്കല്‍ സയന്‍സ് വളരെയധികം വികസിച്ചിട്ടുള്ളത് കൊണ്ട് തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നുണ്ട്. ഹോര്‍മോണുകളില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് വന്ധ്യതയിലേക്ക് നിങ്ങളെ നയിക്കുന്നത്. എന്നാല്‍ ഭക്ഷണശീലങ്ങളിലൂടേയും ആരോഗ്യകരമായ മാറ്റങ്ങളിലൂടേയും നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. അത്തിപ്പഴത്തിന് വന്ധ്യത പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്. എങ്ങനെയെന്ന് നമുക്ക് നോക്കാം.

അത്തിപ്പഴത്തിന്റെ പ്രാധാന്യം

അത്തിപ്പഴത്തിന്റെ പ്രാധാന്യം

അത്തിപ്പഴം കഴിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഇത്. അത്തിപ്പഴം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ഇതിലുള്ള അയേണ്‍ അംശം ആരോഗ്യത്തോടൊപ്പം തന്നെ അണ്ഡാശയത്തിന്റെ ആരോഗ്യത്തിനും സ്ത്രീകളുടെ അണ്ഡോത്പാദനത്തിനും സഹായിക്കുന്നു. മാത്രമല്ല നാരുകളുടേയും വിറ്റാമിനുകളുടേയും കലവറ ആയതിനാല്‍ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും ഒന്നും ബാധിക്കുകയില്ല. കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, വിറ്റാമിന്‍ ബി6, നാരുകള്‍ എന്നിവയും അത്തിപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സ്ത്രീകളില്‍ അണ്ഡാരോഗ്യത്തിനും അണ്ഡങ്ങളുടെ ഉത്പാദനത്തിനും വളരെയധികം സഹായിക്കുന്നു അത്തിപ്പഴം.

പുരുഷന്‍മാരുടെ ആരോഗ്യം

പുരുഷന്‍മാരുടെ ആരോഗ്യം

പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് അത്തിപ്പഴം. പുരുഷന്‍മാരില്‍ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു അത്തിപ്പഴം. ബീജങ്ങളുടെ എണ്ണവും ചലന ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് അത്തിപ്പഴം കഴിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ സ്ഥിര വ്യായാമവും കൃത്യമായ ഭക്ഷണ രീതിയും പിന്തുടരണം. അത്തിപ്പഴം നേരിട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ ഒഴിഞ്ഞ വയറ്റില്‍ കുതിര്‍ത്ത് കഴിക്കാവുന്നതാണ്.

അത്തിപ്പഴം എങ്ങനെ സഹായിക്കുന്നു?

അത്തിപ്പഴം എങ്ങനെ സഹായിക്കുന്നു?

പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അത്തിപ്പഴം എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് അത്തിപ്പഴം. ഇതൊരു സൂപ്പര്‍ഫുഡ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിന്‍ ബി6, പാന്റോതെനിക് ആസിഡ്, കോപ്പര്‍, ധാരാളം നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് അത്തിപ്പഴം. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി എല്ലാം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് അത്തിപ്പഴം.

സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ ഉണ്ടാവുന്ന ആര്‍ത്തവ ക്രമക്കേടുകളും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും പ്രതിരോധിക്കുന്നതിനും ആര്‍ത്തവം കൃത്യമാവുന്നതിനും അത്തിപ്പഴം സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. ആര്‍ത്തവം കൃത്യമല്ലാത്തവരില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അത്തിപ്പഴം കഴിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമവും മാനസിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുന്നതിനുള്ള തീരുമാനവും നിങ്ങളെടുക്കണം. എന്നാല്‍ ഗര്‍ഭധാരണം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. അത്തിപ്പഴം കൊണ്ട് എങ്ങനെ മികച്ച റെസിപ്പി തയ്യാറാക്കാം എന്ന് നോക്കാം.

അവോക്കാഡോയും അത്തിപ്പഴവും

അവോക്കാഡോയും അത്തിപ്പഴവും

നല്ലതുപോലെ പഴുത്ത് ആവക്കാഡോ -1

പ്ലം അരിഞ്ഞത് - 1

അത്തിപ്പഴം ചെറുതായി അരിഞ്ഞത്- 2

കുരുമുളക്- അല്‍പം

വെളുത്തുള്ളി ചതച്ചത് - 1 അല്ലി

ജീരകം - 1/8 ടീസ്പൂണ്‍

മല്ലിയില - 1/8 ടീസ്പൂണ്‍

നാരങ്ങ നീര് - 1/2 നാരങ്ങ

തേന്‍ - ½ - ¾ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പ്ലം, അത്തിപ്പഴം, അവോക്കാഡോ, വെളുത്തുള്ളി എന്നിവ ഒരു പാത്രത്തില്‍ അരിഞ്ഞ് മാറ്റി വെക്കുക. ഒരു ചെറിയ പാത്രത്തില്‍ ജീരകം, മല്ലിയില, കുരുമുളക് നാരങ്ങ നീര്, തേന്‍ എന്നിവ മിക്‌സ് ചെയ്യുക. ഇത് ഒന്ന് അരച്ചെടുത്ത് അവോക്കാഡോ മിശ്രിതത്തിന് മുകളില്‍ ഇത് ഒഴിക്കുക. ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് നല്ലതുപോലെ തണുപ്പിച്ചെടുക്കുക. ഇത് കഴിക്കാവുന്നതാണ്.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളംമുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

most read:ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ പുതിയതായി എന്തെങ്കിലും തരത്തിലുള്ള റെസിപ്പിയോ മറ്റോ പരിക്ഷിക്കുന്നുവെങ്കില്‍ ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നല്ലൊരു ഡോക്ടറെ കണ്ടി കൃത്യമായി പരിശോധിച്ച ശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ ശീലമാക്കുക.

English summary

Eating Figs Helps to Improve Fertility In Malayalam

Here in this article we are discussing about eating figs helps to improve fertility in malayalam. Take a look.
X
Desktop Bottom Promotion