For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് അമിതവണ്ണത്തെ പേടിക്കുന്നവർക്ക് ഈ ടിപ്സ്

|

ഗർഭകാലം പല വിധത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഗർഭാവസ്ഥയിൽ അൽപം ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യത്തേയും നല്ല വിധത്തിൽ മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോൾ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണം ചെയ്യുന്നതായിരിക്കണം എന്ന കാര്യം വിട്ടു പോവരുത്. ആരോഗ്യ സംരക്ഷണത്തിനായി ശ്രമിക്കുമ്പോള്‍ പലപ്പോഴും അമിതവണ്ണം എല്ലാ സ്ത്രീകളുടേയും ഭയമാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

Most read; കുഞ്ഞിന് തുടുത്ത നിറത്തിന് തേങ്ങാപ്പാൽ വെന്ത എണ്ണMost read; കുഞ്ഞിന് തുടുത്ത നിറത്തിന് തേങ്ങാപ്പാൽ വെന്ത എണ്ണ

ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോൾ ഗർഭകാലത്തുണ്ടാവുന്ന അമിതവണ്ണത്തേയും അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിന് കാരണം എന്ന് തിരിച്ചറിഞ്ഞ് ഈ അമിതവണ്ണത്തെ കുറക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഗര്‍ഭകാലത്തും അതിന് ശേഷവും ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന ഡയറ്റ് എന്താണെന്ന് നമുക്ക് നോക്കാം.

ഗർഭകാലത്ത് തടി കൂടുന്നത്

ഗർഭകാലത്ത് തടി കൂടുന്നത്

ഗർഭകാലത്ത് തടി കൂ‌ടുന്നത് സ്വാഭാവികമാണ്. എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യവും കൂടിയാണ്. എന്നാൽ സാധാരണ അവസ്ഥയിൽ അമിതവണ്ണം അല്ല അൽപം തടി എന്തായാലും കൂടുന്നുണ്ട്. പക്ഷേ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അമിതവണ്ണത്തിലേക്ക് ഒരിക്കലും ഗർഭിണികൾ പോവാന്‍ പാടുള്ളതല്ല. ‌പല കാരണങ്ങൾ കൊണ്ടും ഗർഭകാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം. കുഞ്ഞിന്‍റെ ഭാരം, രക്തപ്രവാഹം വർദ്ധിപ്പിക്കുന്നുണ്ട്, മുലപ്പാലിൻറെ ഉത്പാദനം, അംമ്നിയോട്ടിക് ഫ്ളൂയിഡ് വർദ്ധിക്കുന്നത്. ഇതെല്ലാം ഗർഭകാലത്ത് നിങ്ങളുടെ വണ്ണം വർദ്ധിപ്പിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഗർഭകാലത്ത് ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. അമിതവണ്ണം നിങ്ങളില്‍ പലപ്പോഴും പെട്ടെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭിണികളില്‍ പ്രമേഹസാധ്യത വർദ്ധിപ്പിക്കുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും പ്രസവ സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം അമിതവണ്ണത്തിൻറെ ഫലമായാണ്. എന്നാൽ ഇതിനെ കുറക്കാൻ ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട ചിലതുണ്ട്.

ഭക്ഷണ ശീലം

ഭക്ഷണ ശീലം

പെട്ടെന്ന് കാലങ്ങളായി ശീലിച്ച് പോന്ന ഭക്ഷണ ശീലം മാറ്റുന്നതിന് ബുദ്ധിമുട്ടുണ്ടാവും. എന്നാൽ പലപ്പോഴും ഇത് നിങ്ങളിൽ അൽപം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ പെട്ടെന്ന് മാറ്റാതെ പതിയെ പതിയെ നിങ്ങൾക്ക് ഭക്ഷണശീലത്തിൽ മാറ്റം വരുത്താവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാൽ ഒരു കാരണവശാലും ഭക്ഷണത്തിൽ പ്രോട്ടീന്റേയും വിറ്റാമിന്റേയും അളവ് കുറക്കരുത്. ഇത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് ഭക്ഷണത്തിന്റെ അളവ് അൽപം പതുക്കെ കുറക്കാൻ ശ്രദ്ധിക്കുക.

കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നത്

കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നത്

പലപ്പോഴും കൂടുതൽ എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഒലീവ് ഓയിൽ ബട്ടർ എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വെളിച്ചെണ്ണ പോലെ കൊഴുപ്പ് കൂടിയ വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗർഭകാലത്ത് ഇത്തരം ഉത്പ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കാൻ ശ്രദ്ധിക്കുക.

പഴങ്ങളും ജ്യൂസും ധാരാളം‌

പഴങ്ങളും ജ്യൂസും ധാരാളം‌

ഗര്‍ഭകാലത്ത് ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കാൻ പാടില്ല. അതുകൊണ്ട് തന്നെ പഴങ്ങളും ജ്യൂസും ഭക്ഷണത്തിൽ ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് ആവശ്യത്തിന് മാത്രം ആക്കുക. ഒരു കാരണവശാലും ഉപ്പ് കൂടുതല്‍ കഴിക്കാൻ പാടുള്ളതല്ല. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

English summary

Diet Plans For Overweight Pregnant Women

In this article we are discussing about the dietary tips for overweight pregnant women. Read on.
X
Desktop Bottom Promotion