പ്രസവം എളുപ്പമാക്കും ഈ വഴികള്‍

Posted By: Lekhaka
Subscribe to Boldsky

ഗർഭിണിയായിരിക്കുമ്പോൾ സുഖ പ്രസവമായിരിക്കുമോ, സിസേറിയനായിരിക്കുമോ എന്നൊക്കെ കൂടുതൽ ചിന്തിക്കാതിരിക്കുക. ഒരുപാട് ആലോചിക്കുന്നതിൽ നിന്നും എപ്പോഴും മാറിനിൽക്കുന്നതാണ് നല്ലത്‌. അച്ഛനാവണോ ഉടനെ തന്നെ, ഈ ചെറിയ കാര്യം ശ്രദ്ധിക്കാം

ഏതാണ്ട് 85 % ഗർഭിണികളിലും സുഖപ്രസവത്തിനുള്ള സാദ്ധ്യതയുണ്ടെങ്കിലും അതിൽ 65 %മാത്രമേ വിജയിക്കുന്നുള്ളൂ. നിങ്ങൾ സുഖപ്രസവം ആഗ്രഹിക്കുന്ന സ്‌ത്രീയാണെങ്കിൽ ഇതാ നിങ്ങൾക്കായി ചില നുറുങ്ങുകൾ.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

ഗർഭകാലം മുഴുവൻ ചെറിയ വ്യായാമം ചെയ്താൽ ആരോഗ്യവും ഈ കാലയളവ് മുഴുവനും ചുറുചുറുക്കോടെയിരിക്കാനും സാധിക്കും .പതിവായി വ്യായാമം ചെയ്യുന്നത് ഇടുപ്പിലെ പേശികളെ ആരോഗ്യമുള്ളതാക്കും .കെഗെൽ വ്യായാമം ചെയ്യുന്നത് ഒരു പരിധിവരെ സഹായിക്കും .ഇത് തുടയിലെ മസിലുകളെ ബലപ്പെടുത്തി പ്രസവ വേദനയും ,സ്‌ട്രെസ്സും കുറയ്ക്കുന്നു .

 യോഗ ചെയ്യുന്നത്

യോഗ ചെയ്യുന്നത്

പ്രിനറ്റൽ യോഗ ചെയ്യുന്നത് ശരീരവഴക്കം നൽകുകയും, ശ്വാസം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും .യോഗ നിങ്ങൾക്ക് ശാന്തതയും ,സമാധാനവും നൽകും .

നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക

നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക

ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുക .നിങ്ങളുടെ ഭാരത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്തുക .ശരീരഭാരം അമിതമായി കൂടുന്നത് സാധാരണ പ്രസവത്തെ ബാധിക്കും .

കൊഴുപ്പുള്ള ഭക്ഷണം

കൊഴുപ്പുള്ള ഭക്ഷണം

ഗർഭകാലത്തു പല സ്‌ത്രീകളും കൊഴുപ്പുള്ള ഭക്ഷണം ധാരാളം കഴിച്ചു ഭാരം കൂട്ടാറുണ്ട് .നിങ്ങളുടെ ആഗ്രഹം നിയന്ത്രിക്കുക .പോഷകങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ആവശ്യമാണ് .

 വെള്ളം കുടിക്കുകയും

വെള്ളം കുടിക്കുകയും

നിങ്ങളെയും കുഞ്ഞിനെയും പോഷകസമൃദ്ധമാക്കാൻ ഭക്ഷണം ആവശ്യമാണ് .ആരോഗ്യമുള്ള അമ്മയ്ക്ക് പ്രസവസംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാനാകും .ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുകയും ചെയ്യുക .

 സമ്മർദ്ദത്തെ മാറ്റിനിർത്തുക

സമ്മർദ്ദത്തെ മാറ്റിനിർത്തുക

സമ്മർദ്ദം , ഉത്കണ്ഠ,അമിത ചിന്ത എന്നിവ മാറ്റിനിർത്തുക .നിങ്ങൾ വളരെ ശാന്തമായി ഇരിക്കേണ്ട സമയമാണിത് .ഉത്കണ്ഠ വന്നിട്ട് ഒഴിവാക്കുന്നതിനേക്കാൾ ശാന്തമായി ഇരിക്കുന്നതാണ് നല്ലത് .

ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക

ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക

പ്രസവ സമയത്തു ശ്വസന വ്യായാമങ്ങൾ വളരെയേറെ സഹായിക്കും .ശരിയായ രീതിയിൽ ഓക്‌സിജൻ ലഭിക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്ക് നല്ലതാണ് . അതിനാൽ പതിവായി ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക .ഇതുവഴി നിങ്ങൾ സുഖ പ്രസവത്തിലേക്കുള്ള ഒരു ചുവടുകൂടി വച്ചിരിക്കുന്നു .

 സ്വയം ബോധവാനാകുക

സ്വയം ബോധവാനാകുക

പ്രസവത്തെക്കുറിച്ചു സ്വയം ബോധവാനായിരിക്കുന്നത് നല്ലതാണ് .പ്രസവ വേദന ലഘൂകരിക്കാനുള്ള മാർഗങ്ങളായ ശ്വസനം ,ശാന്തത ,മറ്റ് മാർഗ്ഗങ്ങൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുക . നിങ്ങൾ ഡോക്ടറോട് ചോദിക്കുകയോ ,മറ്റ് ക്ലാസ്സുകളിൽ പങ്കെടുത്തു പ്രസവത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുകയോ ചെയ്യുക .

പതിവായി മസാജ് ചെയ്യുക

പതിവായി മസാജ് ചെയ്യുക

ഗർഭത്തിന്റെ ഏഴു മാസം മുതൽ പതിവായി മസാജ് ചെയ്യാവുന്നതാണ് .ഇത് സമ്മർദ്ദം കുറയ്ക്കുകയും ,പേശിവേദന ,മറ്റ് ടെൻഷനുകൾ എല്ലാം കുറയ്ക്കുകയും ചെയ്യും . നിങ്ങളുടെ സഹായത്തിനായി ശരിയായ ആളുകളെ കണ്ടെത്തുക

 പിന്തുണ നല്കാൻ കഴിയുന്നവരെ

പിന്തുണ നല്കാൻ കഴിയുന്നവരെ

നിങ്ങളുടെ പ്രസവ സമയത്തു തക്ക പിന്തുണ നല്കാൻ കഴിയുന്നവരെ കൂടെ നിർത്തുക എന്നത് വളരെ പ്രധാനമാണ് . അമ്മയായിരിക്കുന്നത് വളരെ മഹത്തരമായ കാര്യമായി നിങ്ങൾക്ക് തോന്നും .സഹോദരിമാരും മറ്റു കുടുംബാംഗങ്ങളും കുഞ്ഞിനെ നോക്കുന്നതും ,നിങ്ങൾക്ക് എവിടെ പോകുന്നതിനും പിന്തുണ നൽകുന്നതും വളരെ പ്രധാനമാണ് .

English summary

Useful Pregnancy Tips For Normal Delivery

If you are one of those women who want to have a baby the normal way take a look at some useful pregnancy tips for vaginal delivery.