For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛനാവണോ ഉടനെ തന്നെ, ഈ ചെറിയ കാര്യം ശ്രദ്ധിക്കാം

പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിച്ച് അച്ഛനാവുകയെന്ന ആഗ്രഹം സഫലമാക്കാന്‍ ചില ഭക്ഷണങ്ങള്‍.

|

വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ഒരു അച്ഛനാകണമെന്ന ആഗ്രഹം നിങ്ങള്‍ക്കുണ്ടോ? അതിനായുള്ള ശ്രമങ്ങളും സാമ്പത്തിക ഭദ്രതയും എല്ലാം ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെന്തിന് താമസിക്കണം. അച്ഛനാകാന്‍ തയ്യാറെടുത്ത് കഴിഞ്ഞാല്‍ പല ചീത്ത ശീലങ്ങളും നിങ്ങള്‍ നിര്‍ബന്ധമായും നിര്‍ത്തേണ്ടതുണ്ട്. ഇതുവരെ വിശേഷമായില്ലേ, യഥാര്‍ത്ഥ കാരണം ഇതാണ്

പുകവലി, മദ്യപാനം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം നിങ്ങളിലെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും തകര്‍ക്കുന്നതാണ്. സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക തുടങ്ങി ഭക്ഷണ കാര്യങ്ങളിലും കൂടി അല്‍പം നിയന്ത്രണം വെച്ചാല്‍ നിങ്ങള്‍ക്ക് ഉടന്‍ തന്നെ അച്ഛനാകാം. പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്

 തൈര്

തൈര്

തൈര് ധാരാളം കഴിയ്ക്കുക. സിങ്കിന്റെ കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉച്ചഭക്ഷണത്തിനു ശേഷമോ രാത്രി ഭക്ഷണത്തിനു ശേഷമോ തൈര് ശീലമാക്കുക.

 ചിക് പീസ്

ചിക് പീസ്

നമ്മുടെ നാട്ടിലും സാധാരണ ലഭിയ്ക്കുന്നതാണ് ചിക് പീസ് അഥവാ വെള്ളക്കടല. ദിവസവും 100 ഗ്രാം വീതം കഴിച്ചാല്‍ 1.5 മില്ലി ഗ്രാം സിങ്ക് ഇതില്‍ നിന്നും കിട്ടും.

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പാണ് മറ്റൊരു ഭക്ഷണം. ഓരോ 100 ഗ്രാം കശുവണ്ടിപ്പരിപ്പിലും 5.5 മില്ലി ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. എപ്പോഴെങ്കിലും സ്‌നാക്‌സ് കഴിക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നുകയാണെങ്കില്‍ അല്‍പം കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് നല്ലതാണ്.

ചീര

ചീര

ആരോഗ്യ ഗുണങ്ങളില്‍ മുന്നിലാണ് ചീര. 100 ഗ്രാം ചീര സ്ഥിരമായി കഴിയ്ക്കുകയാണെങ്കില്‍ 195മില്ലിഗ്രാം ഫോളേറ്റ് ലഭിയ്ക്കുന്നു. ചീര ജ്യൂസും നിങ്ങള്‍ക്ക് സീലമാക്കാവുന്നതാണ്.

 ശതാവരി

ശതാവരി

വന്ധ്യത പോലുള്ള പ്രശ്‌നങ്ങളെ പരിഹരിച്ച് ബീജത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മുന്നിലാണ് ശതാവരി. ദിവസവും നൂറ് ഗ്രാം ശതാവരി കഴിയ്ക്കുന്നത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കൂ. പ്രഭാത ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ് ശീലമാക്കാം.

ആവക്കാഡോ

ആവക്കാഡോ

പഴങ്ങളില്‍ ഭീകരനാണ് ആവക്കാഡോ. ആരോഗ്യഗുണങ്ങളില്‍ മുന്നിലാണ് വെണ്ണപ്പഴം എന്നറിയപ്പെടുന്ന ആവക്കാഡോ. ദിവസവും ആവക്കാഡോ കഴിയ്ക്കുന്നത് പുരുഷന് വളരെയധികം നല്ലതാണ്.

English summary

Foods For Soon-To-Be Dads

What to eat for healthy sperm? Foods rich in zinc and folate are a must. Read on to know...
Story first published: Saturday, January 21, 2017, 10:52 [IST]
X
Desktop Bottom Promotion