ഒരു മാസം യോഗ, വന്ധ്യത പൂര്‍ണമായും മാറ്റാം

Posted By:
Subscribe to Boldsky

വന്ധ്യത ജീവിതത്തിലെ വില്ലനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്തതിന്റെ വിഷമം അനുഭവിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരും വന്ധ്യതയെന്ന കുരുക്കിന്റെ പിടിയിലാണ്. യോഗ മനസ്സിനും ശരീരത്തിനും ഉന്‍മേഷവും പുതുജീവനും നല്‍കുന്നു. നിത്യ ജീവിതത്തില്‍ നമുക്ക് പ്രശ്‌നക്കാരാകുന്ന പല രോഗങ്ങളേയും ഇല്ലാതാക്കാന്‍ യോഗയിലൂടെ സാധിയ്ക്കും.

വന്ധ്യതയ്ക്ക് പരിഹാരം കാണാനും യോഗ നല്ലൊരു മാര്‍ഗ്ഗമാണ്. യോഗ ചെയ്യുന്നതിലൂടെ ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ശരീരത്തിലെ അഴുക്കിനേയും വിഷത്തേയും പുറന്തള്ളുകയും ചെയ്യുന്നു. ബീജാരോഗ്യത്തിന് ഒരു തക്കാളി ദിവസവും

കൂടാതെ നമ്മുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഏതൊക്കെ യോഗ പോസുകളാണ് ഇത്തരത്തില്‍ വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കുന്നത് കൊണ്ടുള്ള നേട്ടം

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം

സ്ത്രീകള്‍ പശ്ചിമോത്തനാസനം ചെയ്യുന്നതിലൂടെ അവരുടെ ഗര്‍ഭപാത്രത്തിന് ഊര്‍ജ്ജവും ശക്തിയും വര്‍ദ്ധിയ്ക്കുന്നു. ചിത്രത്തില്‍ കാണുന്നതു പോലെ പൂര്‍ണമായി ഇരുന്ന് കൈയ്യും കാലും നീട്ടി ഇടുപ്പ് വളച്ചാണ് ഇത് ചെയ്യേണ്ടത്. ഈ യോഗാസനം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ഹസ്തപദാസനം

ഹസ്തപദാസനം

ഹസ്തപദാസനമാണ് മറ്റൊന്ന്. മുട്ട് വളയാതെ കൈ പാദത്തില്‍ മുട്ടിയ്‌ക്കേണ്ടതാണ്. ഇത് മസിലുകള്‍ക്ക് കരുത്തും ശരീരത്തിന്റെ പുറകിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പികക്ുകയും ചെയ്യുന്നു. പെല്‍വിക് മസിലുകള്‍ക്ക് കരുത്തും നാഡീ ഞരമ്പ് വ്യവസ്ഥകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

 ജനു ശ്രീരാസനം

ജനു ശ്രീരാസനം

ഇടുപ്പിന് താഴെയുള്ള മസിലുകളെ ഉത്തേജിപ്പിക്കുന്നതിനും ടെന്‍ഷനും മറ്റ് മാനസിക സമ്മര്‍ദ്ദങ്ങളും ഇല്ലാതാക്കുന്നതിനും ഈ യോഗാസനം സഹായിക്കുന്നു.

 ബദ്ധകോണാസനം

ബദ്ധകോണാസനം

ബദ്ധകോണാസനമാണ് മറ്റൊരു പ്രതിവിധി. ഇത് സ്വകാര്യഭാഗങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ഉള്ള ഒന്നാണ്. ഇത് തുടയിടുക്കുകള്‍ക്കിടയിലും ഇടുപ്പിന്‌റെ ഭാഗത്തേയക്കുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്‍മാരിലാണെങ്കില്‍ ആരോഗ്യമുള്ള ബീജം ഉണ്ടാവാന്‍ സഹായിക്കുന്നു.

 വിപരീത കരണി

വിപരീത കരണി

പുറം വേദന ഉള്ള സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് വിപരീത കരണി യോഗാസനം. ഇത് പെല്‍വിക് ഏരിയയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വന്ധ്യതയെന്ന പ്രശ്‌നത്തെ ഒരു മാസം കൊണ്ട് ഇല്ലാതാക്കുകയും ചെയ്യുന്നു. തറയില്‍ മലര്‍ന്ന് കിടന്ന് കാല്‍ രണ്ടും മുകളിലേക്ക് നീട്ടി കൈ നീട്ടി വെച്ച് ചെയ്യുന്നതാണ് ഈ യോഗാസനം.

ബാലാസനം

ബാലാസനം

തുടകള്‍ക്കും യോനിയ്ക്കും ഇടുപ്പിനും മുറുക്കം കിട്ടാനും ആരോഗ്യ പ്രശ്‌നങ്ങളെ വേരോടെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ബാലാസനം. മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളെ നിഷ്പ്രയാസം ഇല്ലാതാക്കുന്നു. മാത്രമല്ല ശരീരത്തിന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രാണായാമം

പ്രാണായാമം

രക്തകോശങ്ങളെ ശുദ്ധീകരിയ്ക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഏറ്റവും ഉത്തമമായ ഒന്നാണ് പ്രാണായാമം. ഇത് ശരീരത്തിന്റെ ഹോര്‍മോണ്‍ ലെവല്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നു. ഇതിലൂടെ ശരീരം ക്ലീന്‍ ആയിത്തീരുന്നു.

 ഹെഡ്‌സ്റ്റാന്റ്

ഹെഡ്‌സ്റ്റാന്റ്

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു പോസാണ് ഹെഡ്‌സ്റ്റാന്റ് പോസ്. ശരീരത്തെ നിങ്ങളായി തന്നെ ഒരു പ്രത്യേക പോയിന്റില്‍ ബാലന്‍സ് ചെയ്യണം. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല തലച്ചോറിലെ ഹൈപ്പോതലാമസിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശ്രദ്ധ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ഷോള്‍ഡര്‍ സ്റ്റാന്റ്

ഷോള്‍ഡര്‍ സ്റ്റാന്റ്

ഷോള്‍ഡര്‍ സ്റ്റാന്റ് ആണ് മറ്റൊരു പോസ്. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും പലപ്പോഴും വന്ധ്യത പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഷോള്‍ഡര്‍ സ്റ്റാന്റ് പോസ്.

ബ്രിഡ്ജ് പോസ്

ബ്രിഡ്ജ് പോസ്

ബ്രിഡ്ജ് പോസാണ് മറ്റൊന്ന്. ഇത് നിതംബത്തിലേയും പെല്‍വിക് ഏരിയയിലേയും മസിലുകളെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഈ ഭാഗങ്ങളിലേക്ക് കൂടുതല്‍ രക്തയോട്ടം നടക്കുകയും ചെയ്യുന്നു. 30 സെക്കന്റ് നേരമെങ്കിലും ഈ പോസില്‍ തുടരണം.

കോബ്ര പോസ്

കോബ്ര പോസ്

ഏറ്റവും പ്രധാനപ്പെട്ട ഒരു പോസാണ് ഇത്. ഇത് ബാക്കിലെ മസിലുകളെ ബലപ്പെടുത്തുന്ന. കമിഴ്ന്ന് കിടന്ന് ശരീരത്തിന്റെ പകുതിഭാഗം മേലോട്ടുയര്‍ത്തിയാണ് ഇത് ചെയ്യേണ്ടത്. അല്‍പനേരം ശ്വാസോച്ഛ്വാസത്തെ ക്രമീകരിയ്ക്കുകയും വേണം.

ശവാസനം

ശവാസനം

യോഗ നിദ്ര എന്നാണ് ഇതറിയപ്പെടുന്നത്. വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സ്ത്രീയ്ക്കും പുരുഷനും ചെയ്യാവുന്ന യോഗാസനമാണ് ഇത്. ശരീരവും മനസ്സും ഒരു പോലെ സ്വതന്ത്രമാക്കപ്പെടുന്ന അവസ്ഥയാണ് ഇത്. ശവാസനം ഏറ്റവും നല്ല വന്ധ്യതാ ചികിത്സയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Top Yoga Asanas That Boost Fertility

Practicing yoga during pregnancy balances emotional stress and hormone levels. Read on to know how these top fertility yoga asanas will help boost the chances.
Story first published: Wednesday, February 15, 2017, 10:54 [IST]
Subscribe Newsletter