അബോര്‍ഷന് ശേഷമുള്ള സ്ത്രീശരീരം

Posted By:
Subscribe to Boldsky

അബോര്‍ഷന്‍ എന്ന് പറയുന്നത് കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരമ്മയ്ക്കും സഹിക്കാനാവാത്ത ഒന്നാണ്. അബോര്‍ഷന്‍ സംഭവിച്ച് കഴിഞ്ഞാല്‍ പിന്നീട് സ്ത്രീ ശരീരത്തില്‍ നടക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. ഇത്തരം മാറ്റങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല.

നിറവും ആരോഗ്യവുമുള്ള കുഞ്ഞിന് ആയുര്‍വ്വേദവഴി

ഇവയില്‍ പലതും നിസ്സാരമെന്ന് കരുതി നാം തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ പ്രാധാന്യം നല്‍കേണ്ട ചില അനാരോഗ്യകരമായ മാറ്റങ്ങള്‍ സ്ത്രീശരീരത്തില്‍ നടക്കും. അവ എന്തൊക്കെയെന്ന് നോക്കാം. പ്രസവത്തിന്റെ അവസാനഘട്ടം ഭയപ്പെടുത്തും, കാരണം

അമിത രക്തസ്രാവം

അമിത രക്തസ്രാവം

സ്ത്രീകളില്‍ രക്തസ്രാവം അബോര്‍ഷന് ശേഷം ഭയപ്പെടേണ്ടതില്ല. എന്നാല്‍ രക്തം കട്ടയായി പോവുക, രക്തത്തിന്റെ നിറവ്യത്യാസം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ അബോര്‍ഷന് ശേഷം എല്ലാ സ്ത്രീകളിലും ഈ പ്രശ്‌നം ഉണ്ടാവണം എന്നില്ല. ഗര്‍ഭപാത്രത്തില്‍ മുറിവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലാണ് പലപ്പോഴും രക്തസ്രാവം അധികമാകുന്നത്.

വേദന കൂടുതല്‍

വേദന കൂടുതല്‍

ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയുടെ ഇരട്ടിയായിരിക്കും അബോര്‍ഷന്‍ സമയത്ത് ഉണ്ടാവുന്നത്. വേദനയ്ക്ക് ശമനം കണ്ടില്ലെങ്കില്‍ ഡോക്ടറെ സമീപിയ്ക്കാന്‍ മടിയ്ക്കരുത്.

 അണുബാധയ്ക്കുള്ള സാധ്യത

അണുബാധയ്ക്കുള്ള സാധ്യത

അബോര്‍ഷന് ശേഷം നിങ്ങള്‍ക്ക് പനിയുണ്ടാവുകയാണെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധം കുറച്ച് നാളത്തേയ്ക്ക് ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭലക്ഷണങ്ങള്‍

ഗര്‍ഭലക്ഷണങ്ങള്‍

ചില സ്ത്രീകളിലെങ്കിലും അബോര്‍ഷന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഗര്‍ഭലക്ഷണങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

വിഷാദരോഗം

വിഷാദരോഗം

പല സ്ത്രീകളിലും കാണപ്പെടുന്ന ഒന്നാണ് വിഷാദരോഗം. എന്നാല്‍ ഇതിന് കൃത്യമായ ചികിത്സ ആവശ്യമാണ് അബോര്‍ഷന് ശേഷമുള്ള വിഷാദരോഗം പൂര്‍ണമായും ചികിത്സയിലൂടെ മാറ്റാവുന്നതാണ്.

English summary

The harsh truth about how women feel after an abortion

Did you know that your body changes after an abortion? Going through an abortion is hard for the woman, both mentally and physically.
Story first published: Tuesday, April 11, 2017, 17:00 [IST]
Please Wait while comments are loading...
Subscribe Newsletter