പ്രസവത്തിന്റെ അവസാനഘട്ടം ഭയപ്പെടുത്തും, കാരണം

Posted By: Lekhaka
Subscribe to Boldsky

സാധാരണ പ്രസവകാലം 38 മുതല്‍ 40 ആഴ്ചകള്‍ വരെയാണ് എന്നാണ് പൊതുവേ എല്ലാവരും പറയാറുള്ളത്. എന്നാല്‍ പ്രസവം അടുക്കുന്ന മൂന്നാം ഘട്ടത്തില്‍ അത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു കാലമാണെന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. കാരണം, പ്രസവത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ തളര്‍ച്ചയും വയ്യായ്കയുമൊക്കെയായി കടന്നുപോകുന്നു.

രണ്ടാം ഘട്ടത്തിലാകട്ടെ, നീര്‍ക്കെട്ട്, ഭാരക്കൂടുതല്‍, ഉറക്കമില്ലാത്ത രാത്രികള്‍ എന്നിങ്ങനെയൊക്കെയായി സമയം കടന്നുപോകുന്നു. ഈ രണ്ട് ഘട്ടങ്ങളിലുമായി നിങ്ങള്‍ ക്ഷമയുടെ നെല്ലിപ്പലക കാണുകയും, മൂന്നാം ഘട്ടമാകുമ്പോഴേക്ക് ഒരു തരി ക്ഷമയും സഹനശേഷിയും നിങ്ങളില്‍ അവശേഷിക്കുവാന്‍ സാധ്യത ഇല്ലാതാകുന്നു.

എന്നാല്‍ ഇനി അതോര്‍ത്ത് വിഷമിക്കേണ്ട. ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയ സ്ത്രീകള്‍ തങ്ങള്‍ ഈ അവസാന മൂന്ന് മാസക്കാലം ഫലപ്രദമായി നേരിട്ടത് എങ്ങിനെയെന്ന് നമുക്ക് നോക്കാം.

യോനിക്ക് അധിക സമ്മര്‍ദ്ദം

യോനിക്ക് അധിക സമ്മര്‍ദ്ദം

പൂര്‍ണ്ണഗര്‍ഭിണി ആയിരിക്കുമ്പോഴുള്ള വീര്‍ത്ത വയര്‍ നിങ്ങളുടെ യോനിക്ക് അധിക സമ്മര്‍ദ്ദം കൊടുക്കുകയും അത് വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഇതിനെ ഫലപ്രദമായി നേരിടാന്‍ ഒരു ഐസ് പായ്ക്ക് ഉപയോഗിക്കുക.

 അനുയോജ്യമായ തലയിണ

അനുയോജ്യമായ തലയിണ

ഗര്‍ഭകാലത്തിന് അനുയോജ്യമായ തലയിണ വാങ്ങുക. ഇത് നിങ്ങള്‍ക്ക് സുഖപ്രദമായ ഉറക്കം സമ്മാനിക്കുന്നതാണ്.

 തിരിഞ്ഞു കിടക്കുക

തിരിഞ്ഞു കിടക്കുക

ഉറങ്ങുമ്പോള്‍ തിരിഞ്ഞു കിടക്കുക, കിടക്കയില്‍ സുഖപ്രദമായ ഒരു സ്ഥലം കണ്ടെത്തുക എന്നതൊക്കെ ബുദ്ധിമുട്ടാണ്. അതിനാല്‍ ഒരു റിക്ലൈനറില്‍ ഉറങ്ങുവാന്‍ ശ്രമിക്കുക.

 വെള്ളക്കുപ്പികള്‍ വയ്ക്കുക

വെള്ളക്കുപ്പികള്‍ വയ്ക്കുക

വീടിന്‍റെ പല ഭാഗങ്ങളിലായി വെള്ളക്കുപ്പികള്‍ വയ്ക്കുക. അങ്ങിനെയെങ്കില്‍ കൃത്യമായ സമയങ്ങളില്‍ നിങ്ങള്‍ക്ക് വെള്ളം കുടിക്കുവാനും ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്തുവാനും സാധിക്കുന്നു.

 ബുദ്ധിമുട്ടില്ലാതെ വെള്ളം കുടിക്കുവാന്‍

ബുദ്ധിമുട്ടില്ലാതെ വെള്ളം കുടിക്കുവാന്‍

വലിയ സ്ട്രോയോട് കൂടിയ വെള്ളക്കുപ്പി അടുത്ത് വയ്ക്കുക. സ്ട്രോ ഉള്ളത് കാരണം കിടക്കുമ്പോഴും ബുദ്ധിമുട്ടില്ലാതെ വെള്ളം കുടിക്കുവാന്‍ സഹായകരമാണ്.

 ബ്രാ ബാക്ക് എക്സ്റ്റെന്‍ഡര്‍

ബ്രാ ബാക്ക് എക്സ്റ്റെന്‍ഡര്‍

നേഴ്സിംഗ് ബ്രാ ധരിക്കുവാന്‍ നിങ്ങള്‍ക്ക് താല്പര്യം ഇല്ലേ? എങ്കില്‍ സാധാരണ ബ്രായില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന ബ്രാ ബാക്ക് എക്സ്റ്റെന്‍ഡര്‍ ഉപയോഗിക്കുക.

 മാറിടത്തില്‍ കുരുക്കളോ

മാറിടത്തില്‍ കുരുക്കളോ

മാറിടത്തില്‍ കുരുക്കളോ ചൂടോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ബ്രാ കുറച്ച് നേരം ഫ്രീസറില്‍ വച്ചതിനുശേഷം അത് ധരിക്കുക.

 യോഗ ചെയ്യുക.

യോഗ ചെയ്യുക.

യോഗ ചെയ്യുക. ഇത് നിങ്ങളുടെ പേശീ വീക്കവും മേലുവേദനയും അകറ്റുവാന്‍ സഹായിക്കുന്നു.

 നടുവേദന വരാനുള്ള സാധ്യത

നടുവേദന വരാനുള്ള സാധ്യത

കുഞ്ഞിന്‍റെ ഭാരം മൂലം നിങ്ങള്‍ക്ക് നടുവേദന വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഡോണറ്റിന്‍റെ രൂപത്തിലുള്ള പൂളുകളില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുവാന്‍ ഉപയോഗിക്കുന്ന ‘ഫ്ലോട്ടികള്‍' ഉറങ്ങുവാന്‍ നേരം വയറിന്‍റെ ഭാഗത്ത് വയ്ക്കുക. മിനുസമുള്ള ഷീറ്റ് വച്ച് മൂടി, ഫ്ലോട്ടിയുടെ കുഴിഞ്ഞ ഭാഗത്ത് വയര്‍ സ്വസ്ഥമായി വച്ചിട്ട് ഉറങ്ങുക. ഇങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ക്ക് നടുവേദന അനുഭവപ്പെടാതെ സുഖമായി ഉറങ്ങുവാന്‍ സാധിക്കുന്നു.

ലാവണ്ടര്‍ ഓയില്‍

ലാവണ്ടര്‍ ഓയില്‍

മനസ്സിന് കുളിര്‍മ്മയേകുന്ന ലാവണ്ടര്‍ ഓയില്‍, ഓറഞ്ച് ബ്ലോസം ഓയില്‍, സാറ്റ്സുമ ഓയില്‍ എന്നിവ ഉപയോഗിക്കുക.

 പച്ചവെള്ളം കുടിക്കാതെ

പച്ചവെള്ളം കുടിക്കാതെ

പച്ചവെള്ളം കുടിക്കാതെ നാരങ്ങ, പുതിന, പഴങ്ങള്‍, പച്ചമരുന്നുകള്‍ എന്നിവയൊക്കെ കുടിക്കേണ്ട വെള്ളത്തില്‍ ചേര്‍ക്കുക. അങ്ങിനെയെങ്കില്‍ പച്ചവെള്ളം കുടിക്കാനുള്ള മടിയും പോയ്ക്കിട്ടും.

 നടക്കുക

നടക്കുക

ബുദ്ധിമുട്ട് തോന്നുകയാണെങ്കിലും നടക്കുക. നടക്കുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം കൂടുകയും അനാവശ്യ പേടിയും പരിഭ്രമവും കുറയ്ക്കുവാനും സഹായിക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Real moms share hacks for a comfortable last trimester

    Here’s some advice from the women who have gone through what you are going through and are sharing a few hacks that helped them make the last trimester a little more comfortable.
    Story first published: Thursday, April 6, 2017, 10:50 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more