For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ തടി കുറയുന്നതിലെ രഹസ്യം

ഗര്‍ഭിണികളില്‍ ശരീരഭാരം കുറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.

|

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യമാണ് ഏറ്റവും അത്യാവശ്യമായി വേണ്ട കാര്യം. മാത്രമല്ല ഗര്‍ഭിണികളില്‍ പൊതുവേ തടി വര്‍ദ്ധിയ്ക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ചിലരിലാകട്ടെ വിപരീതമായി തടി കുറയുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ പ്രശ്‌നം പല സ്ത്രീകളിലും ഉണ്ടാവുന്നുണ്ട്. രഹസ്യമാണ് പ്രസവശേഷമുള്ള ഈ മാറ്റങ്ങള്‍

എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ എന്ന് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്തെ തടി കുറയുന്നത് അല്‍പം ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതിന്‌റെ പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

 മോണിംഗ് സിക്ക്‌നെസ്

മോണിംഗ് സിക്ക്‌നെസ്

ഗര്‍ഭിണികളില്‍ സാധാരണയായി കണ്ടു വരുന്ന ഒന്നാണ് മോണിംഗ് സിക്‌നെസ്സ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഛര്‍ദ്ദിയും, തലകറക്കും എല്ലാം സാധാരണയാണ്. ഇത് കാരണം പലപ്പോഴും തടി കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ എല്ലാവരിലും ഇത്തരത്തില്‍ ഈ കാരണം കൊണ്ട് തടി കുറയണം എന്നില്ല.

ഭക്ഷണത്തോടുള്ള വെറുപ്പ്

ഭക്ഷണത്തോടുള്ള വെറുപ്പ്

പലര്‍ക്കും ഗര്‍ഭാവസ്ഥയില്‍ പല ഭക്ഷണങ്ങളോടും ഇഷ്ടക്കേട് തോന്നുന്നു. ചില ഭക്ഷണങ്ങളുടെ മണം തന്നെ പല സ്ത്രീകളിലും അരോചകമായി മാറുന്നു. ഇത് പലപ്പോഴും തടി കുറയുന്നതിനും അമിത ക്ഷീണത്തിനും കാരണമാകുന്നുണ്ട്.

നിര്‍ത്താത്ത ഛര്‍ദ്ദി

നിര്‍ത്താത്ത ഛര്‍ദ്ദി

ഗര്‍ഭകാലത്തെ ഛര്‍ദ്ദി സാധാരണമാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ നിര്‍ത്താതെയുള്ള ഛര്‍ദ്ദി പലപ്പോവും അനാരോഗ്യത്തിന്റെ ലക്ഷണമാണ്. ഇത് ചികിത്സ തേടേണ്ട അവസ്ഥയാണ്.

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷനാണ് മറ്റൊരു അവസ്ഥ. അബോര്‍ഷന്‍ സംഭവിച്ച് കഴിഞ്ഞാല്‍ പിന്നെ മാനസികമായും ശാരീരികമായും പല സ്ത്രീകളും തകര്‍ന്ന് പോകുന്നു. ഇതാണ് പലപ്പോഴും തടി കുറയുന്നതിന് പ്രധാനപ്പെട്ട കാരണം.

 ഭക്ഷണത്തിലെ മാറ്റങ്ങള്‍

ഭക്ഷണത്തിലെ മാറ്റങ്ങള്‍

ഭക്ഷണത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മറ്റൊന്ന്. ഗര്‍ഭിണിയാവുന്നതോടെ ഭക്ഷണത്തില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും പെട്ടെന്ന് തടി കുറയുന്നതിന് കാരണമാകുന്നു. ഭക്ഷണത്തില്‍ നിന്ന് കൊഴുപ്പും മറ്റും വെട്ടിക്കുറയ്ക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതും തടി കുറയാന്‍ കാരണമാകും.

English summary

causes of weight loss during pregnancy

pregnancy makes you gain a lot of weight, but it can also make you lose a little weight especially during the early stages of pregnancy.
Story first published: Friday, February 24, 2017, 10:37 [IST]
X
Desktop Bottom Promotion