രഹസ്യമാണ് പ്രസവശേഷമുള്ള ഈ മാറ്റങ്ങള്‍

Posted By:
Subscribe to Boldsky

പ്രസവം എന്ന് പറയുന്നത് സ്ത്രീ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രസവത്തിനു മുന്‍പും പ്രസവത്തിനു ശേഷവും ഒരുപാട് ശാരീരിക മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ നടക്കുന്നുണ്ട്. ചിലതെല്ലാം ബാഹ്യമായതാണെങ്കില്‍ ചിലതെല്ലാം പുറമേക്ക് പ്രകടമല്ലാത്ത മാറ്റങ്ങളായിരിക്കും.

എന്നാല്‍ പല മാറ്റങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്ക് അറിവുണ്ടാവില്ല. പലരും ഇതിനെക്കുറിച്ചൊന്നും പറയുകയും ഇല്ല. ഇത്തരത്തില്‍ സ്ത്രീശരീരത്തില്‍ പ്രസവശേഷം ഉണ്ടാവുന്ന ഈ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

വയറൊതുങ്ങില്ല

വയറൊതുങ്ങില്ല

വയറൊതുങ്ങാത്തതാണ് പ്രധാന പ്രശ്‌നം. പ്രസവശേഷം പലര്‍ക്കും വയറു ചാടുന്നു. എന്നാല്‍ ദിവസങ്ങളോളമുള്ള പരിശ്രമത്തിന്റെ ഭാഗമായി ഇതിനെ ചുരുക്കാവുന്നതേ ഉള്ളൂ എന്നതാണ് സത്യം. വയറു ചാടുന്ന പ്രശ്‌നത്തെ വലിയ പ്രശ്‌നമായി കണക്കാക്കേണ്ടതില്ല.

 മാറിടത്തിന്റെ വലിപ്പം

മാറിടത്തിന്റെ വലിപ്പം

മാറിടത്തിന്റെ വലിപ്പമാണ് മറ്റൊന്ന്. പ്രസവസമയത്ത് കുഞ്ഞിനെ മുലയൂട്ടാന്‍ പാകത്തില്‍ സ്തനങ്ങള്‍ വലുതാവുന്നു. ചിലര്‍ക്ക് മാറിടം തൂങ്ങിപ്പോവുന്നു, പലര്‍ക്കും മാറിടത്തില്‍ പല തരത്തിലുള്ള പാടുകള്‍ ഉണ്ടാവുന്നു.

 ചെരിപ്പിന്റെ സൈസ് മാറുന്നു

ചെരിപ്പിന്റെ സൈസ് മാറുന്നു

ചെരിപ്പിന്റെ സൈസ് ആണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭകാലത്ത് കാലിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. ചിലപ്പോള്‍ നീര് വെയ്ക്കുന്നതിന്റെ ഫലമായി കൈയ്യിലും കാലിലും നീര് ഉണ്ടാവുന്നു.

മുടി കൊഴിയുന്നു

മുടി കൊഴിയുന്നു

തലമുടിയെക്കുറിച്ച് ആകുലപ്പെടുന്നവരാണെങ്കില്‍ പലപ്പോഴും മുടി കൊഴിച്ചില്‍ അവരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പ്രസവത്തിനു ശേഷമുള്ള മുടി കൊഴിച്ചില്‍ പ്രധാന പ്രശ്‌നമാണ്.

 യോനിയിലെ അസ്വസ്ഥത

യോനിയിലെ അസ്വസ്ഥത

പല സ്ത്രീകളിലും ഉണ്ടാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ പലരും പുറമേ പറയാന്‍ മടി കാണിയ്ക്കുന്നു എന്നതാണ് സത്യം. പ്രസവശേഷം പല സ്ത്രീകളിലും യോനിയില്‍ അ്‌വസ്ഥത ഉണ്ടാവുന്നു.

 മുഖം വരെ മാറുന്നു

മുഖം വരെ മാറുന്നു

പലരിലും മുഖത്തിന്റെ ഷേപ്പ് വരെ മാറിപ്പോകുന്നു. തടി വര്‍ദ്ധിയ്ക്കുന്നതിന്റെ ഫലമായാണ് ഇതെന്നതാണ് സത്യം. പലരിലും മുഖത്തിന്റെ നിറം വരെ വ്യത്യാസപ്പെട്ടിരിയ്ക്കും.

 സ്‌ട്രെച്ച് മാര്‍ക്‌സ്

സ്‌ട്രെച്ച് മാര്‍ക്‌സ്

സ്‌ട്രെച്ച് മാര്‍ക്‌സ് ആണ് മറ്റൊരു പ്രശ്‌നം. ഇതൊരിക്കലും മാറിപ്പോവുകയും ഇല്ല. ചെറുതായിട്ടെങ്കിലും സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നു. എന്നാല്‍ ഒരു പരിധി വരെ സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കാം.

 അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

ചിലരില്‍ അമിത വിയര്‍പ്പ് പലപ്പോഴും ഉണ്ടാവും. എന്നാല്‍ ഇതൊരിക്കലും സ്ഥിരമായ മാറ്റം ആയിരിക്കില്ല. മാത്രമല്ല രാത്രി സമയങ്ങളില്‍ വിയര്‍പ്പ് കൂടുതലായിരിക്കും.

English summary

nine ways pregnancy changes your body that nobody tells you about

Stretch marks and swollen feet are not the only things you need to deal with postpartum, there is much more that follows.
Story first published: Wednesday, February 22, 2017, 16:36 [IST]