For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികള്‍ അറിയാന്‍

ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങള്‍

|

ഗര്‍ഭിണിയാവുക അമ്മയാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പൂര്‍ണത നല്‍കുന്ന ഒന്നാണ്. അമ്മ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുമ്പോള്‍ അവനെ ഹൃദയത്തില്‍ ചുമക്കുന്നവനാണ് അച്ഛന്‍ എന്നാണ് പൊതുവേയുള്ള ഭാഷ്യം.

കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ തയ്യാറെടുക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭനിരോധനത്തിന് ഇങ്ങനെയും ചില ദോഷങ്ങള്‍

പല മാതാപിതാക്കളും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ല. എന്നാല്‍ ജീവിതത്തിലേക്ക് പുതിയ അതിഥി വരുമ്പോള്‍ അതിനെ സ്വീകരിയ്ക്കുന്നതിനു മുന്‍പ് എല്ലാ മാതാപിതാക്കളും അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെ എന്ന് നോക്കാം.

 മരുന്നുകളുടെ കാര്യത്തില്‍

മരുന്നുകളുടെ കാര്യത്തില്‍

പലരും പല മരുന്നുകളും ഡോക്ടറുടെ ഉപദേശം കേള്‍ക്കാതെ കഴിയ്ക്കുന്നവരുണ്ട്. ഇത് പലപ്പോഷഴും ഗര്‍ഭസ്ഥ ശിശുവിനും അതേ പോലെ തന്നെ ഗര്‍ഭം ധരിയ്ക്കാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്.

 മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദം ഉള് ദമ്പതിമാരുടെ കുഞ്ഞിന് ഗര്‍ഭാവസ്ഥയില്‍ തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരും. ഗര്‍ഭാവസ്ഥയില്‍ മഞ്ഞളിന്റെ ഉപയോഗം

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭിണിയാവണമെന്ന് തീരുമാനിയ്ക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിയ്ക്കുക.

കാപ്പി ഒഴിവാക്കുക

കാപ്പി ഒഴിവാക്കുക

കാപ്പി കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതിലെ കഫീന്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുക. പുകവലി ബീജങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. സ്ത്രീയിലും പുരുഷനിലും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ആരോഗ്യമുള്ള ഡയറ്റ്

ആരോഗ്യമുള്ള ഡയറ്റ്

ആരോഗ്യമുള്ള ഡയറ്റ് ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുക.

അയൊഡിന്‍ അടങ്ങിയ ഭക്ഷണം

അയൊഡിന്‍ അടങ്ങിയ ഭക്ഷണം

അയൊഡിന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. അയോഡിന്റെ കുറവ് മൂലം പലപ്പോഴും കുട്ടികളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാം.

കൃത്യമായ പരിശോധന

കൃത്യമായ പരിശോധന

കൃത്യമായ രീതിയില്‍ പരിശോധന നടത്തുക. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതും എല്ലാം കൃത്യമായ ദിവസം ഓര്‍മ്മിച്ച് ചെയ്യുക.

English summary

Things You Should Know When You Are Trying To Get Pregnant

Are you are planning to have your offspring? Does the idea of conceiving seem daunting? Are you confused about what to do and what not to?
Story first published: Friday, October 21, 2016, 12:50 [IST]
X
Desktop Bottom Promotion