Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധനത്തിന് ഇങ്ങനെയും ചില ദോഷങ്ങള്‍
ഗര്‍ഭനിരോധന ഗുളികകള്‍ക്ക് നിരവധി അപകടകങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
ഗര്‍ഭനിരോധനത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങളും ഉണ്ട്. എന്നാല്‍ പലരും ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അറിഞ്ഞും അറിയാതെയും എല്ലാം ഉപയോഗിക്കുന്നവരുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം കഴിച്ചാല്‍
എന്നാല്‍ പലപ്പോഴും നമ്മളാരും അറിയാത്ത ചില അപകടങ്ങളും ഇവയ്ക്ക് പിറകില്‍ ഉണ്ട്. ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഈ പ്രശ്നങ്ങള്‍ ആരും അറിയുന്നില്ല. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്നിലാണ് പലപ്പോഴും ഇത്തരം ഗുളികകള്‍. ഇവ ഉപയോഗിക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കാനോ ആര്‍ത്തവം നേരത്തെയാക്കാനോ എല്ലാം കാരണമാകും.

എല്ലുകളുടെ ഉറപ്പ് കുറവ്
എല്ലുകള്‍ക്ക് ഉറപ്പ് കുറവായിരിക്കും എന്നതാണ് മറ്റൊരു പ്രശ്നം. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലുകളുടെ ഉറപ്പ് കുറയുന്നു. ഗര്‍ഭധാരണത്തിന് ചില ആയുര്‍വ്വേദ വഴികള്‍

രക്തസ്രാവം
ആര്ത്തവസമയത്തല്ലാതെയും രക്തസ്രാവം എന്ന പ്രശ്നം ഇവരില്‍ ഉണ്ടാവുന്നു. വയറുവേദനയും ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളും തന്നെയാണ് പ്രധാന പ്രശ്നം.

മൂഡ് മാറ്റം സ്ത്രീകളില്‍
സ്ത്രീകളില്‍ അപ്രതീക്ഷിതമായ അവസ്ഥയില്‍ മൂഡ് മാറ്റം ഉണ്ടാവുന്നു. ഇത് പലപ്പോഴും ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

തലവേദന
തലവേദന പോലുള്ള പ്രശ്നങ്ങള്‍ പൊതുവാണെങ്കിലും ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നവരില്‍ ഇതല്പം കൂടുതലായിരിക്കും.

ഭാരം വര്‍ദ്ധിയ്ക്കുന്നു
ഭാരം വര്‍ദ്ധിയ്ക്കുന്നതാണ് മറ്റൊരു പ്രശ്നം. ഭക്ഷണം കഴിച്ചില്ലെങ്കിലും ഭാരം വര്‍ദ്ധിയ്ക്കുന്ന അവസ്ഥ ഉണ്ടാവുന്നത് ഗര്‍ഭനിരോധന ഗുളികകള്‍ കാരണമാണ്.

സ്തനങ്ങളില്‍ വേദന
സ്തനങ്ങളില്‍ വേദന ഉണ്ടാവുന്നതും വീക്കം തോന്നുന്നതും ആണ് മറ്റൊരു പ്രശ്നം. ഇത് പലപ്പോഴും സ്തനാര്‍ബുദത്തിന്റെ അവസ്ഥയിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഛര്‍ദ്ദി
ഗര്‍ഭാവസ്ഥയില്‍ ഛര്‍ദ്ദി ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നവരിലും ഛര്‍ദ്ദി ഉണ്ടാവുന്നത് സ്ഥിരമാണ്.

മലബന്ധം
മലബന്ധം പോലുള്ള പ്രശ്നങ്ങളാണ് മറ്റൊന്ന്. മലബന്ധം ഉണ്ടാക്കാനും പലപ്പോഴും ഗര്‍ഭനിരോധന ഗുളികകള്‍ കാരണമാകുന്നു.



Click it and Unblock the Notifications
