For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവസമയത്തു സെക്‌സെങ്കില്‍ ഗര്‍ഭധാരണം??

|

ആര്‍ത്തവസമയത്ത് സെക്‌സെങ്കില്‍ ഗര്‍ഭം ധരിയ്ക്കില്ലെന്നു പൊതുവെ വിശ്വാസമുണ്ട്. സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗമായി ഇതു കണക്കാക്കപ്പെടുന്നുമുണ്ട്.

എന്നാല്‍ ആര്‍ത്തവസമയത്ത് ഗര്‍ഭധാരണസാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നതാണ് വാസ്തവം. ഗര്‍ഭധാരണ സാധ്യത കുറവു തന്നെയാണെങ്കിലും.

എന്തുകൊണ്ടാണ്, ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് ആര്‍ത്തവസമയത്തും ഗര്‍ഭധാരണസാധ്യതയുണ്ടെന്നു പറയുന്നതെന്നറിയൂ, മുടി വളരാന്‍ വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിയ്‌ക്കൂ

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

സ്ത്രീയുടെ അണ്ഡവിസര്‍ജന സമയത്ത് ലൈംഗികമായി ബന്ധപ്പെട്ടാലാണ് ഗര്‍ഭധാരണം നടക്കുക. ഒരു മാസത്തില്‍ ഒരു അണ്ഡം മാത്രമെ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുകയുള്ളൂ. സാധാരണ 28 ദിവസമാണ് ആര്‍ത്തവക്രമം. എന്നാല്‍ ഇതില്‍ കൂടുതലോ കുറവോ ആകാം. കുറവ് ആര്‍ത്തവ ചക്രമുള്ള സ്ത്രീയുടെ ശരീരത്തില്‍ ചിലപ്പോഴൊക്കെ മാസമുറ സമയത്തു തന്നെ അണ്ഡോല്‍പാദത്തിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. പുരുഷബീജം ഈ സമയത്ത് സ്ത്രീ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഗര്‍ഭധാരണം നടക്കുകയും ചെയ്യും. '

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ആര്‍ത്തവം ക്രമമായി വരാത്ത പലരുമുണ്ട, രണ്ടുമൂന്നു മാസം ഇടവിട്ടു വരുന്നവര്‍, 40 ദിവസത്തിലേറെ കഴിഞ്ഞു വരുന്നവര്‍..... ഇങ്ങനെ പോകുന്നു ഇത്. ഇവരില്‍ ആര്‍ത്തവസമയത്തെ സെക്‌സ് ഗര്‍ഭധാരണത്തിനു കാരണമാകില്ലെന്നു പറയാനാകില്ല. കാരണം ഇത്തരക്കാരില്‍ ഓവുലേഷനും വ്യത്യാസപ്പെട്ടിരിയ്ക്കും.

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

അണ്ഡത്തിന്റെ ആയുസ് തീരെ കുറവാണെങ്കിലും ബീജം രണ്ടുമൂന്നു ദിവസം വരെ ജീവനോടിരിക്കും. അതുകൊണ്ട് അണ്ഡോല്‍പാദനത്തിന്റെ രണ്ടോ മൂന്നോ ദിവസം മുന്‍പ് ലൈംഗികമായി ബന്ധപ്പെട്ടാലും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം. ആര്‍ത്തവചക്രം 28 ദിവസത്തില്‍ കുറവായ സ്ത്രീകളില്‍ മാസമുറയാണെങ്കില്‍ ഗര്‍ഭസാധ്യത കൂടുതലാണ്.

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ചില സന്ദര്‍ഭങ്ങളില്‍ ഓവുലേഷന്‍ നടന്നില്ലെങ്കിലും മാസമുറ വരികയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അണ്ഡവിസര്‍ജനത്തിന്റെ സമയം കൃത്യമായി പറയാന്‍ സാധ്യമല്ല. അതുകൊണ്ട് ഗര്‍ഭധാരണ സാധ്യതയും കൂടുതല്‍ തന്നെ.

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ചുരുക്കിപ്പറഞ്ഞാല്‍ 28നേക്കാള്‍ കുറഞ്ഞ ആര്‍ത്തവചക്രമുള്ളവര്‍ക്കും 30-32 ദിവസത്തേക്കാള്‍ കൂടുതലുള്ളവര്‍ക്കും ആര്‍ത്തവസമയത്ത് സുരക്ഷിതമല്ലാത്ത സെക്‌സെങ്കില്‍ ഗര്‍ഭധാരണ സാധ്യത കൂടുതല്‍ തന്നെയാണ്.

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ആര്‍ത്തവസമയത്തും ഗര്‍ഭധാരണം??

ഗര്‍ഭധാരണം ഒഴിവാക്കണമെന്നുള്ളവര്‍ ആര്‍ത്തവസമയത്തെ സെക്‌സെങ്കിലും നിരോധനമാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

English summary

Is There Chances to get pregnant While On Your Periods

Is There Chances to get pregnant Your Periods? Read more to know about,
Story first published: Monday, July 4, 2016, 13:59 [IST]
X
Desktop Bottom Promotion