Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുടി വളരാന്‍ വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിയ്ക്കൂ
എത്ര മോഡേണാണെങ്കിലും നല്ല മുടി ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇത് പുുരഷനാണെങ്കിലും സ്ത്രീയെങ്കിലും. എന്നാല്‍ ഇത് എല്ലാവര്ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല.
മുടി വളരാന്‍ സഹായിക്കുന്ന മരുന്നുകളെന്നു പറഞ്ഞ് വിപണിയിലെത്തുന്ന ധാരാളം വസ്തുക്കളുണ്ട്. ഇവയേക്കാളേറ മുടിസംരക്ഷണത്തിനും മുടി വളര്‍ച്ചയ്ക്കുമെല്ലാം നല്ലത് സ്വാഭാവിക വഴികള്‍ തന്നെയാണ്.
മുടി വളരുവാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളുടെ കൂട്ടത്തില്‍ നമ്മുടെ സ്വന്തം വെളിച്ചെണ്ണ മുന്‍പന്തിയിലാണ്. ഏതെല്ലാം വിധത്തില്‍ വെളിച്ചെണ്ണ മുടിവളര്‍ച്ചയ്ക്കു സഹായിക്കുമെന്നറിയൂ,

മുടി വളരാന്‍ വെളിച്ചെണ്ണ
വെളിച്ചെണ്ണ ചൂടാക്കി തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിവളരാന്‍ ഏറെ നല്ലതാണ്. കിടക്കും മുന്‍പ് ഇതേ രീതിയില്‍ പുരട്ടി പിറ്റേന്നു കാലത്തു വരെ വച്ചാല്‍ ഏറെ നല്ലത്.

മുടി വളരാന്‍ വെളിച്ചെണ്ണ
ഷാംപൂവിലോ കണ്ടീഷണറിലോ അല്പം െേവളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിയ്ക്കാം. മുടിയ്ക്കു നല്ല തിളക്കം നല്കുമെന്നു മാത്രമല്ല, മുടി വല്ലാതെ വരണ്ടു പോകാതീരിയ്ക്കാനും ഇവയിലെ കെമിക്കലുകള്‍ മുടിയിലുണ്ടാക്കുന്ന ദോഷം കളയാനുമെല്ലാം സഹായിക്കും.

മുടി വളരാന്‍ വെളിച്ചെണ്ണ
തേനും വെളിച്ചെണ്ണയും കലര്‍ത്തി മുടിവേരുകളില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കും. ഇത് ശിരോചര്‍മത്തില്‍ പുരട്ടി പതുക്കെ ചീപ്പു കൊണ്ടു ചീകാം. മുടിത്തുമ്പിന്റെ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കാം. മുടിത്തുമ്പു പിളരാതിരിയ്ക്കാനും ഇത് ഏറെ ഗുണകരം.

മുടി വളരാന്‍ വെളിച്ചെണ്ണ
ആര്യവേപ്പിലയും വെളിച്ചെണ്ണും ഒരുമിച്ചുപയോഗിയ്ക്കുന്നത് താരനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് അരച്ച് വെളിച്ചെണ്ണ ചേര്‍ത്തോ ആര്യവേപ്പിലയിട്ട വെളിച്ചെണ്ണ തിളപ്പിച്ചോ ഉപയോഗിയ്ക്കാം.

മുടി വളരാന്‍ വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ അല്പം കര്‍പ്പൂരം ചേര്‍ത്തു ചൂടാക്കി തലയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് താരന് മാറാന്‍ ഏറെ ഗുണകരം.

മുടി വളരാന്‍ വെളിച്ചെണ്ണ
വെളിച്ചെണ്ണ, ഒലീവ് ഓയില്‍, തൈര്, തേന്‍ എന്നിവ ചേര്‍ത്തു ഹെയര്‍ പായ്ക്കുണ്ടാക്കാം. ഇത് മുടിയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുടി വളരാന്‍ ഏറെ നല്ലതാണ്.

മുടി വളരാന്‍ വെളിച്ചെണ്ണ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് വെളിച്ചെണ്ണയുമായി കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നത് മുടിയ്ക്ക് ഈര്‍പ്പം നല്‍കും. മിനുസവും നല്‍കും.

മുടി വളരാന്‍ വെളിച്ചെണ്ണ
മുട്ട, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന പായ്ക്ക് മുടിയ്ക്ക ആവശ്യമായ പ്രോട്ടീന്‍ നല്‍കും. മുടിവളര്‍ച്ചയ്ക്കു സഹായിക്കും.

മുടി വളരാന്‍ വെളിച്ചെണ്ണ
വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്തു ചൂടാക്കുക. പിന്നീട് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച് പിറ്റേന്നു കഴുകിക്കളയാം.



Click it and Unblock the Notifications
