For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭവും മുരിങ്ങാക്കായും

|

ഗര്‍ഭകാലത്ത് പ്രത്യേക ശ്രദ്ധ വേണ്ട പല കാര്യങ്ങളുമുണ്ട്. ഇതിലൊന്നാണ് ഭക്ഷണം. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് പ്രധാനം. ഇതിലാണ് ആരോഗ്യമുള്ള ഗര്‍ഭത്തിനൊപ്പം ആരോഗ്യമുള്ള കുഞ്ഞും.

ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളുണ്ട്. കഴിയ്ക്കാവുന്ന, കഴിയ്‌ക്കേണ്ടുന്ന ഭക്ഷണങ്ങളിലൊന്നാണ് മുരിങ്ങക്കായ. ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??

ഗര്‍ഭിണികള്‍ മുരിങ്ങാക്കായ കഴിച്ചാലുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ,

പ്രസവം എളുപ്പമാക്കാന്‍

പ്രസവം എളുപ്പമാക്കാന്‍

പ്രസവം എളുപ്പമാക്കാന്‍ മുരിങ്ങക്കായ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് യൂട്രസും മസിലുകളുമെല്ലാം വികസിയ്ക്കുന്നതും ചുരുങ്ങുന്നതും എളുപ്പമാക്കും. പ്രസവശേഷമുള്ള രക്തസ്രാവം തടയുകയും ചെയ്യും.

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ് കാരണമുണ്ടാകുന്ന ക്ഷീണവും ഉന്മേഷക്കുറവിനുമെല്ലാം പരിഹാരം. മനംപിരട്ടല്‍ കുറയ്ക്കാനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

ഇതില്‍ അയേണ്‍, കാല്‍സ്യം, വൈറ്റമിന്‍ എന്നിവ ധാരാളമുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. രക്തം ശുദ്ധീകരിയ്ക്കാനും ഗുണകരം.

ബാക്ടീരിയല്‍ അണുബാധ

ബാക്ടീരിയല്‍ അണുബാധ

ബാക്ടീരിയല്‍ അണുബാധ തടയാന്‍ മുരിങ്ങാക്കായയ്ക്കു കഴിയും. തൊണ്ട, ചര്‍മം, നെഞ്ച് എന്നിവിടങ്ങളിലെ പ്രത്യേകിച്ചും.

വയറ്റിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍

വയറ്റിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്ത് വയറ്റിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ മുരിങ്ങാക്കായ നല്ലതാണ്. ഇത് കരിക്കിന്‍ വെള്ളവുമായി ചേര്‍ത്തു കഴിയ്ക്കുന്നത് മ്ഞ്ഞപ്പിത്തം, വയറിളക്കം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഗര്‍ഭകാലപ്രമേഹം

ഗര്‍ഭകാലപ്രമേഹം

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ മുരിങ്ങാക്കായക്കു കഴിയും. ഇത് ഗര്‍ഭകാലപ്രമേഹം നിയന്ത്രിയ്ക്കാന്‍ നല്ലതാണ്.

Read more about: pregnancy ഗര്‍ഭം
English summary

Health Benefits Of Drumstick In Pregnancy

in this article, we at Boldsky will be listing out some of the health benefits of consuming drumstick during pregnancy. Read on to know more about it.
X
Desktop Bottom Promotion