For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീവന്ധ്യതയുടെ ഒളിച്ചിരിയ്ക്കും കാരണങ്ങള്‍

|

വിവാഹ ശേഷം ഉടന്‍ തന്നെ കുട്ടികള്‍ വേണ്ടെന്ന് ആഗ്രഹിക്കുന്ന ദമ്പതിമാരാണ് ഇന്നത്തെ കാലത്തുള്ളത്. എന്നാല്‍ പിന്നീട് കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുമ്പോഴാകട്ടെ കുട്ടികള്‍ ഉണ്ടാവാത്ത അവസ്ഥയും. ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഇത്തരം അവസ്ഥകള്‍ ഉണ്ടാവാം. ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്

പുരുഷ വന്ധ്യതയും സ്ത്രീ വന്ധ്യതയും എല്ലാം ഇന്നത്തെ കാലത്ത് കേട്ടു പരിചരിച്ച വാക്കുകളാണ്. എന്നാല്‍ പലപ്പോഴും സ്ത്രീകളുടെ വന്ധ്യതാ പ്രശ്‌നത്തില്‍ പലര്‍ക്കും അറിയാത്ത ചില കാരണങ്ങളുണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളില്‍ വന്ധ്യത ഉണ്ടാവുന്നു എന്ന് നോക്കാം.

 ക്രമമല്ലാത്ത ആര്‍ത്തവം

ക്രമമല്ലാത്ത ആര്‍ത്തവം

സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ക്രമമല്ലാത്ത ആര്‍ത്തവം. ആര്‍ത്തവ കാലഘട്ടങ്ങള്‍ 35 ദിവസത്തില്‍ കൂടുതലായാലോ 21 ദിവസത്തില്‍ കുറവായാലോ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ്, വ്യായാമം എന്നിവയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിയ്ക്കാവുന്നതാണ്.

രോഗ സാധ്യതകളും കാരണങ്ങളും

രോഗ സാധ്യതകളും കാരണങ്ങളും

രോഗ സാധ്യതകളും കാരണങ്ങളുമാണ് മറ്റൊന്ന്. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും എല്ലാം പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍ ആകാറുണ്ട്.

യോനിയിലെ അണുബാധ

യോനിയിലെ അണുബാധ

യോനിയിലെ അണുബാധയുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ലൈംഗിക ബന്ധത്തിലൂടെ പകരാവുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്. ഇവയൊക്കെ പലപ്പോഴും സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകും.

ഗര്‍ഭധാരണത്തിന് ശതാവരിക്കിഴങ്ങ്?ഗര്‍ഭധാരണത്തിന് ശതാവരിക്കിഴങ്ങ്?

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. 70 ശതമാനം സ്ത്രീകളേയും ഇത്തരം പ്രശ്‌നങ്ങള്‍ വലയ്ക്കും. ഇതും വന്ധ്യതയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്.

 പ്രായം

പ്രായം

മുപ്പത് വയസ്സിനു മുകളില്‍ അമ്മയാവാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായും മാനസികപരമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വന്ധ്യത നിരക്ക് ഉയരാന്‍ പ്രധാന കാരണവും ഗര്‍ഭം വൈകിപ്പിക്കുന്നത് തന്നെയാണ്.

English summary

Five common reasons of female infertility

From hormonal issues to your age -- multiple factors can affect your fertility. Here are five common reasons of female infertlity.
Story first published: Thursday, August 25, 2016, 14:12 [IST]
X
Desktop Bottom Promotion