Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്
ഏത് ദമ്പതികളുടേയും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമായിരിക്കും അച്ഛനും അമ്മയും ആവുക എന്നത്. എന്നാല്‍ പ്രസവവും ഗര്‍ഭധാരണവും സ്ത്രീയുടെ മാത്രം ചുമതല എന്ന ചിന്താഗതിയുള്ള പുരുഷന്മാരും ഒട്ടും കുറവല്ല. പ്രസവശേഷം ആറാഴ്ച രക്തസ്രാവം?
ഗര്‍ഭധാരണ വേളയില്‍ ഭാര്യക്ക് ആവശ്യമുള്ള എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്.
ഭാര്യ ഗര്ഭിണിയാണെന്നറിയുമ്പോള് ഭര്‍ത്താവ് നിര്‍ബന്ധമായും ചെയ്യേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനു മുന്‍പ്

ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും
ഗര്‍ഭാവസ്ഥയില്‍ സ്ത്രീ അനുഭവിയ്ക്കുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ചും പ്രസവത്തെക്കുറിച്ചും നിര്‍ബന്ധമായും പുരുഷന്മാര് അറിഞ്ഞിരിയ്ക്കണം.

ഗര്‍ഭിണികള്‍ക്കുള്ള ക്ലാസ്സ്
ഇപ്പോള്‍ പല രാജ്യങ്ങളിലും എന്തിനധികം നമ്മുടെ കേരളത്തില്‍ പോലും ഇത്തരത്തിലുള്ള ക്ലാസ്സുകള്‍ സജീവമാണ്. ഗര്‍ഭാവസ്ഥയെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള ഇത്തരം ക്ലാസ്സുകള്‍ക്ക് ഭാര്യയോടൊപ്പം ഭര്‍ത്താവും നിര്‍ബന്ധമായും പങ്കെടുക്കണം. പ്രസവശേഷം ലേബര്റൂമില് സംഭവിയ്ക്കുന്നത്...

ഒരു വിളിപ്പാടകലെ
ഗര്‍ഭാവസ്ഥയില്‍ സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഭര്‍ത്താവിന്റെ സാമീപ്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഒരു വിളിപ്പാടകലെ ഉണ്ടായിരിക്കണം എന്നതാണ് ഭര്‍ത്താവിന്റെ കടമ.

ഡോക്ടറെ കാണാനുള്ള സമയം
ഓരോ മാസവും ഡോക്ടറെ കാണുന്നതിനും ചെക്കപ്പ് നടത്തുന്നതിനുമുള്ള കാര്യങ്ങള്‍ ഭാര്യയേക്കാള്‍ ഭര്‍ത്താവിന് ഓര്‍മ്മയുണ്ടായിരിക്കണം. നിങ്ങള്‍ നല്ലൊരച്ഛനാവാന് തയ്യാറെടുത്തു എന്നതിന്റെ ലക്ഷണമാണ് അത്.

സംശയങ്ങള്‍ തീര്‍ക്കണം
പല പുരുഷന്മാര്ക്കും ഭാര്യയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം സംശയങ്ങള്‍ മനസ്സില്‍ വച്ചിരിയ്ക്കാതെ ഉടന്‍ തന്നെ ഡോക്ടറുമായി സംസാരിച്ച് തീര്‍ക്കുക.

ഭാര്യക്കുള്ള വസ്ത്രങ്ങള്‍
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരിക്കലും പഴയ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഭാര്യക്ക് ഗര്ഭകാലത്തുപയോഗിക്കാന് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതും ഭര്‍ത്താവിന്റെ കടമയാണ്. ഇത് നിങ്ങളുടെ ബന്ധത്തിന് ദൃഢത വര്‍ദ്ധിപ്പിക്കും.

എന്താണ് ആഗ്രഹിക്കുന്നത്
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പൊതുവേ ആഗ്രഹങ്ങള്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ എന്താണ് സ്ത്രീ ആഗ്രഹിക്കുന്നത് അത് നടത്തിക്കൊടുക്കാന്‍ പരമാവധി ശ്രമിക്കുക. അമ്മയുടെ സന്തോഷം കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
